നമ്മുടെ ജഡ്ജിമാർ ഒന്നുകിൽ ഭരണഘടന വായിച്ചിട്ടില്ല, വായിച്ചിട്ടുണ്ടെങ്കിൽ അവർ ഭരണഘടനയെ അനുസരിക്കാൻ തയ്യാറല്ല

86

Adv Sreejith Perumana

രാജ്യത്തെ പ്രമുഖ സീനിയർ അഭിഭാഷകനായ ദുഷ്യന്ത് ധവെ പറയുന്നു…❤️👌🇮🇳
പറയുന്നതിൽ വിഷമമുണ്ട് എങ്കിലും പറയുകയാണ്, നമ്മുടെ ജഡ്ജിമാർ ഒന്നുകിൽ ഭരണഘടന വായിച്ചിട്ടില്ല, വായിച്ചിട്ടുണ്ട് എങ്കിൽ അവർ ഭരണഘടനയെ അനുസരിക്കാൻ തയ്യാറല്ല. നിലവിലെ രാജ്യത്തിൻറെ സാഹചര്യത്തിൽ ഇങ്ങനെയല്ലാതെ മറ്റൊരു തീർപ്പിൽ എത്താൻ സാധിക്കുകയില്ല”
“But the Judges, I am sorry to say, have either never read the Constitution or if they have read the Constitution, they are not willing to follow the Constitution. There is no other conclusion one can draw in the given circumstances.”

Dave said.

സുപ്രീംകോടതി ജഡ്ജിമാരുടെ പേരുകൾ മുഖ്യമന്ത്രിമാരുടെ ആത്മഹത്യാ കുറിപ്പുകളിൽ വരുമ്പോൾ , മുൻ ചീഫ് ജസ്റ്റിസ് ലൈംഗിക അതിക്രമേ കേസിൽ പെടുമ്പോൾ ആ സാഹചര്യങ്ങളിൽ ഭരണകർത്താക്കൾ അതിന്റെ അവസരം പ്രയോജനപ്പെടുത്തും. അതുകൊണ്ടാണ് ജുഡീഷ്യറിയിൽ വിശിഷ്ടമായ ജഡ്ജിമാർ ഉണ്ടാകേണ്ടതുണ്ട് എന്ന് പറയുന്നത്. പക്ഷെ ഇത്തരം വിശിഷ്ട ഗുണങ്ങളുള്ള ജഡ്ജിമാരും ഭൂരിപക്ഷത്തോടൊപ്പം വരുമ്പോൾ ഒരുപക്ഷെ നിശ്ശബ്ദരായിരിക്കും. ഈ മഹാമാരി പോലുള്ള സാഹചര്യത്തിൽ.
“If names of Supreme Court judges are found in suicide notes of Chief Ministers and former Chief Justice of India is accused of sexual harassment then the executive is bound to take advantage of such a situation. And this is why it is important to have outstanding Judges within the Judiciary… but even these outsanding Judges who are in majority perhaps are remaining silent (during the pandemic).”

Dushyant Dave

പൊതുജനങ്ങളോടുള്ള സർക്കാരിന്റെ ഉത്തരവാദിത്വം നടപ്പിലാക്കാൻ ബാധ്യതയുള്ള ജഡ്ജിമാർ അക്കാര്യത്തിൽ കഴിഞ്ഞ എട്ട് ആഴ്ചകളായി പരാജയപ്പെട്ടു എന്ന് സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ധവെ.

“….in India now, nobody in the government is answerable to anyone and the Judges who have the duty to hold the government accountable have failed in this duty in the last eight weeks.”

ലോക്ക് ഡൗണിലൂടെ രാജ്യത്തെ പൗരന്മാർക്ക് സമാനതകളിലാത്ത ദുരിതം സംഭവിക്കുമ്പോൾ ജഡ്ജിമാർ നിശബ്ദരായി അവരുടെ വിശേഷാധികാരങ്ങളോടെ ഒളിഞ്ഞിരിക്കുകയാണ്. (ഐവറി ടവറുകളിൽ )

The Judges chose to sit silently in their ivory towers when great misery befell on the citizens of India after a nation-wide lockdown was imposed at a mere four hour notice,

ഇന്ത്യയിലെ ഓരോ പൗരന്മാരോടും ജഡ്ജിമാർക്ക് “ധാർമ്മികമായ ഭരണഘടനാ ബാധ്യതയുണ്ട് ” “the Judges have a “pious Constitutional duty” to save every citizen of India”

കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട ഹർജ്ജി പരിഗണിക്കവെ സുപ്രീംകോടതി “How can we stop them from walking,” “നടക്കുന്നതിൽ നിന്നും വരെ നമുക്കെങ്ങനെ തടയാനാകും” എന്ന പരാമർശത്തെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

നൂറായിരക്കണക്കിന് പൗരന്മാരുടെ ദുരിതങ്ങൾ കാണാതിരിക്കാൻ ജുഡീഷ്യറിക്ക് സാധിക്കില്ല. The Judiciary cannot turn a blind eye to the miseries of “hundreds of thousands of citizens,” Dave

എക്സിക്കുട്ടീവിന്റെ പ്രവർത്തനങ്ങളും, പ്രവർത്തനമില്ലായ്മയും പരിശോധിച്ച് സൂപ്പർവൈസ് ചെയ്യാൻ ജുഡീഷ്യറിക്ക് ബാധ്യതയുണ്ട് ഭരണഘടനയുടെ നിർമ്മാതാക്കൾക്ക് അക്കാര്യത്തിൽ കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു.
“This is where one must understand that the Constitution framers really wanted that the Judiciary must supervise and control both, the executive’s actions and inactions.”

Dave added.

ജഡ്ജിമാർക്ക് ഭയമില്ലാതെയും, പക്ഷപാതമില്ലാതെയും അവരുടെ ഭരണഘടനാ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ സാധിക്കണമെന്നും ധവെ പറഞ്ഞു. The Constitution requires the Judges to discharge their duties without fear or favour.
@അഡ്വ ശ്രീജിത്ത് പെരുമന