എന്തിനാണ് കേരളാപോലീസേ സാധുക്കളോട് മാത്രം ഇത്ര ക്രൂരത ?

0
304

Adv Sreejith Perumana

പോലീസ് രാജിനും, വിചാരണയില്ലാതെ വെടിവച്ചു കൊല്ലുന്ന ഇൻസ്റ്റന്റ് നീതിക്കും കയ്യടിക്കുന്നവർ അറിയണം ഒടുവിൽ ഞങ്ങളെപ്പോലുള്ളവർ മാത്രമേ ബാക്കിയുണ്ടാകൂ ഈ അനീതികളെ ചോദ്യം ചെയ്യാൻ
കള്ളക്കേസില്‍ കുടുക്കിയതില്‍ മനംനൊന്ത് യുവാവ് പോലീസുകാരുടെ മുന്നില്‍വെച്ച് ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനും ആഭ്യന്തര മന്ത്രാലയത്തിനും, പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും പരാതി നൽകി.

അടുത്ത ദിവസം അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി ബന്ധുക്കളെ കാണാനും തീരുമാനിച്ചു.
മക്കട കോട്ടൂപാടം തെയ്യമ്പാട്ട് കോളനിയിലെ പരേതനായ ഗിരീഷിന്റെ മകന്‍ രാജേഷ് ആണ് പോലീസ് നോക്കി നില്‍ക്കെ പ്ലാവില്‍ തൂങ്ങിമരിച്ചത്. 32 വയസായിരുന്നു.

കള്ളക്കേസില്‍ കുടുക്കിയതില്‍ അപമാനം സഹിക്കാനാവാതെ പോലീസ് നോക്കി നില്‍ക്കെ രാജേഷ് ജീവനൊടുക്കുകയായിരുന്നു. മോഷ്ടാവ് എന്ന മുദ്രകുത്തിയതിനാല്‍ യുവാവിന് ഭാര്യ ഉള്‍പ്പെടെ നഷ്ടമാവുകയും ചെയ്തു. 20 മാസത്തോളം മോഷണക്കേസില്‍ ജയിലില്‍ കഴിഞ്ഞ ശേഷം അടുത്തിടെയാണ് രാജേഷ് പുറത്തിറങ്ങിയത്.

ശനിയാഴ്ച രാവിലെ ആറ് മണിയോടെ ആയിരുന്നു രാജേഷ് കിഴക്കുമുറിയിലെ തന്റെ വീട്ടില്‍ എത്തിയത്. എന്നാല്‍ വീതില്‍ തുറക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. ഇതോടെ സമീപത്തെ പ്ലാവില്‍ കയറി രാജേഷ് ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി. തുടര്‍ന്ന് വിവരം അറിഞ്ഞ് ചേവായൂര്‍ പോലീസ് സംഘം സംഭവ സ്ഥലത്ത് എത്തി. കഴുത്തില്‍ കുരുക്കുമായി നിന്ന രാജേഷിനോട് താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കാര്യമുണ്ടായില്ല. തുടര്‍ന്ന് പോലീസ് അഗ്‌നിരക്ഷാ സേനയെ വിവരം അറിയിക്കുകയും ചെയ്തു. അഗ്‌നി ശമിന സേനയുടെ വാഹനത്തിന്റെ ശബ്ദം കേട്ടതോടെ യുവാവ് താഴേക്ക് ചാടി ജീവനൊടുക്കി. ഈ സമയം കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു.

ചില പൊലീസുകാരുടെ മോശം പ്രവര്‍ത്തനം ചോദ്യം ചെയ്ത് പരാതി നല്‍കിയതിന്റെ പേരില്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ആത്മഹത്യക്കുറിപ്പിലും ശബ്ദ സന്ദേശത്തിലും യുവാവ് പറയുന്നു. മോഷ്ടാവ് എന്ന് മുദ്രകുത്തിയതോടെ തനിക്ക് ഭാര്യയെ ഉള്‍പ്പെടെ നഷ്ടമായതായും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. കേരളത്തിൽ കള്ളക്കേസെടുക്കുന്നതും പ്രതികളെ സഹായിക്കുന്നതും ഒരു സാധാരണ സംഭവം ആണെന്ന സത്യം രാജേഷ് തിരിച്ചറിഞ്ഞില്ല.

വാൽ : പോലീസ് രാജ് ഒടുവിൽ നിങ്ങളുടെയൊക്കെ വാതിലിൽ മുടിയുമ്പോഴേ ഈ നാട്ടിലെ സദാചാരവാദികളും, പോലീസ് രാജിന് കുടപിടിക്കുന്നവരും പടിക്കുകയുള്ളൂ…ഇന്ന് ഞാൻ നാളെ നീ… സൂക്ഷിച്ചോ ❗️