ഡോ ഷാനവാസിന്റെ ദുരൂഹമരണം മുതലിങ്ങോട്ടുള്ള ചാരിറ്റി മാഫിയകളും മുതലെടുപ്പുകളും

320

അഡ്വ ശ്രീജിത്ത് പെരുമന

എല്ലാവരും “പൊടീം തട്ടി പോയിട്ടും” പെരുമന എന്തുകൊണ്ട് ചാരിറ്റിയുടെ വാലിൽ തൂങ്ങി ഫെയിസ്ബുക്കിനെ ✍️ ബോറടിപ്പിക്കുന്നു ??

No photo description available.എത്ര വലിയ വിഷയമാണെങ്കിലും രണ്ടീസം പോസ്റ്റിടണം, പറ്റുമെങ്കിൽ ഒരു ലൈവും….. പിന്നെ അടുത്ത ജുദ്ധം തുടങ്ങണം അതിനു വല്ല മൊയ്‌ല്യാരുടെ വത്തക്ക പ്രയോഗമോ, കപ്യാരുടെ അവിഹിതമോ ഒക്കെ കിട്ടും അതാണല്ലോ സോഷ്യൽ മീഡിയ സ്റ്റൈൽ !

പണ്ടുമുതലേ ഈയുള്ളവൻ അതിനൊരു അപവാദമാണ്. ഫെയിസ്ബുക്ക് പോസ്റ്റിടുന്നതിനുമപ്പുറം വർഷങ്ങൾ നീളുന്ന ഇടപെടലുകൾ നടത്തിക്കൊണ്ട് സാധ്യമായ വിഷയത്തിലും നിലപാടും, പോരാട്ടവും നടത്തുന്നത് സൈബർ പോരാളികളുടെ നിയമത്തിനു വിരുദ്ധമാണല്ലോ ?

വ്യാജ ചാരിറ്റി വിഷയത്തിൽ കോയമാരും പഹയന്മാരും അവസരം മുതലെടുത്ത് കാറ്റുള്ളപ്പോൾ തൂറ്റിയതുപോലെ സൈബർ ജൂദ്ധത്തിന് വന്നതല്ല പെരുമന. എന്റെ ലക്ഷ്യം ഫിറോസ് കുന്നമ്പറമ്പിലോ ഏതെങ്കിലും വ്യക്തികളോ അല്ല .

അതുകൊണ്ടാണ് ലേശം വെറുപ്പിക്കേണ്ടിവരുന്നത്. 5 വർഷമാകുന്നു ഈ ഓൺലൈൻ ചാരിറ്റിയുടെ പേരിൽ നടക്കുന്ന കൊള്ളയും, കള്ളപണ ഇടപാടും, പെൺവാണിഭവും, രക്തക്കടത്തുമെല്ലാം ഇല്ലാതാക്കാൻ സർക്കാർ ആപ്പീസുകൾ കയറിയിറങ്ങി പോരാടുന്നു.

Image may contain: textഅതുകൊണ്ട് എന്റെ പ്രിയ സൈബർ യോദ്ധാക്കൾ ഒരു പൊടിക്ക് ഈ ബോറടി ക്ഷമിക്കണം എന്നഭ്യർത്ഥിക്കുന്നു . ക്രിക്കറ്റ് കളി കാണുമ്പോഴും, യുദ്ധം വരുമ്പോഴും മാത്രമല്ല ഈയുള്ളവന് രാജ്യസ്നേഹം വരാറുള്ളത് . അങ്ങനെ ഒരു അസ്കിത ഉണ്ടായതിന്റെ പ്രശ്‌നമാണ്.

