“താടി കണ്ടപ്പോള്‍ മുസ്‌ലിമാണെന്നു കരുതി, അതാണ് മര്‍ദ്ദിച്ചത്, താങ്കൾ ഹിന്ദു ആണെന്നറിഞ്ഞില്ല, മാപ്പാക്കണം”

41

അഡ്വ ശ്രീജിത്ത്‌ പെരുമന

മധ്യപ്രദേശിൽ ഇസ്ലാമോഫോബിയയുടെ ഇരയായ അഭിഭാഷകൻ ദീപക്ക് ബുണ്ടലെയുമായി അൽപം മുൻപ് സംസാരിച്ചു. സംഭവത്തിൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല എന്നും, പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല എന്നും അദ്ദേഹം പറയുന്നു. കൃത്യമായ ഇസ്‌ലാമോഫോബിയയുടെ ഭാഗമായാണ് തനിക്കെതിരെ ആക്രമണം നടന്നതെന്നും മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ചതാണ് മർദ്ദിച്ചതെന്നും ആദ്ദേഹം ഉറപ്പിച്ച് പറയുന്നു.

“താടി കണ്ടപ്പോള്‍ മുസ്‌ലിമാണെന്നു കരുതി, അതാണ് മര്‍ദ്ദിച്ചത്, ഹിന്ദു – മുസ്ലീം കലാപമുണ്ടാകുമ്പോൾ ഞങ്ങൾ പോലീസ് മുസ്ലീങ്ങളെ മർദ്ദിക്കുകയും, ഹിന്ദുക്കളോടൊപ്പം നിൽക്കുകയും ചെയ്യാറുണ്ട്. താങ്കൾ ഹിന്ദു ആണെന്നറിയാതെയാണ് അബദ്ധം പറ്റിയത് മാപ്പാക്കണം” എന്ന് പോലീസുകാർ അഭിഭാഷകനോട് സംസാരിക്കുന്നതിന്റെ ഓഡിയോയും അദ്ദേഹം അയച്ചുതന്നു.

ഈ കൊറോണക്കാലത്തും രാജ്യത്ത് വളർന്നുകൊണ്ടിരിക്കുന്ന ഇസ്ലാം വിരുദ്ധത അതീവ ഗൗരവമായി കാണേണ്ടതാണ് എന്ന് ഈ സംഭവം വ്യക്തമാകുന്നു. പോലീസുകാരാണ് പ്രതിസ്ഥാനത്തുള്ളത് എന്നതുകൊണ്ട് രാഷ്ട്രീയമായി ഈ കേസ് തേഞ്ഞുമാഞ്ഞുപോകാനും സാധ്യതയുണ്ട് എന്നതിനാൽ വിഷയം കോടതിയുടെ ശ്രദ്ധയിൽകൊണ്ടുവരണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പോരാട്ടങ്ങൾക്കുള്ള എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്തു.