ടൂറിസ്റ്റുകളെ ‘വഴിതെറ്റിക്കുന്നവർ’ക്കെതിരെ ജാഗ്രത വേണം, സുരക്ഷിത സ്ഥലങ്ങൾ തിരഞ്ഞെടുക്കുക

0
275

അഡ്വ ശ്രീജിത്ത് പെരുമന

സെൽഫി സ്റ്റിക്കും, ഡിജിറ്റൽ ക്യാമറയും ലക്ഷങ്ങൾ സബ്സ്ക്രൈബറായുള്ള ഒരു യു ട്യൂബ് ചാനലും കയ്യിലുണ്ടെന്നു കരുതി വ്‌ളോഗിംഗും, ഫ്‌ളോഗിംഗും, കുക്കിങ്ങും ഫക്കിങ്ങും വരെ നടത്തി നന്മ മരമാകുന്നവർക്ക് സാമാന്യ തിരിച്ചറിവുകളുണ്ടായിരിക്കണം .. സോഷ്യൽ മീഡിയകൾക്കുമപ്പുറം ഒരു ലോകമുണ്ട്.അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങളെത്തുമ്പോൾ അതേ പൊതുജനങ്ങളോട് നിങ്ങൾ കാണിക്കേണ്ട മിനിമം അക്കൗണ്ടബിലിറ്റിയുണ്ടെന്ന് എത്ര വലിയ ഓൺലൈൻ കൊണാണ്ട്രൻമാരായാലും മനസിലാക്കുന്നത് നന്നായിരിക്കും.

May be an image of 1 person and jeepറിസ്സർവ്വ് വനങ്ങളിലും, മലകളിലും, വന്യജീവി സങ്കേതങ്ങളിലുമെല്ലാം ക്യാമറയും തൂക്കി കടന്നു കയറുകയും അനധികൃത റിസോർട്ടുകളും ടെന്റുകളും, ട്രീ ഹട്ടുകളും നിർമ്മിച്ച് നിയമവിരുദ്ധ ടൂറിസം മാഫിയ പ്രവർത്തനങ്ങൾ നടത്തുന്നവരെ മാർക്കറ്റ് ചെയ്ത് വിനോദ സഞ്ചരികളെ നിയമവിരുദ്ധ കേന്ദ്രങ്ങളിലേക്കും, നിയമവിരുദ്ധ പ്രവർത്തികളിലേക്കും തള്ളിവിടുകയും ചെയ്യുന്ന ഏർപ്പാടുകൾ ഇനിയെങ്കിലും നിർത്തിയില്ലെങ്കിൽ നിങ്ങളെ പ്രതിരോധിക്കാൻ മറ്റ് മാർഗ്ഗങ്ങൾ തേടേണ്ടിവരും. എത്ര വലിയ ഫാൻസുകാരും, ഭക്തൻമാരും വെട്ടുക്കിളികളും ഇറങ്ങിയാലും പൊതുജനങ്ങൾ അങ്ങനെ തീരുമാനിച്ചാൽ അന്ന് തീരും ലക്കും ലഗാനുമില്ലാത്ത ഇത്തരം ഓൺലൈൻ ആഭാസങ്ങൾ
ഇന്നലെ അതി ദാരുണമായി ഒരു പെൺകുട്ടി കൊല്ലപ്പെട്ട എളമ്പിലേരി അനധികൃത റിസോർട്ടും, വനത്തിൽ അനധികൃത ട്രാക്കിങ് ഉൾപ്പെടെ ഓഫർ ചെയ്യുന്ന വയനാട് മേപ്പടിയിൽ തന്നെയുള്ള ഏതോ തൊള്ളായിരം കണ്ടി റിസോർട്ടുമെല്ലാം പരസ്യമായി മാർക്കറ്റ് ചെയ്തവരെല്ലാം ലക്ഷങ്ങൾ കണ്ടുകഴിഞ്ഞ വീഡിയോകൾ ഡിലീറ്റ് ചെയ്ത് തടിതപ്പിയതായി മനസിലായിട്ടുണ്ട്.

അതുകൊണ്ടുതന്നെ മാഫിയകളുടെ അച്ചാരവും പറ്റി നിയമവിരുദ്ധ മാർക്കറ്റിങ്ങും അതിലൂടെ ലക്ഷങ്ങൾ സമ്പാദിച്ച് വെട്ടുക്കിളി ഫാൻസുമായി അഭിരമിക്കുന്നവർക്ക് കടിഞ്ഞാണിടാനുള്ള നിയമനടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. ചില വ്ലോഗന്മാർ തുടർച്ചയായി ഇത്തരം നിയമവിരുദ്ധ പ്രവൃത്തികൾ നടത്തി മാർക്കറ്റിങ് നടത്തുന്നതായും സുഹൃത്തുക്കൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വ്ലോഗരായ ഒരു പെൺകുട്ടി വയനാട്ടിലെ നിരവധി അനധികൃത റിസോർട്ടുകൾ മാർക്കറ്റ് ചെയ്തതയും വനത്തിലെ താമസം ഉൾപ്പടെ ഓഫർ ചെയ്തതായും ചിലർ അറിയിച്ചു. ഇവ പരിശോധിച്ചുവരികയാണ്.പക്ഷികളും, മൃഗങ്ങളും, മത്സ്യങ്ങളും, മനുഷ്യരും മരങ്ങളും TAG ചെയ്യാതെ ജീവിക്കുന്ന ഒരിടം. ഓൺലൈൻ പണസമ്പാദനത്തിനുള്ള ന്യുജെൻ തത്രപ്പാടുകൾക്കിടയിൽ അതിർവരമ്പുകൾ മറക്കാതിരിക്കട്ടെ ….