ജനം തെരുവിൽ പിടഞ്ഞു മരിക്കുമ്പോൾ, രാജ്യത്തെ വീതംവച്ചു മുതലാളിമാർക്ക് നൽകുന്ന സർക്കാർ

125

Adv Sreejith Perumana

സ്റ്റേറ്റ് നടത്തുന്ന ആത്മനിർഭർ കൊലപാതകങ്ങൾ !

ഇത് അമൃത്, മധ്യപ്രദേശിലെ ശിവപുരി റോഡരികിൽ സുഹൃത്തായ യാക്കൂബിന്റെ മടിയിൽ ചേതനയറ്റ് കിടക്കുകയാണ്. കുടിയേറ്റ തൊഴിലാളിയാണ്, പട്ടിണിയിലായപ്പോൾ സ്വദേശമായ ഉത്തർപ്രദേശിലേക്ക് സുഹൃത്തുക്കളോടൊപ്പം നടക്കുകയായിരുന്നു. നടന്ന് ക്ഷീണിതനായപ്പോൾ ഒപ്പമുണ്ടായിരുന്നവർക്ക് അമൃതിനെ ഉപേക്ഷിക്കുകയെ മാർഗമുണ്ടായുള്ളൂ.ഒടുവിൽ സംഘത്തിലെ സുഹൃത്ത് യാക്കൂബ് റോഡരികിൽ വീണുകിടന്ന അമൃതിനെ കോരിയെടുത്ത് മടിയിൽവെച്ചു. ജീവനുണ്ട് ദാഹജലത്തിനായി കേഴുന്നുണ്ട്. യാക്കൂബ് നിസ്സഹായനായി കാൽനടക്കാരോടും അതിലെ കടന്നുപോയ വാഹനങ്ങളിലെ യാത്രക്കാരോടും യാചിച്ചു. സ്വന്തം ജീവനുകൾ കൈപ്പിടിയിൽ ഒതുക്കി നടന്നു നീങ്ങിയവരാരും സഹായിച്ചില്ല. ഒടുവിൽ നിസഹായനായി യാക്കൂബിന്റെ മടിയിൽ വെച്ച് ആ ജീവൻ നിശ്ചലമായി.അപ്പോഴും അങ്ങ് രാജധാനിയിൽ അംബാനിമാർക്കും, അദാനിമാർക്കുമുള്ള രാജ്യത്തിന്റെ വീതംവെപ്പിന്റെ തിരക്കിലായിരുന്നു നമ്മുടെ ആത്മനിർഭർ കമ്പനി മുതലാളിമാർ .