പാലക്കാട് ആന കൊല്ലപ്പെട്ട സംഭവം മലപ്പുറത്തിന്റെ പേരിൽ വർഗീയമുതലെടുപ്പിന് ശ്രമം

106

അഡ്വ ശ്രീജിത്ത്‌ പെരുമന

പാലക്കാട് ജില്ലയിൽ ആന കൊല്ലപ്പെട്ട സംഭവം മലപ്പുറത്തിന്റെ പേരിൽ വർഗീയമായി പ്രചരിപ്പിച്ച് മുതലെടുപ്പ് നടത്തുന്ന സംഘപരിവാറിന്റെ നീക്കങ്ങൾ തീവ്ര ഹിന്ദുത്വ അജണ്ടയുടെ ഭാഗമായ ഗൗരവകരമേറിയ തീവ്രവാദ നീക്കമാണ്. ആനയെ അതിക്രൂരമായി കൊല ചെയ്ത സാമദ്രോഹികളുടെ മറ്റൊരു വകഭേദമാണ് സംഭവത്തെ വർഗീയമായി വഴിതിരിച്ചു വിടുന്നവരും. ഒരു കൂട്ടർ പൈനാപ്പിളിൽ ബോംബ് വെച്ച് ഗർഭിണിയായ ആനയെ കൊന്നുവെങ്കിൽ മറ്റേ കൂട്ടർ മൃഗ സ്നേഹത്തിൽ വർഗീയത നിറച്ച് സമൂഹത്തിൽ ജനങ്ങളെ കലാപത്തിലേക്ക് നയിക്കുകയാണ്. വിസർജ്ജനത്തിലൂടെ വീണ ഒരു താമര വിത്തുപോലും മുളയ്ക്കാത്ത കേരള മണ്ണിൽ വർഗീയ ദ്രുവീകരണത്തിനായി ഒരാനയുടെ കൊലപാതകം പോലും സുവർണ്ണാവസരമാക്കാൻ നേതൃത്വം നൽകുന്ന മനേക ഗാന്ധിയും, ശോഭ കരിന്തലജെയുമെല്ലാം ആദ്യം നിലയ്ക്ക് നിർത്തേണ്ടത് ബീഫ് കഴിച്ചതിന്റെ പേരിൽ ജനങ്ങളെ തല്ലികൊല്ലുന്ന സംഘ്പരിവാരങ്ങളുടെ ആശ്രിതരായ പശു സേനകളെയും, കാള സേനകളെയുമാണ്. നടുക്കടലിലും സംഘം നക്കിയേ കുടിക്കൂ.

**