ഇവിടെ ഷോ, അവിടെ ചൈനയുടെ കയ്യേറ്റം തെളിവുസഹിതം

309

അഡ്വ ശ്രീജിത്ത്‌ പെരുമന

ചിത്രം ഒന്ന്: 1962 – ലെ ഇന്ത്യ – ചൈന യുദ്ധസമയത്ത്, അതിർത്തിയിലെ യുദ്ധമുഖത്ത് സൈനികരുടെ ആത്മവീര്യം വർദ്ധിപ്പിക്കുന്ന പ്രധാനമന്ത്രിയാണ്. ചിത്രം രണ്ട്: അതിർത്തിയിൽ നിന്നും 230 കിലോമീറ്റർ അകലെയുള്ള വിനോദ സഞ്ചാര കേന്ദ്രത്തിലെ സൈനിക ക്യാമ്പിലേക്ക് ഫോട്ടോഗ്രാഫർമാരെയും, മേക്കപ്പ് സാധനങ്ങളും, തള്ളാനുള്ള മൈക്കും പുരുഷാരവുംകൊണ്ട് പോയ ലോകത്തിലെ ഏറ്റവും ഭീരുവും ഫ്രോഡുമായ പ്രധാനമന്ത്രിയാണ്.! സത്യാനന്തര കാലത്തെ മാധ്യമങ്ങൾപോലും മേക്കപ്പും കൂളിംഗ് ഗ്ളാസ്സുമിട്ട ഊളയെ സൈനികരുടെ ആത്മവീര്യം വർദ്ധിപ്പിച്ച മഹാനായകനായി അവതരിപ്പിച്ചപ്പോൾ, ജവഹർലാൽ നെഹ്‌റു എന്നൊരു തികഞ്ഞ ആൺകുട്ടിയെ ഓർത്തെന്നുമാത്രം…!

അതിനിടെ ഇന്ത്യൻ ഭൂപ്രദേശങ്ങൾ ചൈന കയ്യേറിയതിന്റെ തെളിവുമായി അന്താരാഷ്ട്ര മാധ്യമങ്ങൾ ; അപൂർവ്വ ചിത്രങ്ങൾ പുറത്തു വിട്ടു. മെയ് 22നു എടുത്ത ഇന്ത്യയുടെ ഭാഗമായ ഗാൽവാൻ താഴ് വരയുടെ ചിത്രത്തിൽ നിർമ്മാണങ്ങളൊന്നും കാണുന്നില്ല. എന്നാൽ ഒരു മാസത്തിനു ശേഷം ജൂൺ 23 നു എടുത്ത അതേ പ്രദേശത്തിന്റെ ദൃശ്യത്തിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതായി വ്യക്തമായി കാണാം.

ഇക്കാര്യങ്ങൾ പ്രദേശവാസികളും സ്ഥിതീകരിക്കുന്നു. കൂടാതെ പാങ്കോങ് തടാകത്തിനു ചുറ്റും ഇന്ത്യൻ അധീനതയിലുണ്ടായിരുന്ന എട്ട് ഫിങ്കറുകൾ അഥവാ മലനിര പോയിന്റുകളിൽ നാലെണ്ണം ഇപ്പോൾ ചൈനയുടെ കൈവശമാണ് എന്നും ഗാർഡിയൻ റിപ്പോർട്ട് ചെയുന്നു. അതിൽ ഫോർത്ത് ഫിംഗറിന് സമീപത്ത് ചൈന ഹെലിപ്പാഡുൾപ്പെടെയുള്ള നിർമ്മാണങ്ങൾ നടത്തുകയാണെന്നും റിപ്പോർട്ട് പറയുന്നു.

അപൂർവമായി ടൂറിസ്റ്റുകൾക്ക് സന്ദർശിക്കാൻ സാധിക്കുന്ന പ്രദേശത്ത് പോയി ഫോർവേർഡ് പൊസിഷനാണെന്ന് പ്രചരിപ്പിക്കുന്ന പ്രധനമന്ത്രി ഈ സാറ്റലൈറ്റ് ചിത്രങ്ങൾക്കും ഗാർഡിയൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ വെളിപ്പെടുത്തലിനും മറുപടി നൽകിയേ മതിയാകൂ.
കടപ്പാട് : ദി ഗാർഡിയൻ