ഈ 13 ക്ഷേത്രങ്ങളിലെ സ്വത്തു വകകൾ ഉപയോഗപ്പെടുത്തിയാൽ രാജ്യത്തിന്റെ ദാരിദ്ര്യം അകറ്റാം

  193

  Adv Sreejith Perumana

  ഈ 13 ക്ഷേത്രങ്ങളിൽ അമ്പലംവിഴുങ്ങികൾ അടയിരിക്കുന്ന സ്വത്ത് വകകൾ ഉപയോഗപ്പെടുത്തിയാൽ രാജ്യത്തിന്റെ ദാരിദ്ര്യം അകറ്റാം.വേൾഡ് ഗോൾഡ് കൗൺസിൽ കണക്കുകൾ പ്രകാരം ഇന്ത്യയിലാകെയുള്ള സ്വർണ്ണ നിക്ഷേപം 22000 ടൺ. അതിൽ 4300 ടൺ സ്വകാര്യമായി കൈവശം വെക്കുന്നത് രാജ്യത്തെ ചില ക്ഷേത്രങ്ങളാണെന്നും കണക്കുകൾ വ്യക്തമാകുന്നു.

  1. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം – തിരുവനന്തപുരം, കേരള.
  രാജ്യത്ത് ഏറ്റവും കൂടുതൽ ആസ്തിയുള്ള ക്ഷേത്രം
  ആസ്തി : 22 ബില്യൺ അഥവാ 16,61,77,00,00,000.00 രൂപ. സ്വർണ്ണ നിക്ഷേപം 1179340 കിലോ ഗ്രാം അഥവാ 1300 ടൺ.

  2. തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം, ആന്ധ്രാപ്രദേശ്
  ആസ്തി : 11മില്യൺ ഡോളർ അഥവാ 75,00,00,000 രൂപ. 100 കിലോഗ്രാം സ്വർണ്ണം എല്ലാ മാസവും ലഭിക്കുന്നു . അഥവാ 1.2 ടൺ സ്വർണ്ണം വർഷത്തിൽ വരുമാനമായി ലഭിക്കുന്നു. ആകെ 300 ടണ്ണിൽ അധികം സ്വർണ്ണം. ടൺ കണക്കിന് സ്വർണ്ണം വിവിധ ബാങ്കുകളിൽ നിക്ഷേപമുണ്ട്. 2780കിലോഗ്രാം SBI ബാങ്കിൽ മാത്രമുണ്ട്.

  3. ഷിർദ്ധി സായി ബാബാ ക്ഷേത്രം, മഹാരാഷ്ട്ര.
  ആസ്തിയുടെ കാര്യത്തിൽ മൂന്നാമത്തെ ക്ഷേത്രം.
  ആസ്തി :320 മില്യൺ വരുന്ന സ്വർണ്ണവും, വെള്ളിയും. 427,17,02,929 രൂപ നിക്ഷേപം. വാർഷിക സംഭാവന 360 കോടി രൂപ.

  4. വൈഷ്ണോ ദേവി ക്ഷേത്രം, ജമ്മു.
  ആസ്തി : 500,0000000 രൂപ വാർഷിക വരുമാനം. 1.2 ടൺ സ്വർണ്ണം.

  5. സിദ്ധിവിനായക ക്ഷേത്രം, മഹാരാഷ്ട്ര, ബോംബെ
  ആസ്തി : 1000 ലക്ഷം വാർഷിക വരുമാനം, 160 കിലോഗ്രാം സ്വർണ്ണ നിക്ഷേപം

  6. ഗോൾഡൻ ടെമ്പിൾ – പഞ്ചാബ് അമൃത്സർ
  ആസ്തി : സ്വർണ്ണവും, ഡയമണ്ടുകളും, മറ്റ് രത്നങ്ങളുമായി ആറാമത്തെ ഏറ്റവും വലിയ ആസ്തിയുള്ള ക്ഷേത്രം.

