വാജ്പേയിയുടെ ജീവൻ രക്ഷിക്കാൻ രാജീവ് ഗാന്ധി അന്നുകാണിച്ച സന്മനസിന്റെ നൂറിലൊന്നുപോലും ഇല്ല സംഘികൾക്ക് ഇന്ന് രാജീവിന്റെ കുടുംബത്തോട്

0
245

അഡ്വ ശ്രീജിത്ത്‌ പെരുമന

ഒരു തീരാ നഷ്ടത്തിന്റെ ഓർമ്മയ്ക്ക് മുന്നിൽ 
Rajiv ji Amar Rahe ❤
Today, this nation has lost Rajiv ji but he was the architect of India of 21st century and he will always be relevant.

പതിനായിരക്കണക്കിന് പട്ടിണി പാവങ്ങളെ തെരുവിൽ അനാഥമാക്കി “ഡിജിറ്റൽ ഇന്ത്യ” കൊണ്ടാടുന്ന ഇന്നത്തെ സംഘപരിവാർ ഭരണകൂടത്തെയും, വെട്ടുക്കിളി മിത്രങ്ങളെയും “ഡിജിറ്റൽ ഇന്ത്യയുടെ യഥാർത്ഥ ശില്പി രാജീവ് ഗാന്ധിയുടെ “ഒരു ചെറിയ കരുതലിനെക്കുറിച്ച് ഓർപ്പിക്കട്ടെ.

അന്ന് രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരിക്കുന്ന സമയം. സംഘപരിവാറിന്റെ സമുന്നതനായ ബിജെപി നേതാവ് എ ബി വാജ്പേയിക്ക് വൃക്ക സംബന്ധമായ ഗുരുതരമായ രോഗം പിടിപെട്ടു. ഈ വിവരം മറ്റ് പലരും അറിയും മുന്‍പേ രാജീവ് ഗാന്ധിയുടെ ചെവിയിലെത്തി.

വൃക്ക രോഗം ചികിത്സിക്കാന്‍ ഏറ്റവും നല്ല സംവിധാനമുളളത് യുഎസ്സിലാണെന്ന് മനസ്സിലാക്കിയ രാജീവ് ഗാന്ധി ഒരു ദിവസം വാജ്പേയിയെ അദ്ദേഹത്തിന്‍റെ ഓഫീസിലേക്ക് വിളിച്ചു. ഓഫീസിലെത്തിയ വാജ്പേയിയോട് അദ്ദേഹം പറഞ്ഞു. “ഐക്യരാഷ്ട്ര സഭയിലേക്ക് പോകുന്ന ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ ഞാന്‍ അങ്ങയെയും ഉള്‍പ്പെടുത്താന്‍ പോവുകയാണ്. അങ്ങ് യുഎസ്സില്‍ പോയി വൃക്ക രോഗത്തിന് ചികിത്സ തേടണം”.

1991 ല്‍ രാജീവ് ഗാന്ധി അന്തരിച്ചതിന് ശേഷം കരണ്‍ താപ്പാറുമായി നടന്ന ഒരു അഭിമുഖത്തിലാണ് വാജ്പേയി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇത് പിന്നീട് ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ചിരുന്നു “ഞാന്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നതിന് കാരണം തന്നെ അന്ന് ന്യൂയോര്‍ക്കില്‍ പോയി ചികിത്സ തേടിയത് കാരണമാണെന്നാണ്” അദ്ദേഹം അന്ന് അഭിമുഖത്തില്‍ പറഞ്ഞത്.

രാഷ്ട്രിയത്തിന് അതീതമായി രാജീവ് ഗാന്ധിയും വാജ്പേയും തമ്മില്‍ സൂക്ഷിച്ചിരുന്ന ആത്മബന്ധം എത്രമാത്രം വലുതായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു വാജ്പേയി അന്ന് നടത്തിയ ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍. “അറത്ത കൈക്ക് ഉപ്പ് തേക്കാത്ത ” വർഗീയ കൂട്ടങ്ങൾക്ക് തിരിച്ചറിവുണ്ടാകും എന്ന് കരുതിയിട്ടൊന്നുമല്ല, ലേശം “മനുഷ്യപ്പറ്റ്” എങ്കിലും ഉണ്ടാകട്ടെ എന്ന് കരുതി ഓർമ്മിപ്പിച്ചെന്നേ ഉള്ളൂ.