ഉഡായിപ്പ് പാലം പണിത ശേഷം അത് പൊളിക്കാൻ പൂജ

39

Adv Sreejith Perumana

ഉഡായിപ്പ് പാലം പണിത ശേഷം അത് പൊളിക്കാൻ പൂജ…ഏതാടോ ഇത്ര ഗതികെട്ട ഡൈബങ്ങൾ ❓️എന്തൊരു അശ്ലീലമാണെടെ സജീ ഇത് ❗️

പൗരന്മാരിൽ ശാസ്ത്ര അഭിരുചിയും , മാനവികതയും, അന്വേഷണ ത്വരയും, പരീക്ഷണ ബോധവും വളർത്തുക എന്നത് സ്റ്റേറ്റിന്റെ പ്രാഥമികമായ ഉത്തരവാദിത്വമാണ് എന്ന് പറയുന്ന ആർട്ടിക്കിൾ 51 A (H) എന്ന ഭരണഘടനാ ഉത്തരവാദിത്വം നിലനിൽക്കെയാണ് ഈ തോന്ന്യാസം സർക്കാർ സ്പോണ്സർഷിപ്പിൽ നിർപാതം അരങ്ങേറുന്നത് എന്നത് അങ്ങേയറ്റത്തെ നാണക്കേടും, അപലപനീയവുമാണ്. നമ്മുടെ മണ്ണിൽ നിന്നും ഉന്മൂലനം ചെയ്ത ബ്രാഹ്മിണിക്കൽ ഫ്യുഡൽ വ്യവസ്ഥിതികൾ അങ്ങിങ്ങായി തലപൊക്കുന്നതിന്റെ സൂചനകളാണിത്..ആരാധനാലയങ്ങളെല്ലാം പൊളിച്ചുകളഞ് അവിടെ കപ്പ നടണമെന്ന് ഒരു ജനതയെ ഉത്ബോധിപ്പിച്ച പ്രത്യയശാസ്ത്രം പേറുന്ന കമ്മ്യുണിസ്റ്റ് ആചാര്യന്മാരുടെ ശിഷ്യഗണങ്ങൾ ഭരിക്കുന്ന കേരളത്തിൽ അഴിമതിയിലൂടെ കെട്ടിപ്പൊക്കിയ ബലക്ഷയമുള്ള ഒരു പാലം പൊളിച്ചു നീക്കാൻ സുപ്രീംകോടതി ഉത്തരവിട്ട ശേഷം നടത്തുന്ന പൊളിക്കൽ പൂജ വൈരുദ്ധ്യാത്മിക വിരോധാഭാസമാണെന്നേ പറയാനുള്ളൂ.ഒരു ഭാഗത്തു പശുവും ആടുമെല്ലാം അമ്മയും അമ്മായമ്മയുമൊക്കെയാണെന്നു ആക്രോശിച്ചുകൊണ്ടു മനുഷ്യർക്കെതിരെ വാളെടുക്കുന്ന സംഘ്പരിവാരങ്ങളും മറുഭാഗത്ത് പടിയടച്ചു പിണ്ഡം വെച്ച മതാചാരങ്ങളെ മൃദുവായി അടിച്ചേൽപ്പിക്കുന്ന ഭരണം. ഇരുകൂട്ടരും അക്ഷരാർത്ഥത്തിൽ നാടിനെ തള്ളിവിടുന്നത് രാമരാജ്യത്തിലേക്കാണെന്നു ആരെങ്കിലും സംശയിച്ചാൽ വരെ കുറ്റം പറയാൻ സാധിക്കില്ല.

മതാതീതമായുള്ള സത്വത്തിൽ നിലകൊള്ളുകയും, തുല്ല്യ അവകാശങ്ങളോടെ ജീവിക്കുകയും ചെയുന്ന ജനതയുടെ അഭിമാനത്തെ ചോദ്യം ചെയ്തുകൊണ്ടും, ഭരണഘടനാ വിരുദ്ധമായും, തുല്യതയെ അപമാനിച്ചും നടത്തുന്ന ഈ ഭരണഘടനാ വിരുദ്ധ ബ്ലാക്ക് മാജിക്കുകൾ അവസാനിപ്പിക്കുക. മനുഷ്യരിൽ മാനവികതയും, ശാസ്ത്രബോധവും, രാഷ്ട്രീയതയും, സ്നേഹവും, കരുണയും സൗഹാർദവും പൂത്തുലയട്ടെ,