ചുള്ളിക്കാടല്ല, ദേവേന്ദ്രന്റെ അപ്പൻ മുത്തുപ്പട്ടര് ആണെങ്കിലും പൊതുജനങ്ങളുടെ മുൻപിൽ ഇമ്മാതിരി അൽപത്വം കാണിക്കുന്നത് അശ്ലീലമാണ്

438

Adv Sreejith Perumana

ഒരു പൊതു വേദിയിൽ വെച്ച് ചോദ്യം ചോദിക്കാൻ അനുവദിക്കപ്പെട്ട മാന്യനായ ഒരു ചോദ്യകർത്താവിന്റെ ഏറ്റവും ഭവ്യമായ ചോദ്യത്തിന് ബാലചന്ദ്രൻ ചുള്ളിക്കാട് നൽകിയ സൗകര്യമില്ല വീഡിയോയ്ക്ക് കയ്യടിക്കുന്ന അഭിനവ ബുദ്ധിജീവികളോടും, ബാട്ട്സപ്പ് യൂണിവേഴ്‌സിറ്റി ഗവേഷകരോടും ഒരു ലോഡ് പുച്ഛം.ഒരു പൊതു വേദിയിൽ വച്ച് സംവാദത്തിനു തയ്യാറായി വേദിയിലിരുന്ന അതിഥിയോട് സർവ്വമാന ബഹുമാനത്തോടുകൂടെയും ഒരു ശ്രോതാവ് പക്വമായി ചോദിച്ച ചോദ്യത്തിന്, ചോദ്യകർത്താവിനെ പരസ്യമായി പുച്ഛിക്കും വിധം അഹങ്കാരത്തിന്റെ അപ്പോസ്തലനായിക്കൊണ്ട് “സൗകര്യമില്ല ” എന്ന് മറുപടി പറഞ്ഞ ചുള്ളിക്കാടോ വള്ളിക്കാടോ എന്നല്ല ഏത് കോത്താഴത്തിലെ കവിയായാലും ഒന്നൊന്നര തോന്ന്യാസവും, പിതൃശൂന്യവുമാണ് എന്ന് പറയാതെ വയ്യ. ചുള്ളിക്കാടല്ല, ദേവേന്ദ്രന്റെ അപ്പൻ മുത്തുപ്പട്ടര് ആണെങ്കിലും പൊതുജനങ്ങളുടെ മുൻപിൽ ഇമ്മാതിരി അൽപത്വം കാണിക്കുന്നത് അശ്ലീലമാണ്.

താങ്കളിലെ കലാകാരനെയും, കവിയെയും ഇഷ്ടപ്പെടുന്നു എന്നു കരുതി, മറ്റെല്ലാവരും ഉണ്ണാക്കൻമാരാണെന്നും ആസ്വാദനം എന്നത് അടിമപ്പണി അല്ലെന്നതും താങ്കൾ മനസിലാക്കണം.അപമാനംകൊണ്ട് ഉരുകിയില്ലാതെയായ ആ വയോധികനായ ചോദ്യകർത്താവിനെപ്പോലെ ആകാതെ പ്രിവിലേജ്ഡ് ക്ലാസിന്റെ ആട്ടുംതുപ്പും കേട്ട് കുമ്പിട്ടു നിൽക്കാതെ ആത്മാഭിമാനം എന്നുപറയുന്ന സാധനം കയ്യിൽ സൂക്ഷിക്കാൻ ഇനിയും നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു.

പൊതുസംവാദത്തിനു തയ്യാറായ ശേഷം പൊതുജനങ്ങളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന ഇത്തരക്കാരുടെ പോക്രിത്തരത്തിനെതിരെ പണ്ടത്തെ പൂരപ്പറമ്പുപോലെ വേലിപ്പത്തലായിരിക്കണം മറുപടി. മാഹാഗവി കവിതാഭൂഷണം വള്ളിക്കാടിന്റെ ആ അഹന്തയാർന്ന കഴുവേറിത്തരത്തിനെ “wow ” “പൊളി ” “വ്യക്തി സ്വാതന്ത്ര്യം ” “പുരോഗമനം” “മാതൃകാപരം ” എന്നൊക്കെ പാടിപ്പുകഴ്ത്തുന്ന ഷൊഷ്യൽ മീഡിയ ഫുദ്ധിജീവികളെയാണ് ആദ്യം തെരണ്ടിവാലിന് അടിച്ചോടിക്കേണ്ടത്.

ആരോടും ആർക്കും പ്രതിബദ്ധതയില്ലാത്ത ഒരാൾക്കൂട്ടമാണ് സോഷ്യൽ മീഡിയ അന്തവും കുന്തവുമില്ലാത്ത ഒരാൾക്കൂട്ടവും ഇരുതല മൂർച്ചയുള്ള വാളുമാണ് സോഷ്യൽ മീഡിയ. കൂടെ നിന്ന് കൂട്ടിക്കൊടുക്കാനും മടിയില്ലാത്തവരും, മുഖമില്ലാത്തവരുമായി ഒരുപാടുപേരുണ്ടിവിടെ. ഭൂരിപക്ഷത്തോട് താരതമ്യപ്പെടുക എന്നത് ഈ ആൾക്കൂട്ടത്തിന്റെ ഒരു പൊതു സ്വഭാവമാണ്. അതിനാൽ തന്നെ ഇതുപോലെ കവിതയെഴുതന്നവന്റെ അഹങ്കാരത്തെയും, അഹന്തയെയും രാമേശ്വരത്തു ക്ഷൗരം ചെയ്യുന്നപോലെ ഷേവ് ചെയ്തു മഹത്വമാക്കുന്ന ഇടം. ഒരു ലോഡ് പുച്ഛം സൗകര്യമില്ലാത്ത ചുള്ളിക്കാടനോട് ❗️