മൂന്ന് രാജ്യങ്ങളിലെ മൂന്ന് പോലീസ് സംസ്കാരങ്ങൾ

326

Adv Sreejith Perumana

മൂന്ന് രാജ്യങ്ങളിലെ മൂന്ന് പോലീസ് സംസ്കാരങ്ങൾ

തൊലി കറുത്തത്തിന്റെ പേരിൽ ആളുമാറി കസ്റ്റഡിയിലെടുത്ത് വിലങ്ങണിയിച്ചിട്ടു നടുറോഡിലിട്ട് കാൽമുട്ട് കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നുകൊണ്ട് പൗരന്മാരെ സേവിക്കുന്ന അമേരിക്കയിലെ ലോക പോലീസ്. നിരായുധരായ പൗരന്മാരെ വളഞ്ഞിട്ട് പിടിച്ച് ലാത്തികൊണ്ടും, ഷൂ ധരിച്ച കാലുകൊണ്ട് കഴുത്തിൽ ചവിട്ടിയും സേവിക്കുന്ന ഇന്ത്യൻ ആർഷ ഭാരത പോലീസ്. ഏതോ രാജ്യക്കാരായ തെരുവിലെ ശുചീകരണ തൊഴിലാളികളോടൊപ്പം അഥവാ ആർഷ ഭാരത ഭാഷയിലെ തോട്ടികളോടൊപ്പം റോഡരികിലിരുന്ന് നോമ്പ് തുറക്കുന്ന ഗൾഫിലെ പോലീസ്. എന്താല്ലേ.

ഗൾഫിലെ പോലീസുകാരിൽ നിന്നും കുറെ പഠിക്കാനുണ്ട് നമ്മുടെ ചില പോലീസുകാർക്ക്. പോലീസ് ആയാൽ പിന്നെ ചിലർ സംസ്കാരമില്ലാത്തവരായി മാറുന്നു. എങ്ങിനെ സംസാരിക്കണം എങ്ങിനെ പെരുമാറണം എന്നൊക്കെ ഇവരിൽ നിന്നും കണ്ടു പഠിക്കണം.

ഗൾഫിൽ ജോലിചെയ്യുന്ന ജലാലുദ്ധീൻ പുത്തൻ പുരയിൽ പറയുന്നത് :
ഷോപ്പിൽ ജോലി ചെയ്യുന്ന ആളാണ് ഞാൻ കസ്റ്റമറുമായി പല കാര്യങ്ങൾക്കും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ ഒരു ഫോൺ കാൾ ചെയ്താൽ നമ്മുടെ അടുത്തേക്ക് പോലീസ് എത്തും. കാര്യങ്ങൾ തിരക്കി രണ്ടു വിഭാഗക്കാരുമായി സംസാരിച്ചു ഒത്തുതീർപ്പിന് ശ്രമിക്കും. നടക്കില്ല എന്ന് തോന്നിയാൽ സ്റ്റേഷനിൽ കൊണ്ട് പോകും. അവരുടെ വണ്ടിയിൽ ആണെങ്കിൽ ആദ്യം ഇരിക്കാനാ പറയുക .പിന്നെ ഓഫീസർ അവരുടെ റൂമിൽ പ്രത്യേകം വിളിച്ചു കാര്യങ്ങൾ തിരക്കും. ന്യായം ആരുടെ ഭാഗത്തു ആണെന്ന് തിരിഞ്ഞാൽ മറ്റേ കക്ഷിയോട് ക്ഷമ പറയാനും നഷ്ടപരിഹാരം കൊടുക്കാനാണെങ്കിൽ അത് നൽകാനും പറയും. മറുഭാഗം ഒകെ ആണെങ്കിൽ കേസ് കഴിഞ്ഞു സലാം പറയും വീട്ടിൽ പോകാം ശുഭം. മറിച്ചു അവർ കോംപ്രമൈസ് ചെയ്യുന്നില്ലെങ്കിൽ കേസ് രജിസ്റ്റർ ചെയ്യും. കോടതിയിലേക്ക് അയക്കും. കോടതി വിളിക്കുന്ന ദിവസം പോകണം ബാക്കി അവിടുന്നാണ് .കോടതിയിൽ അയക്കുന്നതിനു മുൻപ് പല പ്രാവശ്യം ചർച്ചക്ക് പോലീസുകാർ സ്റ്റേഷനിൽ നിന്ന് വിളിച്ചു കൊണ്ടിരിക്കും. അഥവാ ചർച്ചക്ക് സ്റ്റേഷനിൽ വരികയാണെകിൽ അവിടുന്ന് കേസ് ക്ലോസ്‌ ചെയ്യും. ഇതൊന്നും അറിയാതെ വെറുതെ ഡയലോഗ് ഇടുന്ന ടീമുണ്ട് ഇവിടെ അവർക്കു അറബികളെ യും മാപ്പിളമാരെയും ചൊറിഞ്ഞിങ്ങനെ ഇരിക്കണം ഒരു സുഖം അവരിക്കു അതിനെ സമയം കാണൂ പാവങ്ങൾ.

ആരിഫ് തിക്കോടി പറയുന്നത് :
ഖത്തറിലാണ്,എക്സിറ്റ് 20 ൽ ആളേയിറക്കി ശമാൽ ഹൈവേ വഴി ഗറാഫയിലേക്ക് വരുന്ന വഴിയിൽ വെച്ചാണ്,ഫ്രണ്ടിലേ വലത്തേ ടയർ പഞ്ചർ. കൊടുംചൂടിൽ പുറത്തിറങ്ങിജാക്കി വെച്ച് sയർ അഴിച്ച് കൊണ്ടിരിക്കുമ്പോൾ സൈറൺ മുഴക്കി പിന്നിലൊരു പോലീസ് വണ്ടി വന്ന് നിർത്തിയതേ ഓർമ്മയുള്ളൂ.പിന്നേ ടയറിൽ തൊടേണ്ടി വന്നില്ല,എല്ലാം ചെയ്ത് തന്ന് കുടിക്കാൻ വെള്ളവും തന്ന് നന്ദി വാക്ക് പോലും കേൾക്കാൻ നിൽക്കാതേ അവരങ്ങ് പോയി.

അദ്ബുൽ ലത്തീഫ് പറയുന്നത് :അബു ദാബിയിൽ നിന്നും ഒരാൾ കാറുമെടുത്തു ദുബൈ യിൽ പോകുന്ന വഴി ക്ഷീണം കാരണം വഴി മദ്ധ്യേ കാർ പാർക്ക്‌ ചെയ്തു അൽപ സമയം ഒന്ന് മയങ്ങിഉറങ്ങി എണീറ്റപ്പോൾ അബുദാബി പോലീസിന്റെ വണ്ടി ബാക്കിൽ പാർക്ക്‌ ചെയ്തിരിക്കുന്നു. എണീറ്റത് കണ്ട് പോലീസ് അടുത്ത് വന്നു അയാളോട് പറഞ്ഞു ആളുകൾ ഇല്ലാത്ത ഏരിയയിൽ വണ്ടി പാർക്ക്‌ ചെയ്ത് ഒറ്റയ്ക്ക് ഉറങ്ങരുത് എന്ന് എത്രയോ സമയം അയാൾ ഉറക്ക് തെളിയുന്നതും കാത്ത് പോലീസ് അവിടെ നിൽക്കുകയായിരുന്നു ഇതാണ് അബുദാബി പോലീസ്