പാകിസ്ഥാനിൽ തീവ്രവാദികള്‍ തകർത്ത ക്ഷേത്രം പുനർനിർമ്മിക്കണമെന്ന് കോടതി, ഇന്ത്യയിലോ ?

36

അഡ്വ ശ്രീജിത്ത് പെരുമന

പാകിസ്ഥാനിൽ തീവ്രവാദികള്‍ ക്ഷേത്രം തകർത്തത് ഗുരുതരമായ സംഭവമെന്ന് പാകിസ്ഥാൻ സുപ്രീംകോടതി. ക്ഷേത്രം പുനർ നിർമ്മിക്കുമെന്ന് സർക്കാർ.Judicial activism and the evolution of Pakistan's culture of power | The Round Tableസ്വമേധയാ കേസെടുത്ത് പ്രാദേശിക ഭരണകൂടത്തിന് നോട്ടീസയച്ചു. ജനുവരി അഞ്ചിന് കോടതിയില്‍ നേരിട്ട് ഹാജരാകണം എന്ന് നിര്‍ദേശം നൽകി. കൂടാതെ ന്യുനപക്ഷ കമ്മീഷനോട് സംഭവ സ്ഥലം സന്ദർശിച്ച് ജനുവരി 4 ന് റിപ്പോർട്ട് നൽകാനും നിർദേശം നൽകി.വിഷയം ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹ്‌മദുമായി ചര്‍ച്ച നടത്തിയതായി പാക് ഹിന്ദു കൗണ്‍സില്‍ മേധാവി രമേശ് കുമാര്‍ വാങ്ക്‌വാനി പറഞ്ഞു. അതേസമയം വടക്കുകിഴക്കന്‍ പാകിസ്താനിലെ കരക് ജില്ലയില്‍ അക്രമികള്‍ തകര്‍ത്ത ഹിന്ദു ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു . ഖൈബര്‍ പക്തുന്‍ക്വ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസമാണ് ക്ഷേത്രം തകര്‍ക്കപ്പെട്ടത്.

No photo description available.ഇനി ചില സമീപകാല പാകിസ്ഥാൻ മാതൃകകൾ ഇങ്ങനെ.

1992 ൽ പാകിസ്ഥാനിലെ മുസ്ലീങ്ങൾ അടച്ചുപൂട്ടിയ പാകിസ്ഥാനിലെ 1000 വർഷം പഴക്കമുള്ള ശിവാലയ ക്ഷേത്രം ഹിന്ദുക്കൾക്കായി തുറക്കുന്നു. !!ശിവാലയ ക്ഷേത്രം ഉൾപ്പെടെ പാകിസ്താനിലെ 400 ഹിന്ദു ക്ഷേത്രങ്ങള്‍ തുറന്നുകൊടുക്കാന്‍ തീരുമാനിച്ച് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി : സ്‌കൂളുകളായും മറ്റും മാറ്റപ്പെട്ട ക്ഷേത്രങ്ങൾ പുനർനിർമ്മിക്കാനും നവീകരിക്കാനും തീരുമാനംഇന്ത്യാ പാകിസ്ഥാൻ വിഭജന സമയത്ത് പൊതു സ്ഥലങ്ങളായും, മദ്രസ്സകളായും മാറ്റപ്പെട്ട ഹിന്ദു ക്ഷേത്രങ്ങൾ പാകിസ്ഥാനിലെ ഹിന്ദു സമൂഹത്തിന് തിരികെ നിർമ്മിച്ച് നൽകാനാണ് ഇമ്രാൻഖാൻ സർക്കാർ തീരുമാനം.

ഓൾ പാകിസ്ഥാൻ ഹിന്ദു മൂവ്മെന്റ് സർവ്വേ പ്രകാരം വിഭജനസമയത്തുണ്ടായിരുന്ന 428 ക്ഷേത്രങ്ങളിൽ 408 എണ്ണവും കളിപ്പാട്ട വില്പന കേന്ദ്രവും, സ്‌കൂളുകളും, റെസ്റ്റോറന്റുകളും, ഗവൺമെന്റ് ഓഫീസുകളുമാക്കി മാറ്റിയിരുന്നു. ഇവയിൽ മന്നെണ്ണം വീതം എല്ലാ വർഷവും തിരികെ ഹിന്ദു ക്ഷേത്രമാക്കി മാറ്റുവാൻ പാകിസ്ഥാൻ സർക്കാർ ഉത്തരവിട്ടിരുന്നു. സിയാൽകോട്ടിലും പെഷാവറിലുമുള്ള ചരിത്ര ക്ഷേത്രങ്ങൾ പുനർ നിർമ്മിക്കാനാണ് ഇപ്പോൾ അനുമതിയായിട്ടുള്ളത് സിന്ധിൽ പതിനൊന്നും, പഞ്ചാബിൽ നാലും, ബലൂചിസ്ഥാനിൽ മൂന്നും, ഖൈബ്ബറിൽ രണ്ടും വീതം 2019 മുതൽ ആരാധനയ്ക്ക് തുറന്ന് കൊടുക്കും. സിഖ് ഗുരുവിന്റെ ജന്മസ്ഥലമായ കർത്താപൂർ കോറിഡോറും, പാകിസ്ഥാൻ അധീന കശ്മീരിലെ സരസ്വതി ക്ഷേത്രമായ ശാരദ പീഠവും ഈ വർഷം ഇന്ത്യക്കാർക്കായി പാകിസ്ഥാൻ തുറന്നു നൽകിയിരുന്നു. ചിന്തിക്കുന്നവർക്ക് ദുഷ്ടാന്തം മാത്രമല്ല ആർത്തവവും, ഹാർഡ്‍ലി ഡേവിഡ്സനുമുണ്ട്