ആന്ധ്രായിൽ ആത്മനിർഭർ ജിഹാദ്,❓️ രാമനും, ലക്ഷ്മണനും തുണയായി കാശ്മീരി തൊഴിലാളികൾ

85

Adv Sreejith Perumana

ആന്ധ്രായിൽ ആത്മനിർഭർ ജിഹാദ്,❓️

രാമനും, ലക്ഷ്മണനും തുണയായി കാശ്മീരി തൊഴിലാളികൾ, സ്വന്തം വീടുകളിലേക്ക് മടങ്ങി ❗️

പൂട്ടിയിടപ്പെട്ട ആരാധനാലയങ്ങളിലെ ദൈവങ്ങളല്ല, ദൈവതുല്യരായ സാദാ മനുഷ്യരുടെ കരുണയാലാണ് രാജ്യത്ത് പട്ടിണി പാവങ്ങൾ ഒരുനേരത്തെ ആഹാരം കഴിച്ച് ജീവൻ നിലനിർത്തുന്നതും, സ്വദേശങ്ങളിലേക്ക് മടങ്ങുന്നതും. ആന്ധ്രാപ്രദേശിൽ ജോലിചെയ്യുന്ന കാശ്മീരി തൊഴിലാളികൾക്ക് വീടുകളിൽ എത്താൻ വാഹന വാടകയായി ആന്ധ്രാപ്രദേശ് ട്രാൻസ്‌പോർട്ട് വകുപ്പ് 2 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ നിസ്സഹായതയോടെ അമ്പരന്നു നിന്നു ഒരുപറ്റം മനുഷ്യർ. ഒടുവിൽ തീർത്തും അപ്രതീക്ഷിതമായാണ് അവരുടെ മുന്നിലേക്ക് ജാതിയോ മതമോ ദേശമോ നോക്കാതെ 1.8 ലക്ഷം രൂപ സർക്കാർ ബസ്സുകൾക്ക് വാടക നൽകി സഹായവുമായി പുട്ടവർത്തി സ്വദേശികളായ രാമൻ, ലക്ഷ്മണൻ എന്നീ സഹോദരങ്ങൾ എത്തുന്നത്. തുടർന്ന് 80 ലധികം തൊഴിലാളികളാണ് 3 ബസ്സുകളിലായി കാശ്മീരിലേക്ക് മടങ്ങിയത്. രാമനും ലക്ഷ്മണനും പണം നൽകിയത് താരിക് അഹമ്മദിനാണ് അപ്പൊ എങ്ങനെയാ സംഘികളെ ഇത് വല്ല ജിഹാദുമാണോ 🤔ഭരണകൂടം തോൽപ്പിക്കുന്ന ജനത അതിജീവിക്കുന്നത് ഇത്തരം മനുഷ്യരിലൂടെയാണ് ❣️