ഒരു ക്രിമിനിലിനൊപ്പം സെൽഫി എടുക്കുന്ന പോലീസുകാർ, സത്യാവസ്ഥ എന്താണ് ?

76

അഡ്വ ശ്രീജിത്ത്‌ പെരുമന

ഗുരുതരമായ ക്രിമിനൽ കേസിലെ മുഖ്യ പ്രതിയോടൊപ്പം സെൽഫിയെടുക്കുന്ന രീതിയിൽ യൂണിഫോമിട്ട പോലീസുകാരുടെ ഫോട്ടോകളും, പോസ്റ്റുകളും കേരളത്തിലെ പോലീസ് സേനയെ അപമാനിക്കുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ഉടനെ സംസ്ഥാന പോലീസ് ആസ്ഥാനത്ത് അറിയിക്കുകയും, അവിടെ നിന്നുള്ള നിർദേശത്തെ തുടർന്ന് അല്പം മുൻപ് വയനാട് പോലീസ് മേധാവി ആർ ഇളങ്കോവൻ IPS മായി വിശദമായി ഇക്കാര്യം സംസാരിച്ചു. പോലീസുകാർ ക്രിമിനൽ കേസിലെ പ്രതിയോടൊപ്പം യൂണിഫോമിൽ സെൽഫി എടുത്തതും, പ്രതിയുടെ ഫാൻസുകാർ എന്ന നിലയിലുള്ളവർ പോലീസിനെ വെല്ലുവിളിച്ചുകൊണ്ട് ഇക്കാര്യങ്ങൾ പ്രചരിപ്പിക്കുന്നതും ഗുരുതരമായ നിയമലംഘനവും, കൃത്യവിലോപവും, സർവീസ് നിയമങ്ങളുടെ ലംഘനവുമാണെന്ന് പോലീസ് മേധാവിയെ അറിയിച്ചു. വിശദ വിവരങ്ങൾ ഉൾപ്പെടെ ഉടൻ രേഖാമൂലം പരാതി നൽകാൻ പോലീസ് മേധാവി അറിയിച്ചതിനാൽ പരാതിക്ക് മുൻപ് സുഹൃത്തുക്കളുടെ സഹായം ആവശ്യമാണ്. ഈ പോസ്റ്റിലുള്ള ഫോട്ടോ മറ്റെവിടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടവർ ലിങ്ക് ഉൾപ്പെടെ, ഫോട്ടോ ഉൾപ്പെടെ എത്രയും വേഗം കമന്റ് ചെയ്യാൻ താത്പര്യം.