മുലയും, മുലയൂട്ടലും, മുലച്ചിത്രവും അശ്ലീലമല്ല, അതൊക്കെ അശ്ലീലമായി തോന്നുന്നത് അവരവരുടെ സംസ്കാരം

0
230

മുലയും, മുലയൂട്ടലും, മുലച്ചിത്രവും അശ്ലീലമല്ല, അതൊക്കെ അശ്ലീലമായി തോന്നുന്നത് അവരവരുടെ സംസ്കാരം

അഡ്വ ശ്രീജിത്ത്‌ പെരുമന

🚩’നീ വല്ല മേത്തനേം ചേര്‍ത്തുപിടിക്ക് തീവ്രവാദിപ്പന്നീ’; പൃഥ്വിരാജിനുള്ള മീനാക്ഷിയുടെ പിറന്നാളാശംസയില്‍ വര്‍ഗീയ പരാമര്‍ശവുമായി സ്ത്രീ,

🚩പ്രയബദ്ധരായി ചിത്രങ്ങളെടുത്ത ദമ്പതികളെയും, ഫോട്ടോ ഗ്രാഫറേയും ഭീഷണിപ്പെടുത്തിയും, സൈബർ റേപ്പ് ചെയ്തും സംഘപരിവാർ ഹിന്ദുത്വ ഭീകരർ.

വിവാഹ പൂർവ്വ പ്രണയ ചിത്രങ്ങൾ പങ്കുവെച്ച ദമ്പദികളെയും, ദമ്പതികളുടെ ഫോട്ടൊ ഷോട്ടും കണ്ടപ്പോൾ ഉദ്ധാരണം സംഭവിച്ചവർ ആർഷഭാരത സംസ്‌കൃതിയുടെ കാവലാളുകളാണ്…

വരൂ നമുക്ക് ആർഷ ഭാരത ഹിന്ദുത്വ സംസ്കാരത്തിലേക്ക് നോക്കാം.ഖജുരാവോ ക്ഷേത്ര ചുമരുകളിലേക്ക് നോക്കി ആത്മരതിയടയാം.എല്ലാം ദൈവങ്ങളുടെയും ഹിന്ദുവിന്റെയും ബ്രഹ്മചര്യത്തിനും, സംസ്കാരത്തിനും വേണ്ടിയാണല്ലോ എന്നോർക്കുമ്പോഴാണ് ഒരാശ്വാസം 😍
വിശുദ്ധ മൊലയാളികളോട്

മുലയും, മുലയൂട്ടലും, മുലച്ചിത്രവും അശ്ലീലമല്ല ! ഒരാൾക്ക് അശ്ലീലമായി തോന്നുന്നത് മറ്റൊരാൾക്ക് കാവ്യാത്മകമായി തോന്നാം. ഗൃഹാലക്ഷ്മിയുടെ മുലയൂട്ടുന്ന കവർ ചിത്രം അശ്ലീലമല്ലെന്ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി നിങ്ങൾ ഓർക്കുന്നുവോ..
പൂർണ്ണമായോ, ഭാഗികമായോയുള്ള നഗ്ന ചിത്രങ്ങളെല്ലാം അശ്ലീലമല്ല. ലൈംഗികതയും, നഗ്നതയും രണ്ടാണ്. ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നതോ, ലൈംഗികതയ്ക്കുള്ള ആഹ്വാനമോ അല്ലാതെയുള്ള നഗ്‌ന ചിത്രങ്ങളും നഗ്ന ശരീരവും അശ്ലീലമായി കാണാൻ സാധിക്കില്ല എന്നും വിപ്ലവകരമായി പറഞ്ഞുവെച്ച കോടതിയുടെ നാടാണിത്.

മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രമുള്ള ഗൃഹാലക്ഷ്മിയുടെ ചിത്രത്തിൽ എത്ര നോക്കിയിട്ടും ഞങ്ങൾക്ക് അശ്ലീലം കാണാൻ സാധിച്ചിട്ടില്ല. രാജാരവിവർമ്മ ചിത്രങ്ങൾപോലെ മനോഹരമാണ് അതും അതിൽ ലൈംഗികത കാണാൻ സാധിക്കില്ല. ഹൈക്കോടതി ചീഫ് ജസ്റ്റിസും, ദാമ ശേഷാദ്രിയും അടങ്ങുന്ന ബെഞ്ച് വിധിന്യായത്തിൽ പറയുന്നു. ഒരുനാൾ ഒടുവിൽ മലയാളിയും തിരിച്ചറിയും സ്ത്രീശരീരം കേവലം ഭോഗ വസ്തു മാത്രമല്ലെന്ന്. വിപ്ലവം മുലകളിലൂടെ , സ്വാതന്ത്ര്യം ശരീരത്തിലൂടെ.. ഫോട്ടോഷൂട്ട് ദമ്പദികൾക്ക് അഭിവാദ്യങ്ങൾ.

എങ്കിലും ദൗർഭാഗ്യകരമെന്ന് പറയട്ടെ ഇങ്ങിവിടെ ബുദ്ധന്റെ നാട്ടിൽ കപട ലൈംഗികതയുടെ അതിപ്രസരത്താൽ ജൈവികമായ മുലയൂട്ടലുപോലും പൊതു ഇടങ്ങളിൽ സാധ്യമാകുകയോ, ഫോട്ടോഷൂട്ട് നടത്താൻ സാധിക്കുകയോ ചെയ്യാത്ത അവസ്ഥയിലാണ് ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടും കടന്നുപോകുന്നത് എന്ന വസ്തുത നമ്മെ ആഴത്തിൽ ചിന്തിപ്പിക്കേണ്ട ഒന്നാണ്… ലൈംഗിക അരാചകത്വത്താൽ സ്ത്രീ ശരീരത്തെ ഉപഭോഗ വസ്തുവായി കാണുന്ന ഒരു തലമുറ മോർച്ചറിയിൽ കിടത്തിയ മൃദദേഹത്തെ പോലും പ്രാപിക്കുന്ന മാനസികാവസ്ഥയിലേക്ക് എത്തിയിരിക്കുന്നു.

ശരീരത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നമ്മുടെ നാട്ടിൽ ലൈംഗികതയുടെ കാര്യത്തിലാണ് സാധ്യമാകേണ്ടത് ! മൂടും മുലയും ജനനേദ്രിയവുമെല്ലാം ഭൗതിക ശരീരത്തിന്റെ ജൈവിക ഭാഗങ്ങളാണ് എന്ന് മനസിലാക്കുന്നിടത്ത് നിന്നും തുടങ്ങണം ലൈംഗികതയുടെയും ശരീര ശാസ്ത്രത്തിന്റെയും അവബോധം…അവിടെ അവസാനിക്കപ്പെടണം കപട ലൈംഗിക സദാചാര സംസ്ക്കാരം !സ്വന്തം ശരീരങ്ങളിൽ നിന്നും സ്വാതന്ത്ര്യം പ്രാപിക്കുന്നിടത്തു നിന്നും ഒരു സ്ത്രീക്ക് മാനസിക സ്വാതന്ത്ര്യം ആരംഭിക്കുന്നു. ചിലതൊക്കെ ഓർമ്മിപ്പിക്കുന്നുണ്ട്…