മുസ്ലീമാവുക എന്നത് ഇന്ത്യയിൽ ഒരു കുറ്റകൃത്യമല്ല, അമിത്ഷായുടെ ക്രോണോളജി ഇനിയും മനസിലാകാത്തവരുണ്ടെങ്കിൽ അവർ നമ്മളിൽപ്പെടുന്നവരല്ല

69

Adv Sreejith Perumana

മുസ്ലീമാവുക എന്നത് ഇന്ത്യയിൽ ഒരു കുറ്റകൃത്യമല്ല ! being a Muslim is not a crime in India ! അമിത്ഷായുടെ ക്രോണോളജി ഇനിയും മനസിലാകാത്തവരുണ്ടെങ്കിൽ അവർ നമ്മളിൽപ്പെടുന്നവരല്ല .രാജ്യ വിഭജന ശേഷം ദേശീയതയുടെയും മതേതരത്വത്തിന്റെയും പൊതുബോധത്തിന്റെയും എതിരായി അഥവാ ശത്രുവായി നിൽക്കുന്നത് ഇന്ത്യയിലെ മുസ്ലീമാണ്. മുസ്‌ലിമാണെങ്കിൽ തീവ്രവാദിയും, വർഗീയവാദിയുമാണ് എന്നതാണ് പൊതുബോധ സൃഷ്ടി. ഈ യാഥാർഥ്യം മനസ്സിൽ വെച്ചുകൊണ്ടാകണം CAA , NRC , NPR എന്നിവയിലേക്കും, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയിലേക്കുമെല്ലാം നാം സൂക്ഷിച്ചു നോക്കേണ്ടത്.

ഇന്ത്യയിലെ ദളിത്-ആദിവാസികൾ ‘sociological danger’ അഥവാ ഒരു സാമൂഹിക ദുരന്തമായിട്ടാണ് സംഘപരിവാർ കാണുന്നതെങ്കിൽ മുസ്ലീങ്ങളെ ഒരു ‘biological danger’ അഥവാ ജൈവിക ദുരന്തം/ ജനനം കൊണ്ടുണ്ടാകുന്ന വിപത്ത് ആയിട്ടാണ് സംഘപരിവാർ പ്രത്യയശാസ്ത്ര ആഭിമുഖ്യമുള്ള പൊതുസമൂഹം കാണുന്നത്.സാമൂഹിക തലത്തിൽ അശുദ്ധ (impure) മായി തീണ്ടാപ്പാടകലം മാറ്റി നിർത്തപ്പെടേണ്ടവനാണ് ദളിതൻ അഥവാ ആദിവാസി എങ്കിൽ ജൈവികപരമായി ഹിന്ദു രാഷ്ട്രത്തിനു സംഘ രാഷ്ട്രത്തിനു ഭീഷണി (threat) ആണ് മുസ്ലീങ്ങൾ. സംശയം വേണ്ട !. മുസ്‌ലിങ്ങൾ ‘പെറ്റുപെരുകി’ ഹിന്ദുക്കളേക്കാൾ ജനസംഘ്യയാകുകയും അങ്ങനെ ഇന്ത്യ പിടിച്ചടക്കുകയും ചെയ്യുമോ എന്ന ഭയം ഇന്ത്യൻ പൊതുബോധത്തിൽ സംഘികൾ നിരന്തരം പടർത്തുന്ന ഒന്നാണ്.

മുസ്‌ലിം സ്ത്രീയുടെ ‘പന്നിപ്രസവ’മെന്ന പരാമർശം വന്നതും, മുസ്ലീങ്ങളെ ഹോളോകോസ്റ്റ് നടത്തി തടവറകളിൽ പാർപ്പിക്കണമെന്നും പരസ്യമായി വിഷം വമിപ്പിച്ചത് ഒരു സ്ത്രീയാണ്. വാരിയംകുന്നത്ത് എന്ന സിനിമ പ്രഖ്യാപിച്ച നടനെ ഏറ്റവും അശ്ലീലകരമായി ആക്രമിച്ചതും ഒരു സ്ത്രീയാണ്.. സംഘപരിവാരിന്റെ പൊട്ടൻഷ്യൽ തീവ്രവാദികളും സാമൂഹിക വിപത്തുമാണ്.,
മതം നോക്കിയും, നിസ്കാര തഴമ്പ് പരിശോധിച്ചും കോടതികൾ ജാമ്യാപേക്ഷകൾ പോലും പരിഗണിക്കുമ്പോഴും, സ്വാതന്ത്ര്യ സമര നായകരെ വർഗീയവാദികളാക്കി അപമാനിക്കുമ്പോഴും സൊ കോൾഡ് പൊതുബോധം ബീഡി വലിക്കുകയാണ്. ജനാധിപത്യത്തിന് ജലദോഷമാണ് !
അഡ്വ ശ്രീജിത്ത് പെരുമന