രാജ്യത്തിന്റെ പേരുമാറ്റാൻ ശുഷ്‌കാന്തി കാണിക്കുന്ന കോടതിക്ക് ജനകീയ പ്രശ്നങ്ങളിൽ അന്ധത

63

അഡ്വ ശ്രീജിത്ത് പെരുമന

എന്തൊരു കരുതലാണീ കോടതിക്ക് 🤭

ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്നോ ഹിന്ദുസ്ഥാൻ എന്നോ ആക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജ്ജി തള്ളിയെങ്കിലും ഈ ആവശ്യവുമായി ഹർജ്ജിക്കാരന് കേന്ദ്ര സർക്കാരിനെ സമീപിക്കാമെന്നും സുപ്രീംകോടതിയുടെ നിർദേശം.

കൊറോണക്കാലത്തെ കുടിയേറ്റ തൊഴിലാളികളുടെ പ്രശനങ്ങൾക്ക് നേരെ മുഖംതിരിച്ചു സുപ്രീംകോടതി, രാജ്യത്തെ മദ്യശാലകൾ കൊറോണ കാലത്ത് പൂട്ടണമെന്ന് ആവശ്യപ്പെട്ട ഹര്ജിക്കാരന് 1 ലക്ഷം പിഴയിട്ടു കോടതി . ഏറ്റവും ദുരുദ്ദേശത്തോടെ അനാവശ്യ ഹർജ്ജി നൽകിയത് ആൾക്ക് ഉപദേശവും നൽകി വിട്ടിരിക്കുന്നു.ഇതിനു മുൻപ് സമാന സ്വഭാവമുള്ള ഹർജികൾ സുപിം കോടതിയിൽ പലരും സമർപ്പിച്ചിരുന്നു. അപ്പോഴൊക്കെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് ഹര്ജികൾ തള്ളിയിരുന്നതും ചരിത്രം.2016 മാർച്ചിൽ ഇത്തരത്തിൽ ഒരു ഹർജി സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂർ ഉൾപ്പെടുന്ന ബെഞ്ച് തള്ളിയിരുന്നു. അന്ന് ഹർജിക്കാരനെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു. പൊതുതാത്പര്യ ഹർജി പാവങ്ങളുടെ അവകാശ സംരക്ഷണത്തിനാണ് ഉപയോഗിക്കേണ്ടതെന്ന് പറഞ്ഞ ജസ്റ്റിസ് താക്കൂർ ‘ഞങ്ങൾക്ക് മറ്റൊന്നും ചെയ്യാനില്ലെന്നാണോ നിങ്ങൾ കരുതുന്നത്’ എന്ന് ചോദിക്കുകയും ചെയ്തിരുന്നു.

എന്നാൽ കാലങ്ങളായി ഈ അനാവശ്യ ആവശ്യം തള്ളിയ ശേഷവും ഇന്നിപ്പോൾ സുപ്രീംകോടതിയിൽ പോയാ ഹര്ജിക്കാരന്റെ ലക്‌ഷ്യം നടന്നിരിക്കുന്നു. ഈ കൊറോണക്കാലത്ത് നൂറായിരം വിഷയങ്ങൾ നിലനിൽക്കുമ്പോൾ ഇന്തയയുടെ പേര് മാറ്റണം എന്ന അനാവശ്യ ഹർജ്ജി പ്രാധാന്യത്തോടെ പരിഗണിച്ച ശേഷം കേന്ദ്ര സർക്കാരിനെ ഈ നിവേദനവുമായി സമീപിക്കാം എന്ന് സുപ്രീംകോടതി പറഞ്ഞുവെക്കുമ്പോൾ ഇതൊരു സുവര്ണാവസരമായി കേന്ദ്രം എടുക്കുകയും രാജ്യത്തിന്റെ പേര് ഇനിവരുന്ന ഒരു അർദ്ധരാത്രി ഉറങ്ങി എഴുനേൽക്കുന്നതിന് മുൻപ് മാറ്റപ്പെടുകയും ചെയ്യും സംശയം വേണ്ട !ഉടായിപ്പ് ഹർജ്ജിയുമായി വന്ന ഹര്ജിക്കാരന് പിഴയിട്ട് കണ്ട വഴി ഓടിക്കേണ്ട കോടതി, ഇന്ത്യയുടെ പേര് മാറ്റാൻ ചുവപ്പ് പരവതാനി വിരിച്ച് കേന്ദ്രത്തിനു നിവേദനം നൽകാമെന്ന് ഹർജ്ജിക്കാരനെ ഉപദേശിച്ചു വിടുന്ന ചിത്രം അക്ഷരാർത്ഥത്തിൽ അമ്പരപ്പെടുത്തുന്നു. ഇന്ത്യക്ക് ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം.

Advertisements