👉ഫിറോസ് കുന്നംപറമ്പിൽ എന്ന പൊതുപ്രവർത്തകനോട് യാതൊരു വിധ വ്യക്തി വൈരാഗ്യവുമില്ല. ഒരിക്കൽപോലും നേരിട്ട് കണ്ടിട്ടോ, സംസാരിച്ചിട്ടോ ഇല്ല. എന്റെ തൊഴിലിലോ, തൊഴിൽ മേഖലയിലോ എനിക്കൊരു എതിരാളിയോ, മത്സരാർഥിയോ അല്ല. എന്റെ സ്വഭാവ സവിശേഷതകൾ എനിക്കുതന്നെ അറിയാവുന്നതുകൊണ്ട് സരോജ്‌കുമാർ സ്റ്റൈലിൽ എന്നെത്തന്നെ ഫ്യുഡൽ തെമ്മാടി എന്ന് വിളിക്കുന്ന ഞാൻ നന്മ മരമായ ഒരാളോട് ആ ആ രംഗത്ത് മത്സരമോ, ഇടപെടലുകളോ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തോട് യാതൊരുവിധ ഈഗോയോ, വിദ്വേഷമോ, വൈരാഗ്യമോ ഒന്നും തോന്നേണ്ട കാര്യവുമില്ല. എന്നുമാത്രമല്ല അദ്ദേഹത്തിന്റെ പല ഇടപെടലുകളോടും ബഹുമാനവും ഇഷ്ടവുമൊക്കെയുള്ള ഒരാളാണ് ഞാൻ.

Image may contain: 1 person, text👉വ്യാജ ചാരിറ്റികൾക്കെതിരെ സംസാരിച്ചതിന് എന്നെ തെറി വിളിക്കുന്നവർ അറിയാൻ. ഉഡായിപ്പ് ചാരിറ്റികൾക്കെതിരെ ഞാൻ പരാതി നൽകാൻ തീരുമാനിച്ചത് ഫിറോസിനെയോ മറ്റേതെങ്കിലും വ്യക്തിയെയോ മുൻ നിർത്തിയല്ല. വ്യാജ ചാരിറ്റിക്കെതിരെ 2014 ലാണ് ആദ്യമായ്‌ പരാതി നൽകുന്നത്.

👉ഫിറോസ് ഓണലൈൻ ചാരിറ്റി ആരംഭിക്കുന്നതിനും എത്രയോ മുൻപ് അതായത് 5 വർഷങ്ങൾക്ക് മുൻപ് നിലമ്പൂരിലെ ഡോക്ടർ ഷാനവാസാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ചാരിറ്റി ഫണ്ടുകൾ സ്വരൂപിക്കുന്നതിനു വിപുലമായ രീതിയിൽ തുടക്കമിട്ടത്.

Image may contain: text👉തുടർന്ന് പ്രവാസികളിൽ നിന്നുൾപ്പെടെ അഭൂതപൂർവമായ പ്രതികരണം ലഭിക്കുകയും ഷാനവാസിനെ കേന്ദ്രീകരിച്ച് ഒരു വലിയ വ്യാജ സംഘം ഉടലെടുക്കുകയും ചെയ്‌തു. ജനങ്ങുടെ നന്മ മാത്രം മുൻ നിർത്തി ചാരിറ്റിയെ സമീപിച്ച ഷാനവാസ് ഇതൊന്നും ആദ്യഘട്ടത്തിൽ അറിഞ്ഞിരുന്നില്ല. എന്നാൽ വ്യക്തിപരമായി ചില ദുശീലങ്ങളുള്ള ഷാനുവിനെ അതിലൂടെ പൂർണ്ണമായും കച്ചവടത്തിന് ഉപയോഗിക്കുന്ന സാഹചര്യമുണ്ടായി. ചാരിറ്റിയിൽ ആകൃഷ്ട്ടരായി ഈ സംഘത്തിൽ എത്തിപ്പെട്ട പെൺകുട്ടികൾ ഉൾപ്പെടെ ശാരീരിമായി പോലും ഉപയോഗിക്കപ്പെട്ടു. ഇവരിൽ രണ്ടുപേർ കേസുമായി വരികയും ചാരിറ്റി സംഘത്തിലെ ചിലർ ജയിലാകുകയും ചെയ്തു. ഇതു സംബന്ധിച്ച എല്ലാ തെളിവുകളും ഫോൺ രേഖകളും ഉൾപ്പെടെ എന്റെ കൈവശം ഇപ്പോഴുമുണ്ട്.

