അഭിപ്രായ സ്വാതന്ത്ര്യവിഷയത്തിൽ മോദി സർക്കാരിന് പാകിസ്ഥാൻ ജഡ്ജിയുടെ പരിഹാസം

54

അഡ്വ ശ്രീജിത്ത് പെരുമന

ചിന്തിക്കുന്നവർക്ക് ആർത്തവവും, ഹാർഡ്‍ലി ഡേവിഡ്സണും, കൂണും മാത്രമല്ല ദൃഷ്ടന്തവുമുണ്ട്..

‘ഇത് ഇന്ത്യയല്ല പാകിസ്താനാണ്’; ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാവകാശമാണെന്ന് പാക് കോടതി. പാകിസ്താന്‍ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ 23 പേരെ അറസ്റ്റ് ചെയ്ത കേസില്‍ വാദം കേള്‍ക്കവെ ഇന്ത്യയെക്കുറിച്ച് പാക് കോടതി ജഡ്ജ് പരാമർശിച്ചത്.പാക് സര്‍ക്കാര്‍ പ്രതിഷേധക്കാരുടെ ഭരണഘടനാപരമായ അവകാശം ലംഘിച്ചുവെന്ന് പറഞ്ഞ ഇസ്‌ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അത്തര്‍ മിനല്ലയാണ് ഇത് ഇന്ത്യയല്ല പാകിസ്താനാണെന്ന് പറഞ്ഞത്.

കോടതി ഇടപെടലിനെ തുടർന്ന് പ്രതിഷേധാക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം റദ്ദാക്കി സർക്കാർ ഉത്തരവിറക്കി.സമാധാനപരമായി സമരം ചെയ്യുന്ന സ്വന്തം ജനതയെയും കർഷകരെയും തെരുവിൽ വെടിവെച്ചിടുകയും, ഭരണകൂടത്തെ വിമർശിക്കുന്നവരെ രാജ്യദ്രോഹം ചുമത്തി ജയിലിലടയ്ക്കുകയും ചെയ്യുന്ന 56″ ഇഞ്ച് ഇന്ത്യൻ ഫാസിസ്റ്റുകൾക്ക് ഇനിയെങ്കിലും ലേശം ശങ്കരാടി ഉണ്ടായെങ്കിൽ എന്നാശിച്ചു പോകുന്നു.

പാകിസ്ഥാൻ ഇന്ത്യയേക്കാൾ പതിന്മടങ്ങ് സന്തോഷവാന്മാരുടെ രാജ്യമെന്ന റിപ്പോർട്ടെങ്കിലും ഇന്ത്യൻ ഹിറ്റ്ലർ പരിശോധിക്കുന്നത് നന്നായിരിക്കും. സന്തോഷവാന്മാരുടെ രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാൻ 67 മത് സ്ഥാനത്ത് ഇന്ത്യയുടെ സ്ഥാനം140 ! ലോകത്തിലെ ഏറ്റവും സന്തോഷവാന്മാരായ ജനങ്ങളുള്ള രാജ്യങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യക്ക് 140 മത് സ്ഥാനംമാണുള്ളത്.ആകെ 156 രാജ്യങ്ങളാണ് സർവ്വേയിൽ ഉൾപ്പെട്ടത്. ഹൗഡി ബാബ വല്ലതും അറിയുന്നുണ്ടോ ആവോ 🤔