ലോക്ക് ഡൌൺ പ്രഖ്യാപിച്ചപ്പോൾ പത്താളുകളെ സ്വന്തം വീടുകളിൽ എത്തിക്കാൻ സാധിക്കാത്ത 56 ” ഇഞ്ചും, വെട്ടുകിളികളുമാണ് യുദ്ധത്തിന് മുറവിളികൂട്ടുന്നത്

57

Adv Sreejith Perumana

ഒരു ലോക്ക് ഡൌൺ പ്രഖ്യാപിച്ചപ്പോൾ പത്താളുകളെ സ്വന്തം വീടുകളിൽ എത്തിക്കാൻ സാധിക്കാത്ത 56 ” ഇഞ്ചും, വെട്ടുകിളികളുമാണ് യുദ്ധത്തിന് മുറവിളികൂട്ടുന്നത് ❓

യാതൊരു വാണിജ്യ ഇടപാടുകളും നടത്തിയില്ലെങ്കിലും വരുന്ന 17 വർഷക്കാലം ജീവിക്കാൻ സ്വയം പര്യാപ്തിയുള്ള ജനതയും ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഭദ്രതയുള്ള രാജ്യവുമാണ് ചൈന.അന്ന് ഉറിയിലും, പിന്നീട് പുൽവാമയിലും സംഭവിച്ച ദുരന്തങ്ങളും, കശ്മീർ ജനതയെ കൽത്തുറുങ്കിൽ അടച്ചുകൊണ്ട് ഏകാധിപത്യപരമായി കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതും അക്ഷരാർത്ഥത്തിൽ കാശ്മീരിനെ രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ മൂർധന്യത്തിൽ എത്തച്ചിരിക്കുന്ന ഈ സാഹചര്യത്തിലാണ് ചൈനയുടെ കടന്നു കയറ്റമെന്നത് വെല്ലുവിളിയാണ്.

വിഘടന വാദികളും , തീവ്രവാദികളും തോളോടുതോൾ ചേർന്ന് ആക്രമണങ്ങൾ ആസൂത്രണം ചെയ്യും. ചൈന കച്ചവട താത്പര്യത്തോടെയും, മാറ്റ് സ്ഥാപിത താത്പര്യത്തോടെയും നടത്തുന്ന ഈ കടന്നു കയറ്റം യുദ്ധത്തിലൂടെയല്ല മറിച്ച് സമാധാനപരമായ ചർച്ചകളിലൂടെയും രാഷ്ട്രീയ ഇടപെടലിലൂടെയുമാണ് പരിഹരിക്കേണ്ടത്.യുദ്ധ സമയത്തെ സൈനിക പോരാട്ടങ്ങൾ, തെരുവുകൾ കലാപ ഭൂമിയാക്കി മറ്റും . ബോംബുകൾക്കും ഷെല്ലുകൾക്കും ഇടയിൽ സാധാരണ ജനജീവിതം ഭീതിമുനയിലാകും. നിഴൽ യുദ്ധങ്ങളുടെ തലച്ചോറായ പാകിസ്ഥാൻ ഈ സാഹചര്യം മുതലെടുക്കും. പാകിസ്താനിലെയും മാലിദ്വീപിലെയും തുറമുഖങ്ങൾ ഉൾപ്പെടെയുള്ളവ ചൈന ഉപയോഗപ്പെടുത്തും…

ഇന്ത്യയുടെ അകെ ബഡ്ജറ്റിനെക്കാൾ പ്രതിരോധ ബഡ്‌ജറ്റുള്ള ചൈനയുമായി രാഷ്ട്രീയ ചർച്ചകൾക്കാണ് ഇച്ഛാശക്തിയുള്ള ഭരണകൂടം മുൻകൈ എടുക്കേണ്ടത്.രാജ്യസേവനത്തിന്റെ പാതയിൽ ജീവൻ ത്യജിക്കേണ്ടിവന്ന ഓരോ ധീര ജവാന്മാരുടെയും രക്തസാക്ഷിത്വത്തിന് മുന്നിൽ ശിരസ്സു നമിച്ചുകൊണ്ടും തീവ്രവാദികളെ ശക്തമായി ഇല്ലാതാക്കിയ ഫൈറ്റർ പൈലറ്റുകൾ മുതൽ ഗ്രൗണ്ട് സ്റ്റാഫ് വരെയുമുള്ളവർക്ക് ആവർത്തിച്ച് അഭീവാദ്യമർപ്പിച്ചുകൊണ്ടും പറയട്ടെ , യുദ്ധമല്ല സമാധാനമാകണം ലക്ഷ്യം.
ലോകത്ത് നാളിതുവരെ നടന്ന യുദ്ധങ്ങളിൽ ഏറ്റവും കൂടുതൽ കൊല്ലപ്പെട്ടിട്ടുള്ളതും, യുദ്ധക്കെടുതികൾ അനുഭവിച്ചിട്ടുള്ളതും

തീവ്രവാദികളോ, സൈനികരോ അല്ല മറിച്ച് സാധാരണ ജനങ്ങളാണ് എന്ന യാഥാർഥ്യം നാം ഇനിയെങ്കിലും മനസിലാക്കേണ്ടിയിരിക്കുന്നു. സ്വൈര്യ ജീവിതത്തിനും സാമാധാനത്തിനുമായി പൂർണ്ണമായും സൈന്യത്തിന്റെ കാവലിൽ അതിജീവനം നടത്തുന്ന കശ്മീരിന്റെയും സ്ഥിതി വിഭിന്നമല്ല.ജവാന്മാരായ രാജ്യത്തിന്റെ പോരാളികളെ നഷ്ട്ടമായതിലെ അതിവൈകാരികതയെ പൂർണ്ണ അർത്ഥത്തിൽ മനസിലാക്കുന്നു. എന്നാൽ യുദ്ധം നടത്തി പാകിസ്താനെ ഇല്ലാതെയാക്കണം, കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ സാഹചര്യത്തിൽ ഇതാ യുദ്ധം വരാൻ പോകുന്നു എന്നൊക്കെ ആക്രോശിക്കുന്നവരോട് യോജിക്കാൻ സാധ്യമല്ല. ഇരു രാജ്യങ്ങളിലെയും 99 ശതമാനം പൊതുജനങ്ങളും യുദ്ധത്തെ പിന്തുണയ്ക്കാത്തവരുമാണെന്ന യാഥാർഥ്യം ഉൾകൊള്ളാൻ നമുക്ക് സാധിക്കണം.
@അഡ്വ ശ്രീജിത്ത് പെരുമന