Image may contain: 1 person, text👉ആ ഘട്ടത്തിലാണ് ഒരു സുപ്രഭാതത്തിൽ ദുരൂഹ സാഹചര്യത്തിൽ ഷാനു മരണപ്പെടുന്നത്. തുടർന്ന് മരണത്തിലെ അസ്വാഭാവികത നീകണമെന്നും, ചാരിറ്റി പ്രവർത്തനങ്ങൾക്കും, മാഫിയകൾക്കും ഇതിലുള്ള പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്ത് വന്നു പരാതി നൽകിയ ഒരെയൊരാൾ എന്ന നിലയിൽ കൃത്യവും വ്യക്തവുമായി ന്യു ജെൻ ചാരിറ്റി തട്ടിപ്പുകളെ സംബന്ധിച്ച് എല്ലാ വിവരങ്ങളും അറിയാം . ഷാനുവിന്റെ സഹോദരൻ ഉൾപ്പെടെയുള്ളവർ പിന്നീടാണ് എന്നെ പിന്തുണച്ച് രംഗത്ത് വന്നതും പോലീസിൽ പരാതിപ്പെട്ടതും.

👉ഇതേതുടർന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും ഈ കേസുകൾക്ക് പിന്നാലെയാണ്. സമാനതകളില്ലാത്ത സൈബർ ആക്രമണങ്ങളും ഭീഷണികളും നേരിട്ടു. ഇതിനിടയിൽ ചാരിറ്റിയുടെ പേരിൽ ഏഷ്യയിലെ ഏക ഗുഹാവാസികളായ ചോല നായിക്കരുടെ അനധികൃത രക്തകടത്തിന്റെയും സംഭവവുമായി ബന്ധപ്പെട്ട് ഷാനവാസിന്റെ ദുരൂഹമരണവും ചർച്ചയായി.

Image may contain: 1 person, text👉അങ്ങനെയാണ് ഷാനുവിന്റെ മരണവും, വ്യാജ ചാരിറ്റികൾക്കെതിരെയുള്ള പരാതിയും നൽകുന്നത്. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലും, ട്രൈബൽ മന്ത്രാലയത്തിലും നേരിട്ട് സന്ദർശിച്ച്‌ പരാതി നൽകുകയായിരുന്നു. തുടർന്ന് ആഭ്യന്തര മന്ത്രാലയം നൽകിയ നിർദ്ദേശത്തിനനുസരിച്ച് ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണം ഇപ്പോഴും തുടരുകയാണ്. സമാന്തരമായി ഇന്റലിജൻസിന്റെയും, ട്രൈബൽ മന്ത്രാലയത്തിന്റെയും അന്വേഷണം ഇപ്പോഴും തുടരുകയാണ് എന്ന അറിയിപ്പുകളാണ് ലഭിക്കുന്നത്.

👉ഇത്രയും പറഞ്ഞു വന്നത് ചാരിറ്റിക്കെതിരെ ഒരു സുപ്രഭാതത്തിൽ പരാതിയുമായി രംഗത്തു വന്നൊരു വഴിപോക്കനല്ല എന്നും കഴിഞ്ഞ 5 വർഷക്കാലമായി വ്യാജ ചാരിറ്റികളെ ചോദ്യം ചെയ്തും, അന്വേഷിച്ചും, ഭീഷണികളും, തെറിവിളികൾക്കും മുൻപിൽ പിന്തിരിയാതെ മുന്നോട്ട് വന്നത് ഇനിയും പൂർവാധികം ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകുക തന്നെ ചെയ്യും എന്നും പറയാൻ കൂടിയാണ്.

No photo description available.👉ആയിരങ്ങളും ലക്ഷങ്ങളുമായിരുന്നു അന്ന് ചാരിറ്റിക്കായി പിരിവെടുത്തുകൊണ്ടിരുന്നത് എങ്കിൽ ഇപ്പോൾ അത് കോടികളാണ് എന്നതും , ആഡംബര ജീവിതത്തിനും, എളുപ്പത്തിൽ കാശുണ്ടാക്കാനുള്ള മാർഗ്ഗമെന്ന രീതിയിലും ചെറുപ്പക്കാർ കൂടുതലായി ഇത്തരം മാഫിയ പ്രവർത്തനങ്ങളിലേക്ക് ആകൃഷ്ടരാകുന്നുണ്ട് എന്ന കാര്യവും വിസ്മരിക്കരുത്.

