കൊന്നത് കൊറോണയല്ല, നിഷ്ക്രിയ ഭരണകൂടം; 51 ദിവസങ്ങളിൽ മരിച്ചുവീണത് 516 മനുഷ്യർ 

  4744

  അഡ്വ ശ്രീജിത്ത്‌ പെരുമന

  കൊന്നത് കൊറോണയല്ല, നിഷ്ക്രിയ ഭരണകൂടം; 51 ദിവസങ്ങളിൽ മരിച്ചുവീണത് 516 മനുഷ്യർ 

  കൊറോണയെക്കാൾ ഭീകരമായ ചില കണക്കുകൾ ഇതാ

  ⚰️പട്ടിണിയും, സാമ്പത്തിക പരാധീനതമൂലവും മരണപ്പെട്ടവർ – 73
  ⚰️വാഹനമില്ലാതെ പട്ടിണിയായി നടക്കുന്നതിനിടയിലും മറ്റും അപകടം സംഭവിച്ച് മരണപ്പെട്ട കുടിയേറ്റ തൊഴിലാളികൾ – 128
  ⚰️നടന്നും, ക്യു നിന്നും തളർന്ന് വീണ് മരിച്ചവർ – 33
  ⚰️പോലീസ് ആക്രമണത്തിലും, സ്റ്റേറ്റ് വയലൻസിലും മരണപ്പെട്ടവർ -12
  ⚰️ചികിത്സ ലഭിക്കാതെയും, മെഡിക്കൽ ശ്രദ്ധയില്ലാതെയും മരണപ്പെട്ടവർ -53
  ⚰️കൊറോണ ബാധിക്കുമെന്ന ഭയത്താലും, വിഷാദ രോഗങ്ങളാലും, സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിൽ മാനസികാസ്വാസ്ഥ്യം നേരിട്ടും ആത്മഹത്യ ചെയ്തവർ -104
  ⚰️മദ്യ നിരോധനവും, ആൽക്കഹോൾ വിത്‌ഡ്രോവൽ സിൻഡ്രവുമായി ബന്ധപ്പെട്ട് മരണപ്പെട്ടവരും ആത്മഹത്യ ചെയ്തവരും – 46
  ⚰️ലോക്ക് ഡൌൺ സമയത്തെ കുറ്റകൃത്യങ്ങളിൽ മരണപ്പെട്ടവർ -15
  ⚰️കൃത്യമായ മരണ കാരണങ്ങൾ വ്യക്തമാകാത്തവർ – 52
  ആകെ -516 മരണങ്ങൾ
  (കനിക ശർമ്മ എന്ന ഗവേഷക thejesh എന്ന സ്ഥാപനത്തിന് വേണ്ടി തയാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ പ്രതിപാദിച്ചിട്ടുള്ളത്. )
  മെയ് 14 മുതൽ 16 വരെ രണ്ട് ദിവസങ്ങൾക്കുള്ളിൽ 50 തൊഴിലാളികൾ മരണപ്പെടുന്ന സാഹചര്യംപോലും സംജാതമായതായുള്ള ഞെട്ടിക്കുന്ന വിവരണങ്ങളാണ് പുറത്ത് വരുന്നത്.
  കൊറോണ വൈറസ് ബാധമൂലമുണ്ടാകുന്ന മരണങ്ങളോടൊപ്പം മനുഷ്യ ദുരന്തമായി മാറുകയാണ് കുടിയേറ്റ ജനതയുടെ പൊഴിഞ്ഞു വീഴുന്ന ജീവനുകൾ…
  വീമാനത്താവളവും, ബഹിരാകാശവും കച്ചവടത്തിന് തുറന്നിട്ട്, യുദ്ധക്കപ്പലിന് ടിക്കറ്റ് വെച്ച് സ്വന്തം ജനതയെ കൊള്ളയടിക്കുന്നവരെയും, പഞ്ചായത്ത് മാലിന്യം കയറ്റിവിടുന്നതുപോലെ മൃതദേഹങ്ങളെയും, പരിക്കേറ്റ മനുഷ്യരെയും ചരക്ക് ലോറിയിൽ കയറ്റിവിടുന്ന കാട്ടാള ഭരണകർത്താക്കളെയും അതിജീവിക്കണം നമുക്ക് 🇮🇳
  ഡൽഹി- ജയ്‌പൂർ ഹൈവേയിൽ കണ്ട ഹൃദയഭേദകമായ ഒരു കാഴ്ചയാണിത്. വിശന്നു വലഞ്ഞ ഒരു മനുഷ്യൻ റോഡിൽ വാഹനമിടിച്ച് ചത്തു കിടന്ന ഒരു തെരുവുനായയുടെ ശവം വലിച്ചു കീറി തിന്നുന്നു….
  തോറ്റ ജനതയുടെ നേർക്കാഴ്ച ❗️