  7. മധുര മീനാക്ഷി ക്ഷേത്രം – തമിഴ്നാട്
  ആസ്തി : 6,00,00,000 രൂപ വാർഷിക വരുമാനം

  8. ജഗന്നാഥ ക്ഷേത്രം – ഒഡിഷ
  ആസ്തി : യഥാർത്ഥ ആസ്തി വ്യക്തമല്ലെങ്കിലും 130 കിലോഗ്രാം സ്വർണ്ണവും, 220 കിലോഗ്രാം വെള്ളിയും, കോടികൾ വാർഷിക വരുമാനവുമുണ്ട്

  9. കാശി വിശ്വനാഥ് ക്ഷേത്രം – ഉത്തർപ്രദേശ്
  478 ലക്ഷം രൂപ വാർഷിക വരുമാനം, സ്വർണ്ണം വെള്ളി നിക്ഷേപം

  10. സോമനാഥ് ക്ഷേത്രം – ഗുജറാത്ത്‌
  ആസ്തി : 3300 00000 രൂപ വാർഷിക വരുമാനം, സ്വർണം വെള്ളി നിക്ഷേപം

  11. ശബരിമല ധർമ്മശാസ്താ ക്ഷേത്രം – കേരള
  ആസ്തി : 23000 ലക്ഷം രൂപ വാർഷിക വരുമാനം, സ്വർണ്ണം വെള്ളി നിക്ഷേപം.

  12. സ്വാമിനാരായണ അക്ഷർധാം ക്ഷേത്രം – ഡൽഹി
  ആസ്തി : 173 ലക്ഷം വാർഷിക വരുമാനം, യഥാർത്ഥ വിവരങ്ങൾ ലഭ്യമല്ല. സ്വർണ്ണം വെള്ളി നിക്ഷേപം.

  13. ശ്രീകൃഷ്ണ ക്ഷേത്രം ഗുരുവായൂർ – കേരള
  ആസ്തി : 2 ടൺ സ്വർണ്ണ നിക്ഷേപം. 15 കിലോ സ്വർണ്ണം വാർഷിക വരുമാനമായി ലഭിക്കുന്നു. സ്വർണ്ണത്തിന് പുറമെ കോടികൾ വാർഷിക വരുമാനം.

  കൊറോണയെന്ന മഹാമാരിയെ നേരിടുമ്പോൾ സർക്കാർ അമ്പലങ്ങളിലെ പണം തട്ടിയെടുക്കുകയാണെന്ന് വ്യാജ പ്രചാരണങ്ങൾ നടത്തുന്ന വർഗീയ കുലംകുത്തികളുടെയും പൊതുജനങ്ങളുടെയും അറിവിലേക്ക് ഇത്രയും വിവരങ്ങൾ പറയാതെ വയ്യ…
  ഇത്രയും സ്വത്തുക്കൾ അടയിരുന്നു വാണീട്ടും രാജ്യം പ്രതിസന്ധി നേരിടുമ്പോൾ ക്ഷേത്രങ്ങളുടെ ഫണ്ട് സർക്കാർ എടുക്കുന്നുവെന്ന പ്രചാരണം തെറ്റ് ക്ഷേത്രങ്ങളിൽ നിന്നുള്ള ഫണ്ട് സർക്കാർ എടുക്കുന്നുവെന്ന വ്യാജ പ്രചാരണം നടത്തുന്ന വർഗീയവാദികളെ ഒറ്റപ്പെടുത്തണം.

  കേരളത്തിന്റെ കാര്യത്തിൽ കഴിഞ്ഞ വർഷത്തെ ബജറ്റ് പരിശോധിച്ചാൽ തിരുവിതാംകൂർ ദേവസ്വംബോർഡിന് നൂറു കോടി രൂപയും മലബാർ-കൊച്ചി ദേവസ്വങ്ങൾക്ക് 36 കോടിയുമാണ് നീക്കിവെച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട് നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലെ ഇടത്താവളങ്ങൾക്കു വേണ്ടി കിഫ്ബി 142 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ശബരിമല തീർത്ഥാടത്തിനുള്ള പ്രത്യേക ഗ്രാൻറ് 30 കോടി രൂപയുടെതായിരുന്നു. ഇതര സംസ്ഥാനങ്ങളിലെയും അവസ്ഥ വ്യത്യസ്തമല്ല.

  വസ്‌തുതകൾ ഇങ്ങനെയാണെന്നിരിക്കെ സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ക്ഷേത്ര ഭാരവാഹികളുടെ നടപടിയെ കോടതിയിൽ ചോദ്യം ചെയ്ത കുലംകുത്തികൾ ആത്യന്തികമായി മനുഷ്യർക്കും, രാജ്യത്തിനും എതിരായാണ് പ്രവൃത്തിക്കുന്നത്. അത്തരക്കാരെ ഒറ്റപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..