കൊറോണയുടെ മറവിൽ വർഗ്ഗീയവാദം, ഗോപാലകൃഷ്ണനെതിരെ പരാതി

347

അഡ്വ ശ്രീജിത്ത്‌ പെരുമന

സമാനതകളില്ലാത്ത യുദ്ധസമാനമായ ദുരന്തത്തിലൂടെ രാജ്യം കടന്നുപോകുമ്പോൾ കൊറോണയുടെ മറവിൽ വർഗീയ തീവ്രവാദം നടത്തുന്നത് കാണാതെ പോകുക വയ്യ. “മുസ്ലീങ്ങളാണ് രാജ്യത്ത് കോവിഡ് ” പരത്തിയതെന്ന് തുടങ്ങി അങ്ങേയറ്റം വർഗീയ പ്രസ്താവനകളും, കലാപ ആഹ്വാനവും, ഭീഷണിയും മുഴക്കിയ എൻ. ഗോപാലകൃഷ്ണനെതിരെ പോലീസ് മേധാവിക്കും ബന്ധപ്പെട്ടവർക്കും പരാതി നൽകി.

ഉന്നത ബന്ധമുള്ള കോവാലനെ അടുത്ത നിമിഷം തൂക്കിക്കൊല്ലും എന്ന് കരുതിയിട്ടൊന്നുമുള്ള മറിച്ച് കാളകൂട വിഷത്തേക്കാൾ വലിയ വർഗീയ വിഷം തുപ്പിയ ഇവന്മാരെപ്പോലുള്ള വിഷവിത്തുക്കൾക്ക് എല്ലാവരും നിശബ്ദമായി കേട്ടു നിൽക്കും എന്ന ധാരണ വേണ്ട, നട്ടെല്ല് ശാഖയിൽ പണയം വെക്കാത്ത ചാണകം തിന്നാത്തവരും ഇവിടെയുണ്ട് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തണ്ടത് നമ്മുടെ ആത്മാഭിമാത്തിന്റെ ഭാഗമാണ്.

കഴിഞ്ഞ ആറ് വർഷങ്ങൾക്കിടെ അര ഡസനിലധികം ഗോഡ്‌സെ കുഞ്ഞുങ്ങളെ ഉണ്ട തീറ്റിച്ചതിന്റെ ചെറുതല്ലാത്ത അഭിമാനവുമുണ്ട് എന്ന് കരുതിക്കോളൂ. നമോ ടീവി കുറച്ചു കേസിലെ ജാൻസീ റാണിക്ക് മുൻ‌കൂർ ജാമ്യം കിട്ടിയെങ്കിലും അന്വേഷണം നടക്കുന്നു, കേസും നിലവിലുണ്ട്., ഭീഷണിയുമായി വന്ന ഒരുത്തൻ ഇപ്പോഴും ജയിലിലുലാണ് ✌️

ക്രിമിനൽ ഗൂഡാലോചന നടത്തി മത സപർദ്ദ വളർത്താനും, വർഗീയ കലാപത്തിനും, സമാധാനം തകർക്കാനും പരസ്യ വീഡിയോയിലൂടെ ആഹ്വാനം ചെയ്ത എൻ ഗോപാലകൃഷ്ണനെതിരെ ഇന്ത്യൻ പീനൽ കോഡിലെ 120B, 153, 153A, 500, 504, 505, 295A, 298 എന്നീ വകുപ്പുകൾ പ്രകാരവും, ഐടി ആക്റ്റിലെ വിവിധ വകുപ്പുകൾ പ്രകാരവും FIR രജിസ്റ്റർ ചെയ്യണമെന്നു അഭ്യർഥിച്ചുള്ള പരാതിയാണ് നൽകിയത്.