ഹിന്ദുത്വ തീവ്രവാദികൾക്ക് കമ്മ്യുണിസ്റ്റ് അടുപ്പിൽ പരിപ്പ് വേവിക്കുന്നു

42

അഡ്വ ശ്രീജിത്ത്‌ പെരുമന

പാകിസ്ഥാനിലെ ഹിന്ദുക്കൾക്ക് വേണ്ടി ഇന്ത്യയിലെ മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ഇന്ത്യൻ ഹിറ്റ്ലറുടെ ഫാസിസ്റ്റ് നീക്കത്തിനെതിരെ സ്വന്തം മണ്ണിൽ അസ്തിത്വം നഷ്ടപ്പെടുമെന്ന് ഭയന്ന ജനത നടത്തിയ ചെറുത്ത് നിൽപ് സമരങ്ങളുടെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കുന്നത് മാനവികതയുടെ രാഷ്ട്രീയ തീരുമാനമാണ്. എന്നാൽ, ആർത്തവത്തെ ഭയന്ന് അന്ധകാരത്തിൽ ജീവിക്കുന്ന ഒരു ജനതയെ പൗരന്റെ ഭരണഘടനാ മൗലികാവകാശപ്രകാരമുള്ള ലിംഗ നീതി ഉറപ്പു വരുത്തിയ രാജ്യത്തെ പരമോന്നത കോടതിയുടെ വിധിക്കെതിരെ നാട്ടിൽ വർഗീയ കലാപങ്ങൾ സൃഷ്ടിക്കുകയും ഭരണഘടന കത്തിക്കുകയും, അർത്ഥവമുള്ള സ്ത്രീകളെ ആക്രമിക്കുകയും ചെയ്ത ഹിന്ദുത്വ ഭീകരവാദികൾക്ക് എതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാനുള്ള കമ്യുണിസ്റ്റ് ഭരണകൂടത്തിന്റെ പൊളിറ്റിക്കൽ ബാലൻസിംഗ് ആക്റ്റ് അങ്ങേയറ്റം ലജ്ജാകരവും, ഇരട്ടത്താപ്പുമാണ്. സ്വന്തം രാഷ്ട്രപിതാവിനെ പോയന്റ് ബ്ളാങ്കിൽ വെടിവെച്ച് കൊന്ന് വർഗീയത പ്രഖ്യാപിച്ച ഹിന്ദുത്വ തീവ്രവാദികളുടെ പിൻഗാമികൾക്ക് കമ്മ്യുണിസ്റ്റ് അടുപ്പിൽ പരിപ്പ് വേവിക്കുന്നത് കാണുമ്പോൾ ഭൗതികവാദത്തോട് സഹതപിക്കുകയേ നിവർത്തിയിള്ളൂ