ആരെവിടെ ഇൻസ്റ്റന്റ് ജസ്റ്റിസുകാരെ ഓടിവരൂ കയ്യടിക്കൂ 👏 ഇതാ വീണ്ടാമതും ആന്ധ്രാ പോലീസ് നീതി ✌️❤️പിപിഇ കിറ്റുകൾ ആവശ്യത്തിന് നല്‍കുന്നില്ലെന്ന് പരാതി പറഞ്ഞു: സര്‍ക്കാരിനെ അവഹേളിച്ചുവെന്ന് ആരോപിച്ച് ഡോക്ടറെ നടുറോഡിൽ നഗ്നനാക്കി, കൈകാലുകൾ ബന്ധിച്ച് മർദ്ധിച്ചു.സര്‍ക്കാരിനെ അവഹേളിച്ചുവെന്ന് ആരോപിച്ച് ആന്ധ്രാപ്രദേശിലാണ് ദളിത് ഡോക്ടര്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം.എല്ലാരും പോലീസ് കാരെ പൂർണമായി സപ്പോർട്ട് ചെയ്യണം.കുറെ നാൾ മുൻപ് അവർ നാല് കുറ്റാരോപിതരെ വിചാരണ പോലുമില്ലാതെ വെടി വെച്ച് കൊന്നു.. അന്ന് പാത്രം കൊട്ടിയും പുഷ്പഹാരം അണിയിച്ചും കയ്യടിച്ച ഇൻസ്റ്റന്റ് നീതിക്കാർ ഇതും സപ്പോർട്ട് ചെയ്യണം💪
PPE കിറ്റ് ഇല്ലെങ്കിൽ ഇടരുത് അല്ലാതെ അതൊക്കെ സർക്കാരിനോട് ചോദിക്കുന്നത് ഒരു ഡോക്ട്ടർക്ക് ചേർന്നതാണോ? അല്ല പിന്നെ. നടുറോഡിൽ തുണിയുരിഞ് ചങ്ങലയിൽ കൈകാലുകൾ ബന്ധിച്ച്, റോഡിലൂടെ ഉരുട്ടി ലാത്തിക്കടിച്ചുകൊണ്ട് ഒരു ഡോക്റ്ററെ തൂക്കിയെടുത്ത് ഓട്ടോറിക്ഷയിൽ ഇട്ട് കൊണ്ടുപോയി ഇൻസ്റ്റന്റ് നീതി നടപ്പിലാക്കിയ പോലീസിനെ കണ്ടില്ലേ.എല്ലാരും കയ്യടിച്ച് ഡേൻസ് കളിക്ക് 💃🕺ഇതും ഇനിയും എത്രയോ മനുഷ്യത്വം ഒട്ടും തൊട്ടു തീണ്ടാത്ത പോലീസ്രാജ് നടത്താൻ നാട്ടിലെ ഒരുപറ്റം സദാചാര അപ്പോസ്തലന്മാർ ഒഴിച്ച് കൊടുത്ത ഇന്ധനം ആയിരുന്നു അന്നത്തെ വെടിവെച്ച് കൊല്ലൽ നീതിക്കുള്ള സപ്പോർട്ട്. ആരും മറന്നു കാണില്ലല്ലോ അല്ലേ.
ഇന്നിപ്പോൾ വിശാഖപട്ടണത്തുള്ള ഡോ. സുധാകര്‍ എന്നയാള്‍ക്കാണ് പൊലീസിന്റെ ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. സുധാകറിന്റെ കൈ കെട്ടി മര്‍ദ്ദിച്ച് റോഡിലൂടെ പോലീസ് വലിച്ചിഴച്ചു. എന്നാൽ സംഭവം കണ്ട് നിന്ന ആരും തന്നെ പൊലീസിനെതിരെ പ്രതികരിക്കാന്‍ ധൈര്യപ്പെട്ടില്ല.നര്‍സിപട്ടണം സര്‍ക്കാര്‍ ആശുപത്രിയിലെ അനസ്തിയോളജിസ്റ്റ് ആയിരുന്നു സുധാകര്‍. സര്‍ക്കാര്‍ പിപിഇ കിറ്റുകളും എന്‍ 95 മാസ്ക്കുകളും ആവശ്യത്തിന് നല്‍കുന്നില്ലെന്ന് പരാതിപ്പെട്ടതിന് ഈ മാസം ആദ്യം ഡോക്ടറെ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം ഡോക്ടറെ മര്‍ദ്ദിച്ചത് വിവാദമായതോടെ കോണ്‍സ്റ്റബിളിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ആന്ധ്രായിലല്ലേ എന്നോർത്ത് ആരും സമാധാനിക്കേണ്ട ഓരോരുത്തരുടേം വീട്ടുപടിക്കൽ വരും പോലീസ് രാജും, ഫാസിസവും അന്നേ നിങ്ങൾക്ക് നേരം വെളുക്കൂ.ഇൻസ്റ്റന്റ് ജസ്റ്റിസിന്റെ പേരിൽ അങ്ങേയറ്റം ക്രൂരവും, നിയമവിരുദ്ധമായും, പ്രകൃതിവിരുദ്ധവുമായ പ്രവൃത്തി ചെയ്ത ആന്ധ്രാ പൊലീസിന് കയ്യടിക്കുമ്പോൾ ആവർത്തിച്ച് പറഞ്ഞില്ലേ.ഒരു സിസ്റ്റത്തെയാണ് നിങ്ങൾ തകർക്കുന്നതെന്ന്? പ്രകൃതി വിരുദ്ധമാണെന്ന്? കേട്ടില്ലല്ലോ.❓️എന്തായാലും എന്റെ മനസാക്ഷിക്ക് കണ്ടുനിൽക്കാനാവാത്തതിനാൽ ചുരുങ്ങിയപക്ഷം ഈ ക്രൂരതയ്ക്ക് കൂട്ടുനിന്ന പോലീസ് ക്രിമിനലുകളുടെ കാക്കി യൂണിഫോമെങ്കിലും അഴിപ്പിക്കാനുള്ള പണിയെടുക്കും.