മൗലികാവകാശം ഉപയോഗപ്പെടുത്തിയതിന്റെ പേരിൽ രഹ്ന ഫാത്തിമയെ ജോലിയിൽ നിന്നും പിരിച്ചു വിട്ട BSNL ന്റെ നടപടി നിയമവിരുദ്ധവും ശുദ്ധ തെമ്മാടിത്തരവുമാണ്

143

അഡ്വ ശ്രീജിത്ത്‌ പെരുമന

സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യവസ്ഥാപിതമായി ഉറപ്പുനൽകിയ മൗലികാവകാശം ഉപയോഗപ്പെടുത്തിയതിന്റെ പേരിൽ രഹ്ന ഫാത്തിമയെ അന്തസില്ലാത്ത പ്രവൃത്തി എന്ന കാരണമെഴുതി ജോലിയിൽ നിന്നും പിരിച്ചു വിട്ട BSNL ന്റെ നടപടി നിയമവിരുദ്ധവും, ശുദ്ധ തെമ്മാടിത്തരവുമാണ്.

ഒരാൾ ഏതെങ്കിലും കുറ്റകൃത്യങ്ങളിൽപ്പെട്ട് ശിക്ഷ അനുഭവച്ചു എങ്കിൽപ്പോലും ചില നിബന്ധനകളോടെ സർവീസ് നിയമങ്ങൾ പ്രകാരം ജോലിയിൽ തിരികെ പ്രവേശിക്കാം എന്നിരിക്കെ വിചാരണപോലും തുടങ്ങാത്ത ഒരു പോലീസ് കേസിന്റെ പേരിൽ പിരിച്ചുവിടൽ നടപടിയെടുക്കുന്ന അമ്മാവൻ കമ്പനി നടപടി സംഘപരിവാർ അജണ്ടകളാണ് നടപ്പിലാകുന്നത്. നാഗ്പൂരിലെ തിട്ടൂരം അനുസരിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവൃത്തിക്കുന്നത് എന്നതിന് ഇനിയും ആർക്കും സംശയമുണ്ടാകേണ്ടതില്ല.

അംബാനിക്കും, ബിർളയ്ക്കും, മിത്തലിനും വഴിമാറികൊടുത്ത് കൊറോപ്പറേറ്റുകളുടെ അടിവസ്ത്രങ്ങൾക്ക് നീലം മുക്കുന്ന BSNL എന്ന സംഘ കമ്പനിക്ക് ജോലിക്കാരുടെ അന്തസളക്കാനുള്ള മിനിമം അന്തസ്സെങ്കിലും ഉണ്ടാകണം. ഭരണഘടനാ അവകാശം വിനിയോഗിച്ചതിന്റെ പേരിൽ ജോലി തെറിപ്പിച്ചതിന്റെ പേര് അന്തസ്സ് എന്നല്ല. Its castration വരിയുടക്കപ്പെയട്ടവന്റെ അടിമത്തം എന്നാണ്.