ജീവിക്കാൻ നാടകം കളിക്കുന്നവരെ നിയമത്തിന്റെ ഉമ്മാക്കി കാണിച്ച് തോൽപ്പിക്കരുത്

224
അഡ്വ ശ്രീജിത്ത് പെരുമന
ജീവിക്കാൻ നാടകം കളിച്ചവരെ നിയമത്തിന്റെ ഉമ്മാക്കി കാണിച്ച് തോൽപ്പിച്ചവരെ നിയമംകൊണ്ട് തോൽപ്പിക്കാൻ ശ്രമിക്കും നടന്നില്ലെങ്കിൽ ആ “വിശുദ്ധ 24000 രൂപ ” ഈയുള്ളവൻ നൽകും.
ആലുവ അശ്വതി നാടക സമിതിയ്ക്ക്,അവരുടെ നാടകമായ `കുഞ്ഞേട്ടന്റെ കുഞ്ഞുലോകം` എന്ന നാടകത്തിന് 26000 രൂപയാണ് പ്രതിഫലം.സമിതിയുടെ പേര് വെച്ചതിന് മോട്ടോർ വാഹന വകുപ്പിട്ട പിഴ 24000 രൂപ!!,പരാതി നൽകാമെന്നും, ന്യായമെങ്കിൽ പരിഹരിക്കാമെന്നും എൻഫോഴ്സ്മെന്റ് ആർടിഒ അറിയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത് .(വ്യക്തതയില്ല )നാടക സമിതികളെല്ലാം പൂട്ടി പോവുന്ന ഈ ഘട്ടത്തിൽ.പൂട്ടും താക്കോലും വരെ വിൽക്കേണ്ടുന്ന ​ഗതികേടിലാണ് പലരും.
ഇപ്പോൾ ആരൊക്കെ,ഏതൊക്കെ പൊതുപരിപാടികളിൽ നാടക സംഘത്തെ വിളിക്കാറുണ്ട്? ആരും വിളിക്കില്ല, കാരണം,ആൾക്കൂട്ടത്തിന് അത്രയൊന്നും താൽപ്പര്യമില്ലാത്ത സം​ഗതിയാണ് നാടകം.
ഒരു മാസത്തിൽ ഒന്നോ, രണ്ടോ വേദികൾ കിട്ടിയാൽ കിട്ടി..ഇല്ലേൽ ഇല്ല..അതാണ് മിക്ക നാടക കമ്പനികളുടെയും ഇന്നത്തെ അവസ്ഥ.ഒരു നാടകം കളിച്ചാൽ അതിലെ കലാകാരന് പരമാവധി കിട്ടുക 500-600 രൂപയാകും.ഒന്നും..ഒന്നും.. മിച്ചമുണ്ടാകില്ല.നാടകം കൊണ്ട് മാത്രം ജീവിക്കുന്നവരൊക്കെ, അങ്ങനെ ജീവിച്ച് പോകുന്നുവെന്നേയുള്ളൂ.പിന്നെ നാടകത്തോടുള്ള ഇഷ്ടം കൊണ്ട്,ജീവിക്കാൻ മറ്റൊരു വഴിയുമില്ലാത്തതുകൊണ്ട്, അവർ വിശപ്പിനുള്ള മരുന്നായി നാടകത്തെ കാണുന്നുവെന്ന് മാത്രം
(വാക്കുകൾക്ക് കടപ്പാട് )
വാൽ : ഈ ഉദ്യോഗസ്ഥ ഭീകരതയ്ക്കെതിരെ ചാരിറ്റി ചെയ്യുന്നതൊന്നുമല്ല പച്ചരിമേടിക്കാനുള്ള മ്മടെ കരുതൽ തുകയിൽ നിന്നും ഈ നീതിനിഷേധത്തിനെതിരെ മനസാക്ഷിയുടെ പ്രതിഷേധം