അയാൾ ഓരോന്ന് പറഞ്ഞത് നമ്മൾ അനുസരിക്കുകയും വിശ്വസിക്കുകയും ചെയ്തു

54

അഡ്വ ശ്രീജിത്ത് പെരുമന

🗣ആദ്യം അവർ പറഞ്ഞു ആധാർ കാർഡെടുക്കാൻ. എല്ലാം ഉൾപ്പെടുന്ന ഒരേയൊരു തിരിച്ചറിയിൽ രേഖയായിരിക്കും അതെന്നും ഉത്തരവുണ്ടായി.
👉നമ്മൾ അനുസരിച്ചു.
🗣പിന്നീടവർ പറഞ്ഞു , ആധാർ കാർഡ് ബാങ്കുമായും, പാൻ കാർഡുമായും,മൊബൈലുമായും സർവ്വമാന സേവനങ്ങളുമായും ലിങ്ക് ചെയ്യാൻ. അല്ലെങ്കിൽ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് പറഞ്ഞു.
👉നമ്മൾ അനുസരിച്ചു.
🗣ബാബാ രാംദേവ് യോഗ പഠിപ്പിക്കുന്നത് നിർത്തി നൂഡിൽസ് കച്ചവടം തുടങ്ങി.
👉നമ്മൾ തിന്നു.
🗣രാജ്യസ്നേഹം വളരാൻ സിനിമ തിയേറ്ററിൽ എഴുനേറ്റ് നിന്ന് ദേശീയഗാനം പാടാൻ പറഞ്ഞു.
👉നമ്മൾ പാടി.
🗣കള്ളപ്പണം ഇല്ലാതെയാക്കി നമ്മളെ ഉദ്ധരിക്കാനാണെന്നും പറഞ്ഞുകൊണ്ട് 1000 , 500 നോട്ടുകൾ നിരോധിക്കുന്നതായി പ്രഖ്യാപിച്ചു. നീണ്ട ക്യുവിൽ നിന്നുകൊണ്ട് കയ്യിലുള്ള പണം മാറ്റിയെടുക്കാൻ ഉത്തരവിറക്കി. മാറ്റിയില്ലെങ്കിൽ കഷ്ടപ്പെട്ട് സമ്പാദിച്ച പണം അസാധുവാകുമെന്ന് ഭീഷണിപ്പെടുത്തി.
👉നമ്മൾ അനുസരിച്ചു.
🗣പിന്നീട് 2000 രൂപ ചില്ലറയ്ക്കായി നെട്ടോട്ടമോടാൻ പറഞ്ഞു.
👉അതും അനുസരിച്ചു.
🗣കഞ്ഞി കുടിക്കാൻ കാശില്ലാത്ത ദരിദ്രവാസികളുടെ പണമെടുത്ത് ചന്ദ്രനിലേക്ക് റോക്കറ്റ് വിട്ടു. ഇന്നല്ലെങ്കിൽ നാളെ റോക്കറ്റ് ചന്ദ്രനിൽ എത്തിയാൽ നമ്മുടെ കഷ്ടകാലമെല്ലാം മാറും എന്ന് കരുതി. എന്നാൽ ശൂന്യാകാശത്തുവെച്ച് റോക്കറ്റ് വഴിതെറ്റി ഇടിച്ചിറങ്ങി.
👉അതും നമ്മൾ അംഗീകരിച്ചു.
🗣പാചകവാതകത്തിന്റെ സബ്‌സിഡി തിരികെ നൽകാൻ ആവശ്യപ്പെട്ടു. മുഖ്യ രാഷ്ട്രീയ നേതാക്കൾ നൽകിയില്ല
👉നമ്മൾ അനുസരിച്ചു.
🗣നികുതി ദായകരുടെയും ദരിദ്ര നാരായണന്മാരുടെയും ബ്രെഡിന്റെ നികുതി ഉപയോഗിച്ച് 3000 കോടിയുടെ പ്രതിമയുണ്ടാക്കി . ഇപ്പോൾ കാക്കയ്ക്ക് തൂറാൻ കൃത്യമായ കക്കൂസായി പ്രവർത്തിക്കുന്നു.
👉നമ്മൾ നോക്കി നിൽക്കുന്നു.
🗣പതിനായിരക്കണക്കിന് കോടി രൂപ ലോണെടുത്ത ശേഷം രണ്ട് കച്ചവടക്കാർ വിദേശത്തേക്ക് മുങ്ങുന്നു. ഒരുമാസത്തെ വാടക നൽകാത്തതിന് ദരിദ്രവാസിയുടെ വീട്ടിലെ കറണ്ടിന്റെ ഫ്യുസ് ഊരുന്നു.
👉അധികാരികളെ ഭയന്ന് നമ്മൾ പണം അടയ്ക്കുന്നു.
🗣പത്തോളം ആളുകളെ ചുട്ടുകൊന്ന തീവ്രവാദ കേസിലെ ഒന്നാം പ്രതി ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് മത്സരിക്കുന്നു.
👉നമ്മൾ വോട്ട് ചെയ്ത് വിജയിപ്പിക്കുന്നു.
🗣തൊഴിലില്ലായ്മ കഴിഞ്ഞ 45 വർഷത്തേക്കാൾ കൂടുതൽ ഉന്നതിയിലെത്തുന്നു.
👉നമ്മൾ എണ്ണിക്കൊണ്ടേയിരിക്കുന്നു.
🗣ഒരു അർദ്ധരാത്രിയിൽ GST പ്രഖ്യാപിക്കുന്നു. എല്ലാ വസ്തുക്കളുടെയും വില കുത്തനെ കുതിച്ചുയരുന്നു.
👉നമ്മൾ അതും അയവിറക്കുന്നു.
ലോക്കൽ ട്രെയിനുകൾ മണിക്കൂറുകൾ വൈകിയോടുമ്പോഴും ബുള്ളറ്റ് ട്രെയിനുകൾക്കായി ട്രാക്കുകൾ തുറക്കുന്നു.
👉നമ്മൾ ഒരു റൈഡിനായി കാത്തിരിക്കുന്നു.
ഒരു സുപ്രഭാതത്തിൽ സ്വന്തം പൗരന്മാരെ നിരത്തി നിർത്തിയിട്ട് ചോദിച്ചു
നിങ്ങളൊക്കെ ആരാണെന്ന് ❓ ഈ രാജ്യക്കാരാണോ എന്ന് തെളിയിക്കണമെന്ന് ❓നിങ്ങളുടെ മതമേതാണെന്ന്❓
ഒടുവിലിപ്പോൾ പാകിസ്ഥാനും, ചൈനയും, നേപ്പാളുമെല്ലാം നമ്മുടെ ഭൂമിപോലും കയ്യേറി ഭൂപടങ്ങൾ ഉണ്ടാക്കിയിട്ടും, ഇരുപതിലധികം ധീര സൈനികർ മൃഗീയമായി കൊല്ലപ്പെട്ടിട്ടും അവർ പറയുന്നു….
മാക് മോഹൻ ലൈനിൽ ചെറുനാരങ്ങയും, പച്ചമുളകും കെട്ടിയിട്ടുണ്ട്… ഒന്നും ഭയപ്പെടേണ്ടെന്ന് ❗️
ഇവന്മാരെയൊക്കെ പേറുന്ന ജനതക്ക് ഇതിലും വലുത് വരാനിരുന്നതാ എന്ന് പറയുന്നതാകും ശരി
……