👉ഫിറോസ്‌ കുന്നംപറമ്പിൽ കള്ളനാണെന്നോ, സാമ്പത്തിക തട്ടിപ്പ് നടത്തുന്നുണ്ട് എന്നൊന്നും എനിക്ക് അഭിപ്രായമില്ല. പക്ഷെ “ഫിറോസിനെ മാത്രം ഒഴിവാക്കികൊണ്ട് പറയണം, ഫിറോസ് ദൈവമാണ് നിയമമൊന്നും ബാധകമല്ല, അയാൾക്കെതിരെ അന്വേഷണം നടത്താൻ പാടില്ല, സത്യസന്ധനാണ് അതുകൊണ്ട് ഓഡിറ്റ് ചെയ്യേണ്ട” എന്നൊക്കെയുള്ള ഉപചാപക വൃന്ദത്തിന്റെ നിലപാട് അംഗീകരിച്ചുതരാൻ സാധിക്കില്ല. സംസ്ഥാന സാമൂകിക ക്ഷേമ മിഷന്റെ ഡയറക്റ്റർ ഫിറോസിനെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകൾ അങ്ങേയറ്റം ഗൗരവമേറിയതായതുകൊണ്ട് അതിൽ വിശദമായ അന്വേഷണം രേഖാമൂലം ആവശ്യപ്പെടുകയും ചെയ്ത ശേഷമാണ് വിമർശനങ്ങൾ നടത്തുന്നത്. ഇത്തരത്തിൽ വിമർശനം നടത്തി ഈ വിഷയത്തെ ലൈവായി നിലനിർത്തിയില്ലെങ്കിൽ നാളെ ഒരു കട ഉത്‌ഘാടനത്തിനു സണ്ണി ലിയോൺ വരുന്നതോടെ വ്യാജ ചാരിറ്റിയുടെ കഥ സോഷ്യൽ മീഡിയ പോരാളികളും പൊതു സമൂഹവും മറക്കും.

👉സത്യസന്ധമായി ചാരിറ്റി നടത്തുന്നവരെപോലും സംശയത്തിന്റെ നിഴലിൽ നിർത്താൻ കാരണം വ്യാജ ചരിറ്റിക്കാരാണ് എന്നതിനാൽ നിഷ്പക്ഷമായ അന്വേഷണം ഫിറോസ് ഉൾപ്പെടെയുള്ളവരും, അവർക്ക് പണം നൽകുന്ന സഹൃദയരായിട്ടുള്ള പൊതുജനങ്ങളും പ്രവാസികളും ആവശ്യപ്പെടുകയാണ് സത്യത്തിൽ ചെയ്യേണ്ടത്.

👉കൊച്ചി സ്വദേശിയായ യുവതി കഴുത്തിൽ സ്റ്റെതസ്‌കോപ്പും തൂക്കി ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് നടത്തുന്നത് തട്ടിപ്പാണെന്ന് അവരുടെ അടുത്ത് സുഹൃത്ത് വെളിപ്പെടുത്തിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. സ്റ്റെതസ്‌കോപ്പും കഴുത്തിലിട്ട് പണപിരിവും. നിലമ്പൂരിലെ അതീവ സംരക്ഷണ മേഖലയായ ആദിവാസി കോളനികളിൽ ഉൾപ്പെടെ എത്തി വ്യാജ ഡോക്ടർ ആദിവാസികളെ ചികിത്സിച്ചു എന്നാണ് വിവരം. ഈ ഡോക്ടർ എന്നവകാശപ്പെടുന്ന ആളുടെ phd സർട്ടിഫിക്കറ്റ് അനുവദിച്ച സ്ഥാപനം UGC യുടെ 2019 ലെ വ്യാജ യൂണിവേഴ്സിറ്റികളുടെ ലിസ്റ്റിൽ ഉൾപ്പടെയുന്നതാണ് എന്നതാണ് മറ്റൊരു വിരോധാഭാസം.

