അച്‌ഛനും മകനും മലദ്വാരത്തിൽ നിന്ന്‌ കടുത്ത രക്‌തസ്രാവം മൂലം ജയിലിലേക്ക്‌ മാറ്റവേ പല തവണ ലുങ്കി മാറി ധരിക്കേണ്ടി വന്നുവത്രേ

65

Adv Sreejith Perumana

ആരെവിടെ ഇൻസ്റ്റന്റ് ജസ്റ്റിസുകാരെ ഓടിവരൂ കയ്യടിക്കൂ…  ഇതാ വീണ്ടാമതും പോലീസ് നീതി 

തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ലോക്ക്‌ ഡൗൺ ഇളവുള്ള സമയത്തിന്‌ ശേഷം കടയടക്കാൻ അൽപസമയം വൈകിയതിന്റെ പേരിൽ അച്‌ഛനെയും മകനെയും പോലീസ്‌ കസ്‌റ്റഡിയിൽ വെച്ച്‌ അതിക്രൂരമായി പീഡിപ്പിച്ച്‌ കൊന്നിരിക്കുന്നു. കയറിൽ കെട്ടിത്തൂക്കിയും മലദ്വാരത്തിലും ലിംഗത്തിലും കമ്പി കയറ്റിയും … അച്‌ഛനെ അറസ്‌റ്റ്‌ ചെയ്‌തത്‌ അന്വേഷിക്കാൻ ചെന്ന മകനും അത്‌ തന്നെ അനുഭവിക്കേണ്ടി വന്നു.അച്‌ഛനും മകനും മലദ്വാരത്തിൽ നിന്ന്‌ കടുത്ത രക്‌തസ്രാവം മൂലം ജയിലിലേക്ക്‌ മാറ്റവേ പല തവണ ലുങ്കി മാറി ധരിക്കേണ്ടി വന്നുവത്രേ… രണ്ടു പേരും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആശുപത്രിയിൽ മരിച്ചു. എല്ലാരും പോലീസുകാരെ പൂർണമായി സപ്പോർട്ട് ചെയ്യണം..

കുറെ നാൾ മുൻപ് അവർ നാല് കുറ്റാരോപിതരെ വിചാരണ പോലുമില്ലാതെ വെടി വെച്ച് കൊന്നപ്പോഴും …,പിപിഇ കിറ്റുകൾ ആവശ്യത്തിന് നല്‍കുന്നില്ലെന്ന് പരാതി പറഞ്ഞപ്പോൾ സര്‍ക്കാരിനെ അവഹേളിച്ചുവെന്ന് ആരോപിച്ച് ഡോക്ടറെ നടുറോഡിൽ നഗ്നനാക്കി, കൈകാലുകൾ ബന്ധിച്ച് മർദ്ധിച്ച് ഭ്രാന്താശുപത്രിയിൽ അടച്ചപ്പോഴും പാത്രം കൊട്ടിയും പുഷ്പഹാരം അണിയിച്ചും കയ്യടിച്ച ഇൻസ്റ്റന്റ് നീതിക്കാർ ഇതും സപ്പോർട്ട് ചെയ്യണം💪

മനുഷ്യത്വം ഒട്ടും തൊട്ടു തീണ്ടാത്ത പോലീസ്‌രാജ് നടത്താൻ നാട്ടിലെ ഒരുപറ്റം സദാചാര അപ്പോസ്തലന്മാർ ഒഴിച്ച് കൊടുത്ത ഇന്ധനം ആയിരുന്നു അന്നത്തെ വെടിവെച്ച് കൊല്ലൽ നീതിക്കുള്ള സപ്പോർട്ട്. തമിഴ്‌നാട്ടിലല്ലേ എന്നോർത്ത് ആരും സമാധാനിക്കേണ്ട #ഓരോരുത്തരുടേം വീട്ടുപടിക്കൽ വരും പോലീസ് രാജും, ഫാസിസവും അന്നേ നിങ്ളിൽ പലർക്കും നേരം വെളുക്കൂ…
ഇൻസ്റ്റന്റ് ജസ്റ്റിസിന്റെ പേരിൽ അങ്ങേയറ്റം ക്രൂരവും, നിയമവിരുദ്ധമായും, പ്രകൃതിവിരുദ്ധവുമായ പ്രവൃത്തി ചെയ്ത ആന്ധ്രാ പൊലീസിന് കയ്യടിക്കുമ്പോൾ ആവർത്തിച്ച് പറഞ്ഞില്ലേ… ഒരു സിസ്റ്റത്തെയാണ് നിങ്ങൾ തകർക്കുന്നതെന്ന്?

എന്തായാലും എന്റെ മനസാക്ഷിക്ക് കണ്ടുനിൽക്കാനാവാത്തതിനാൽ ചുരുങ്ങിയപക്ഷം ഈ ക്രൂരതയ്ക്ക് കൂട്ടുനിന്ന പോലീസ് ക്രിമിനലുകളുടെ കാക്കി യൂണിഫോമെങ്കിലും അഴിപ്പിക്കാനുള്ള പണിയെടുക്കും. തൂത്തുക്കുടി സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് തമിഴ്നാട് പോലീസ് മേധാവിക്ക് പരാതി നൽകി. ജില്ലാ മജിസ്‌ട്രേറ്റിനോട് ഫോണിൽ സംസാരിച്ചു. പോലീസുകാർക്കെതിരെ കസ്റ്റഡി കൊലപതാകത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചിട്ടുണ്ട്.