സുപ്രീംകോടതിയല്ലിത്, സുപ്രീം ഖാപ് പഞ്ചായത്ത്‌

82

അഡ്വ ശ്രീജിത്ത്‌ പെരുമന

സുപ്രീംകോടതിയല്ലിത്, സുപ്രീം ഖാപ് പഞ്ചായത്ത്‌ ❗️

പോക്സോ കേസ് പ്രതിയോട് ബലാത്സംഗം ചെയ്ത ഇരയെ വിവാഹം കഴിക്കുമോ എന്ന നാണംകെട്ട ചോദ്യവുമായി സുപ്രീംകോടതി. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയോട് “ഇരയെ കല്ല്യാണം കഴിക്കുമോ ” എന്ന് സുപ്രീംകോടതിയുടെ അപഹാസ്യവും നിന്ധ്യവുമായ ചോദ്യം. കൂടാതെ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ നിന്നും പോലീസിനെ തടയുകയും ചെയ്തു. ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ ബലാത്സംഗം ചെയ്തു എന്ന പരാതിയിലെ 23 വയസ്സുകാരനും സർക്കാർ ഉദ്യോഗസ്ഥനുമായ പ്രതിയോടാണ് Will you marry her?” അവളെ വിവാഹം കഴിക്കുമോ എന്ന വിചിത്രവും അപമാനകരവുനായ ചോദ്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചോദിച്ചത്. താങ്കളെ നിർബന്ധിക്കുന്നില്ല എന്നാൽ ഇരയെ വശീകരിച്ച് ബലാത്സ്ഗം ചെയ്യുന്നതിന് മുൻപ് താങ്കളൊരു സർക്കാർ ഉദ്യോഗസ്ഥനാണെന്ന് ആലോചിക്കണമായിരുന്നു എന്നും ചീഫ് ജസ്റ്റിസിന്റെ അശ്ലീല നിരീക്ഷണം.
You should have thought before seducing and raping the young girl. You know you are a government servant”, the CJI replied.