👉സാമൂഹ്യമാധ്യമങ്ങളിലൂടെ പണം സ്വരൂപിച്ച്‌ ആഡംബര ജീവിതം നയിക്കുന്നു. ചോദ്യം ചെയ്തപ്പോൾ താൻ phd ഡോക്റ്റർ ആണെന്ന് മാറ്റിപറഞ്ഞതായും സുഹൃത്ത് പറയുന്നു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിലാണ്.

👉ചികിത്സയ്ക്കായി എന്ന പേരിലുള്ള വ്യാപകമായ സോഷ്യൽ മീഡിയ ചാരിറ്റികളുടെ പിന്നിൽ ഹോസ്പിറ്റൽ കോർപ്പറേറ്റ് മാഫിയകളാണ് എന്നതും സംശയിക്കേണ്ടിയിരിക്കുന്നു. സേവനസന്നദ്ധരെ വച്ച് അവർ മുതലെടുക്കാനുള്ള സാധ്യതയും തള്ളികളളയാനാവില്ല. ലൈവ്‌ വീഡിയോചാരിറ്റികളിലെ എല്ലാ അസുഖങ്ങൾക്കും അര കോടിയിലധികമാണ് ആവശ്യമായിട്ടുള്ളത്. ലക്ഷങ്ങൾ മുടക്കി ചികിത്സിച്ചവരുടെ പിന്നീടുളള ജീവിതം ആരെങ്കിലും വാർത്തയാക്കുകയോ, തത്സമയ സംപ്രേക്ഷണമോ നടത്താറില്ല.? സത്യസന്ധയ്ക്ക് വിലകുറഞ്ഞുവരുന്ന സാമൂഹിക ചുറ്റുപാടിൽ ചാരിറ്റിയാണ് ഏറ്റവും വിശ്വാസനീയമായൊരു തട്ടിപ്പ് മാർഗ്ഗം. പാവങ്ങളുടെ പടത്തലവനൊക്കെ ഈ മാലയിലെ ഓരോ മുത്തുകൾ മാത്രം. പണത്തിന് മേലെ പരുന്തും പറക്കില്ല എന്ന യാഥാർഥ്യം നാം മനസ്സിലാക്കണം..

👉ഇത് കൂടാതെ ചാരിറ്റി തട്ടിപ്പിന്റെ മറ്റൊരു വാർത്തകൂടി കഴിഞ്ഞ ദിവസങ്ങളിൽ വന്നിട്ടുണ്ട് . സേവ് എ ചൈൽഡ് എന്നപേരിൽ തട്ടിപ്പിനായി തുടങ്ങിയ കടലാസ് സംഘടന വ്യാപകമായ രീതിയിൽ പണപിരിവും തട്ടിപ്പും നടത്തുന്നുണ്ടെന്ന് സംഘടനയിലെ ആളുകൾ വെളിപ്പെടുത്തി. ചാരിറ്റിയുടെ പേരിൽ നിഷ്‌കളങ്കരായ ആളുകളെ വഞ്ചിക്കുകയാണെന്നും അനധികൃത പണപ്പിരിവാണ് ലക്ഷ്യമെന്നും ദേശീയ പവർ ലിഫ്റ്റ് താരം മജ്‌സിയ ഭാനു പറയുന്നു.

👉കേരളത്തിലെ അറിയപ്പെടുന്ന പല നെന്മ മേരങ്ങളും ഈ സംഘടനയുടെ ഭാഗമായിരുന്നു. എന്നാൽ ചാരിറ്റിയുടെ പേരിൽ വ്യാജമായി സ്വരൂപിക്കുന്ന പണം പങ്കിട്ടെടുക്കുന്നതിൽ ഉണ്ടായ ചേരിതിരിവാണ് ആരോപണങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാരണം എന്നാണ് മനസിലാക്കുന്നത്. ഇത്ര ശതമാനം കമ്മീഷൻ എന്ന രീതിയിലാണ് സംഘടനയിൽ പ്രമുഖർ ചേരുന്നത്. എന്നാൽ കുമിഞ്ഞു കൂടുന്ന പണം പങ്കിട്ടെടുക്കുന്നതിൽ വലിയ തർക്കങ്ങൾ ഉണ്ടാകാറുണ്ട്. അതുകൊണ്ടാണ് പലപ്പോഴും സെലിബ്രറ്റി നന്മ മരങ്ങൾ മറ്റുള്ളവരെ ഒപ്പം കൂട്ടുകയോ ട്രസ്റ്റോ സംഘടനയോ രൂപികരിക്കാതെ ചാരിറ്റിക് ഇറങ്ങുകയും ചെയ്യുന്നത്.

