“നീയൊക്കെ കാർട്ടൂൺ വരച്ചതുകൊണ്ടല്ലേ പാവം ഞങ്ങൾ തലവെട്ടിയത്”, എന്ന് വിലപിച്ചുകൊണ്ട് മതമൗലികവാദികൾ ഇതിനെയും ന്യായീകരിച്ചെത്താൻ സാധ്യതയുണ്ട്

87

അഡ്വ ശ്രീജിത്ത്‌ പെരുമന

ഇസ്ലാം മതനിന്ദ ആരോപിച്ച് പാരിസില്‍ അധ്യാപകന്റെ തലയറുത്ത് കൊന്നു,; കൊലയാളി 18 വയസുള്ള മത തീവ്രവാദി. പ്രവാചകന്റെ കാർട്ടൂൺ വിദ്യാർത്ഥികളെ കാണിച്ചു എന്ന ആരോപണത്തെ തുടർന്നാണ് അധ്യാപകൻ അതി ക്രൂരമായി കൊലചെയ്യപ്പെട്ടത്. അക്രമിയെ പോലീസ് പിന്നീട് വെടിവെച്ചു കൊന്നു.”നീയൊക്കെ കാർട്ടൂൺ വരച്ചതുകൊണ്ടല്ലേ പാവം ഞങ്ങൾ തലവെട്ടിയത്” എന്ന് വിലപിച്ചുകൊണ്ട് മതമൗലികവാദികൾ ഇതിനെയും ന്യായീകരിച്ചെത്താൻ സാധ്യതയുണ്ട്.
അല്ലെങ്കിൽ മോനൂസ് നിനക്ക് ഇസ്‌ലാമോഫോബിയയാണ് എന്ന് ബ്രാൻഡ് ചെയ്യും.

പടിഞ്ഞാറൻ യൂറോപ്പിൽ ഏറ്റവും കൂടുതൽ മുസ്‌ലിങ്ങളുള്ള രാജ്യമാണ് ഫ്രാൻസ്. ഫ്രാൻസിലെ രണ്ടാമത്തെ ഏറ്റവും വലിയ മതമാണ് ഇസ്‌ലാം. ആ നാട്ടിലാണ് മതത്തിന്റെ പേരിൽ ഇസ്ലാമിക ഭീകരർ സമാധാനം തകർക്കുന്നത്. എന്നാൽ ഇസ്ലാമിക് തീവ്രവാദത്തിനും മതമൗലികവാദത്തിനുമെതിരെ ശക്തമായ നിയമങ്ങളാണ് ഫ്രഞ്ച് സർക്കാർ സ്വീകരിച്ചുവരുന്നത്. മുസ്‌ലിം തീവ്രവാദം ഫ്രാൻസിലായാലും, ഇന്ത്യയിലായാലും വേരറക്കപ്പെടണം. പ്രവാചക നിന്ദ എന്ന പേരിൽ ബംഗളൂരുവിൽ തെരുവിലിറങ്ങി മുസ്‌ലിം തീവ്രവാദികൾ അഴിഞ്ഞാടിയത് മാസങ്ങൾക്ക് മുൻപാണ്.

വാൽ ; ജോസഫ് മാഷിന്റെ ജീവൻ എടുക്കാതെ കൈമാത്രം വെട്ടിയ കേരളത്തിലെ മുസ്‌ലിം തീവ്രവാദികളുടെ നല്ല മനസ് ഈ അവസരത്തിൽ ആരും കാണാതെ പോകരുത്🙏