ഗോസ്വാമിമാരുടെ വ്യക്തി സ്വാതന്ത്ര്യം ഉയർത്തിപിടിച്ചാൽ നീതി നടപ്പിലായി എന്നു തെറ്റിദ്ധരിക്കുന്ന കോടതികൾ

0
53

Adv Sreejith Perumana

പിന്നെ, പറയണം സുപ്രീംകോടതീ ,

മറുമരുന്നുപോലുമില്ലാത്ത ഒരു ഡെഡ്ലി വൈറസ് നാടൊട്ടുക്ക് മരണം വിതച്ച് സംഹാരതാണ്ഡവമാടുമ്പോൾ ; 83 വയസ്സ് കഴിഞ്ഞ വന്ധ്യവയോധികരുൾപ്പെടെ സാമൂഹിക പ്രവർത്തകരെയും, മാധ്യമ പ്രവർത്തകരയും ഉൾപ്പെടെ ഫാസിസ്റ്റ് വിരുദ്ധരെ മോവോയിസ്റ്റും, രാജ്യദ്രോഹികളുമാക്കി ജാമ്യമില്ലാതെ കാലങ്ങളോളം ജയിലിലടച്ചുകൊണ്ടിരിക്കുമ്പോൾ
മാധ്യമ പ്രവർത്തനമെന്ന പേരിൽ ഹിന്ദുത്വയുടെ അപ്പോസ്തലനായി ഹിന്ദുത്വ വർഗീയതയും, വർഗീയ വിദ്വേഷവും പ്രചരിപ്പിച്ച് വ്യക്തിഹത്യയും നടത്തുന്ന, ആത്മഹത്യ പ്രേരണ കേസിൽ പ്രതിയായ അർണാബ് ഗോസ്വാമിക്ക് ജാമ്യം നൽകാൻ എന്തായിരുന്നു? എന്തായിരുന്നു സുപ്രീംകോടതിക്കിത്ര തിടുക്കം? Come on, what was your preoccupation?

Yes , there u are… രഞ്ജൻ ഗോഗഗോയി, മോഹൻ ഭഗവത് ശ്രേണിയിലേക്ക് ഗോസ്വാമിയെ കൈപിടിച്ചുയർത്തുന്നതിനെ കുറിച്ച് പരമോന്നത നീതിപീഠം നടത്തുന്ന മോക്ക് ടെസ്റ്റ്, അതല്ലെങ്കിൽ, ഒറ്റപീസ് ഹിന്ദുത്വയുടെ അകത്തൊളിക്കാനാവത്തതെല്ലാം പൗരാവകാശമെന്ന വാദത്തിലൂടെ തുറന്നു കാണിക്കാനുള്ള ‘”Take a step, hit the apple, hit the bee, ഹിറ്റ്‌ Hinduthwa അഥവാ hit the ഹിന്ദുത്വ ” എന്ന താളത്തിൽ നിയമവും, പൗരാവകാശവും ഇളക്കി നടന്ന് അതുവഴി ലോകത്തിനു മുന്നിൽ ഹിന്ദുത്വവാദിയുടെ വിദ്വേഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കാനും, ജനങ്ങളെ അതുപോലെ പ്രാപ്തരാക്കാനും കോടതിയുടെ മേൽനോട്ടത്തിൽ നടത്തുന്ന  special ജുഡീഷ്യൽ class അല്ലേ?

ഒരു ജാമ്യ ഹർജിജിയെ കുറിച്ച് ഇത്രയും പറഞ്ഞത് എന്തിനാണെന്നല്ലേ… ?
അതേ കോടതീ , ഐ ആം prejudiced. എനിക്ക് മുൻവിധികളുണ്ട്, ഈ നാടിനെ കുറിച്ച്, ഇവിടുത്തെ സാധാരണ ജനങ്ങളെ കുറിച്ച്, ഭീമ കൊറേഗാവ് കേസിൽ ഇനിയും ജാമ്യം നൽകാതെ ജയിലിൽ അടച്ച,ആദിവാസികളുടെ അവകാശങ്ങൾക്കായി ജീവിതകാലം മുഴുവൻ മാറ്റിവെച്ച ആക്ടിവിസ്റ്റും വൈദികനുമായ 83 വയസുള്ള ഫാ. സ്റ്റാൻ സ്വാമിയെക്കുറിച്ച്, മോദിക്കെതിരെ സത്യവാങ്മൂലം നൽകിയതിന്റെ പേരിൽ ജയിലിലാടയ്ക്കപ്പെട്ട സഞ്ജീവ് ഭട്ടിനെ കുറിച്ച്, വിചാരണ തടവുകാരനായി ജീവപര്യന്തിനും മേലെ കാലം ജയിലിൽ അടക്കപ്പെട്ട മദനിയേക്കുച്ച്, ഡോ. വരവാര റാവുവിനെക്കുറിച്ച്, സുധ ഭരദ്വാചിനെകുറിച്ച്, ഗർഭിണിയായ മുസ്‌ലിം സ്ത്രീയെക്കുറിച്ച്, പെറ്റി കേസിനുപോലും ആദിവാസികളെക്കുറിച്ച്..

പക്ഷേ, ടെലിവിഷൻ റേറ്റിങ് പോയന്റിന് വേണ്ടി ഇക്കിളിപ്പെടുത്തുന്ന മൂന്നാംകിട രാഷ്ട്രീയ ഗോസിപ്പുകളും, വ്യക്തിഹത്യകളും ഊത്തെഴുതുകളും നടത്തുകയും പിന്നെ ഹിന്ദു രാഷ്ട്രം സ്വപ്നം കണ്ടുകൊണ്ട് ഹിന്ദുത്വ ഭീകരരുടെ പശു സേനകളായ ഒരു പറ്റം മസ്തിഷ്കപ്രക്ഷാളന പ്രാണികൾക്ക് ആത്മരതിക്കായ് വർഗീയതയും കുത്തിവെക്കുന്ന, അതിന്റെ പേരിൽ പണം കുമിയുന്ന പരസ്യങ്ങളും നേടി സംഘപരിവാറിന് ഓശാന പാടുന്ന ഗോസ്വാമിമാരുടെ വ്യക്തി സ്വാതന്ത്ര്യം ഉയർത്തിപിടിച്ചാൽ നീതി നടപ്പിലായി എന്നു തെറ്റിദ്ധരിക്കുന്ന ഇത് പോലുള്ള കോടതികൾക്ക് അത് പറഞ്ഞാൽ മനസ്സിലായി കൊള്ളണമെന്നില്ല.All are equal എന്നാണ് ഭരണഘടന വ്യവസ്ഥ എന്നാൽ some are more equal എന്നതാണ് വർത്തമാന യാഥാർഥ്യം!