ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങളെ മാതൃകയാക്കുന്ന കുട്ടികൾ

0
46

അഡ്വ ശ്രീജിത്ത്‌ പെരുമന

കൗമാരക്കാരനായ കുട്ടിയെ സുഹൃത്തുക്കൾ ചേർന്ന് അതി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. പ്രതികളെ തുടർ നടപടികൾക്കായി ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കും.സംഭവം ഗൗരവകരമാണെന്നും ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങളുടെ മാതൃകയിലാണ് കുട്ടികൾ ക്രൂരകൃത്യം നടത്തിയതെന്നും അതിനാൽത്തന്നെ സംഭവത്തിൽ പ്രതികളായവരുടെ പ്രായം വ്യക്തമായി സ്ഥിതീകരിച്ച് പ്രായപൂർത്തിയായവർക്കെതിരെ പീനൽ നിയമ പ്രകാരവും, മറ്റുള്ളവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരവും നടപടിയെടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു.

പ്രചരിച്ച വീഡിയോകൾ

എറണാകുളം ജില്ലയിലെ കളമശ്ശേരി ഗ്ലാസ് കോളനിയിൽ നടന്ന സംഭവത്തിന്റെതാണ്. ലഹരി മരുന്നുകൾ ഉപയോഗിക്കുന്നത് വീടുകളിൽ അറിയിച്ചതിനെ തുടർന്നാണ് ലഹരിക്കടിമകളായ സുഹൃത്തുക്കൾ ചേർന്ന് കൂട്ടത്തിലെ ഒരാളെ ക്വോട്ടേഷൻ സംഘങ്ങളെപ്പോലെ ക്രൂരമായി മർദ്ദിച്ച് വീഡിയോ പകർത്തിയത് എന്നാണ് മനസിലാകുന്നത്.

NB:- സംഭവുമായി ബന്ധപ്പെട്ട വീഡിയോ പ്രതികളും, ഇരയുമായ കുട്ടിക്കളുടെ ഐഡന്റിറ്റി വ്യക്തമാകുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെയും, മാധ്യമങ്ങളിലൂടെയും പ്രചരിപ്പികുന്നത് 2000 ത്തിലെ ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരവും, National Commission for Protection of Child Rights കമ്മീഷൻ ഉത്തരവ് പ്രകാരവും കുറ്റകരമാണ്.

The Juvenile Justice (Care and Protection of Children) Act 2000 [Further referred to as JJ Act] clearly lays down: “No report in any newspaper, magazine or news-sheet or visual media of any enquiry regarding a juvenile in conflict with law (under an amendment proposed and now under consideration by the Standing Committee of Parliament, the words or ‘a child in need of care and protection’ are to be added here) under this Act shall disclose the names, address or school or any other particulars calculated to lead to the identification of the juvenile.”
“Juvenile in conflict with law” would mean a juvenile alleged to have committed an offence and not completed 18 years of age on the date of commission of such an offence.

കുട്ടികൾ പ്രതികളാക്കുന്ന കേസുകളിലെ അത്തരം പ്രചാരണം അഥവാ മീഡിയ പബ്ലിക്കേഷൻസ് പ്രായപൂർത്തിയാകാത്ത കുട്ടികളിൽ മാനസിക സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കോടതികളും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പോലീസ് നടപടികൾ തുടരുന്ന സാഹചര്യത്തിൽ പ്രസ്തുത വീഡിയോകൾ മാസ്ക്ക് ചെയ്യാതെ /ഐഡന്റിറ്റി മറയ്ക്കാതെ പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. വീഡിയോകൾ പ്രചരിപ്പിക്കാനും, പബ്ലിഷ് ചെയ്യാനും ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുൻ‌കൂർ അനുമതി ആവശ്യമാണ്.