ക്വാറന്‍റൈനില്‍ കഴിയുന്ന അഞ്ഞൂറോളം മുസ്‍ലിംകള്‍ക്ക് അത്താഴവും ഇഫ്താറും ഒരുക്കി ക്ഷേത്ര കമ്മിറ്റി

അഡ്വ ശ്രീജിത്ത് പെരുമന

സംഘികളെ അതിജീവിക്കുന്ന സെക്കുലർ ഇന്ത്യ ഇതാ. ക്വാറന്‍റൈനില്‍ കഴിയുന്ന അഞ്ഞൂറോളം മുസ്‍ലിംകള്‍ക്ക് അത്താഴവും ഇഫ്താറും ഒരുക്കി ക്ഷേത്ര കമ്മിറ്റി ❤️ജമ്മു കശ്മീരിലെ മാ വൈഷ്ണോ ദേവി ക്ഷേത്ര ബോർഡ് ക്വറന്റൈനിലുള്ള മുസ്ലീങ്ങൾക്ക് പ്രത്യേക പെരുന്നാൾ ഭക്ഷണം നൽകും. റംസാൻ മാസത്തിൽ ഉടനീളം ക്ഷേത്രം ഭാരവാഹികൾ മുസ്ലീങ്ങൾക്കായി പ്രത്യേക ഭക്ഷണം ഒരുക്കി നൽകിയിരുന്നു. നാളെ ഈദ് ആയതിനാൽ പ്രത്യേക റെസിപ്പികൾ ഉൾപ്പെടുത്തി ഇഫ്താർ വിരുന്നു നൽകുമെന്ന് ക്ഷേത്രം CEO രമേഷ്‌കുമാർ അറിയിക്കുന്നു. ജമ്മുവിലെ കത്രയിൽ ക്വറന്റൈൻ കേന്ദ്രത്തിൽ കഴിയുന്ന അഞ്ഞൂറിലധികം മുസ്ലീങ്ങൾക്കാണ് റംസാൻ മാസത്തിൽ തുണയായി ക്ഷേത്രം മുന്നോട്ട് വരുന്നത്. ഹിന്ദുക്കളും , ഇന്ത്യക്കാരും, യഥാർത്ഥ വിശ്വാസികളും വിദ്വേഷ വർഗീയ മത’യാനകളെ അതിജീവിക്കുന്നത് ഇങ്ങനെയൊക്കെയാണ്.