ഒന്നാം റാങ്ക് വാങ്ങിയ മിടുക്കി ഓൺലൈൻ പഠനത്തിന് കമ്പ്യൂട്ടർ ഇല്ലാത്തതുകൊണ്ട് ആത്മഹത്യചെയ്യുമ്പോൾ ഡിജിറ്റൽ ഇന്ത്യ തിളങ്ങുന്നു

0
63

അഡ്വ പെരുമന

ഹൃദയഭേദകമായ വാർത്ത 💔
”കുടുംബത്തിന് ഭാരമാകാന്‍ എനിക്ക് വയ്യ, പഠനമില്ലാതെ എനിക്ക് ജീവിക്കാന്‍ സാധിക്കില്ല” ഹൃദയഭേദകമായ ആത്മഹത്യ കുറിപ്പെഴുതി പ്ലസ് ടു പരീക്ഷയില്‍‍ 98.5 ശതമാനം മാര്‍ക്ക് വാങ്ങി ഒന്നാംറാങ്ക് കരസ്ഥമാക്കിയ തെലുങ്കാന സ്വദേശിനിയായ വിദ്യാർഥിനി ഐശ്വര്യ ആത്മഹത്യ ചെയ്തു.

“My family is incurring a lot of expenses because of me. I am a burden on them. My education is a burden. I can’t live without education,” she wrote in her suicide note.
ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ലാപ്ടോപ്പില്ല എന്നതുൾപ്പെടെ ഐശ്വര്യയെ തളർത്തിയിരുന്നു. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ഐശ്വര്യ റെഡ്ഡിയാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. തെലങ്കാന പ്ലസ് ടു പരീക്ഷയില്‍ 98.5 ശതമാനം മാര്‍ക്ക് വാങ്ങി ഒന്നാംറാങ്ക് കരസ്ഥമാക്കിയ വിദ്യാർഥിനിയാണ് ഐശ്വര്യ. ദില്ലി ലേഡി ശ്രീറാം കോളേജിലെ രണ്ടാം വര്‍ഷ ഗണിത ബിരുദ വിദ്യാർഥിനിയായിരുന്നു ഐശ്വര്യ റെഡ്ഡി.

ലക്ഷങ്ങളുടെ കൂണും തിന്ന്, 3000 കോടിയുടെ ബ്രാൻഡ് ന്യു വീമാനത്തിൽ പറക്കുന്ന മൈ പ്രണ്ട് ഇനിയെങ്കിലും അറിയണം . ഇന്ത്യയിൽ പട്ടിണി രൂക്ഷമാണെന്നും പാകിസ്ഥാനെക്കാളും, നേപ്പാളിനേക്കാളും ബംഗ്ളാദേശിനേക്കാളും, ഇന്തോനേഷ്യയെക്കാളും പട്ടിണിയുള്ള രാജ്യമായി ഇന്ത്യ മാറിയെന്നുമുള്ള 2020ലെ ആഗോള പട്ടിണി റാങ്കിങ് വന്ന് ദിവസങ്ങളെ ആയിട്ടുള്ളൂ. മിടുക്കിയായ ഒരു പെൺകുട്ടിയെ നമുക്ക് നഷ്ടമായി..

പശുവിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്നവരെ പൂമാലയിട്ട് സ്വീകരിക്കുന്ന മന്ത്രിപുംഗവന്മാർക്കും, ദളിതന്റെ കോളനി സന്ദർശനത്തിന് മുൻപ് ചുവന്നപാരവതാനി വിരിച്ചും, സുഗന്ധത്തിനായി വഴിനീളെ പനിനീര് തളിച്ചും ആത്മരതിയടയുന്ന യോഗിമാർക്കും, കർഷകരും ദരിദ്രരും മരിച്ചു വീഴുമ്പോൾ, നജീബുമാരെ കാണാതെയാകുമ്പോൾ, മുപ്പത്തി എട്ട് ലക്ഷത്തിന്റെ കൂണും ഭക്ഷിച്ച്…സ്വന്തം പേരെഴുതിയ ഒന്നരക്കോടിയുടെ കോട്ടും സ്യുട്ടുമിട്ട് കരിമ്പൂച്ചകളുടെ അകമ്പടിയിൽ നാടുനീളെ സർക്കീട്ടടിക്കുന്ന ചായക്കാരനെ ഓർത്തുപോകുന്നു.. ഒപ്പം റൈസിന കുന്നിൽ സവർക്കറുടെ അടിമജീവിതത്തെ ഓർമ്മിപ്പിക്കുന്ന ഹിസ് ഹൈനസ് നാഗ്പൂർ പ്രസിഡന്റിനെയും.
ആദരാഞ്ജലികൾ കുഞ്ഞേ 💔