👉പാലക്കാട് ജില്ലയിൽ നിന്നും മാത്രം ഏകദേശം 150 ഓളം യുവാക്കൾ പുതിയ ക്യാമറ ഫോണുകളും വെള്ള വസ്ത്രങ്ങളും ധരിച്ച് മുഴുവൻ സമയ വീഡിയോ ചാരിറ്റിക്ക് ഇറങ്ങുന്നുണ്ട് എന്നാണ് കണക്കുകൾ. സംസ്ഥാനവ്യാപകമായി ഈ തട്ടിപ്പ് വ്യാപിക്കുന്നുണ്ട് എന്നതിന് കൃത്യമായ തെളിവുകൾ ഓരോ ദിവസവും ലഭ്യമാകുന്നുണ്ട്.

👉ഈ പോസ്റ്റിനോടൊപ്പമുള്ള സ്ക്രീൻഷോട്ട് കാണുക 5 വർഷങ്ങൾക്കു മുൻപുള്ള എന്റെ ഫെയിസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ടാണ് .കേരളത്തിലെ വ്യാജ ചാരിറ്റിക്കാരെയും, ചാരിറ്റി സംഘടനകളെയും സംബന്ധിച്ച് പരാതി നൽകിയ വാർത്തയാണ്. കൂടാതെ ഇതോടൊപ്പമുള്ള പത്രവാർത്തകൾ വായിക്കുക. ഓൺലൈൻ ചാരിറ്റി തട്ടിപ്പിന്റെ ഭാഗമായ കള്ളപ്പണവും, അനധികൃതപനവും, പെൺവാണിഭവും, രക്തകടത്തും ആശുപത്രി മാഫിയയും എല്ലാം വ്യക്തമായി അതിലും പരാതിയിലും പറയുന്നുണ്ട്.

#വാൽ: അതുകൊണ്ടുതന്നെ ചാരിറ്റി കച്ചവടം നടത്തുന്ന, ഉഡായിപ്പ് സംഘടനകൾക്കെതിരെയും, ഓണലൈൻ വ്യാജന്മാർക്കെതിരെയും നടപടി വേണം എന്നാവശ്യപ്പെടുമ്പോൾ അത്തരക്കാരുടെ കച്ചവടം പൂട്ടണം എന്നാവശ്യപ്പെടുമ്പോൾ ഫാൻസുകാരും വിശറികളുമെല്ലാം ഫിറോസിനെ അതിലേക്ക് വലിച്ചിഴച്ച് നിർത്താനായില്ലേ എന്ന് ആക്രോശിക്കുന്നത് നിർത്തുക. വ്യാജ ചാരിറ്റിക്കും, ഓൺലൈൻ ചാരിറ്റി തട്ടിപ്പുകൾക്കുമെതിരെ 5 വർഷമായി തുടരുന്ന പോരാട്ടത്തിനിടയിൽ ഫിറോസും കൂട്ടരും രണ്ടു വർഷമായി വന്നുചേർന്നു എന്നേയുള്ളൂ.

ഓൺലൈൻ /ഓഫ്‌ലൈൻ വ്യാജ ചാരിറ്റിക്കെതിരെ 2014 ൽ ആദ്യ പരാതി കൊടുക്കുമ്പോൾ ഫിറോസും, ഇപ്പോഴത്തെ മരങ്ങളും ചിത്രത്തിലേയുണ്ടായിരുന്നില്ല എന്നുമാത്രം നിങ്ങളോർത്താൽ മതി.
അല്ലാതെ ഏതെങ്കിലും പഹയന്മാരെപ്പോലെയോ, കോയമാരെപ്പോലെയോ കാറ്റുള്ളപ്പോൾ തൂറ്റി ആളാകാനോ, ആരെയെങ്കിലും താറടിക്കാനോ ഇറങ്ങിയതല്ല. അതിനാൽ എന്റെ നിലപാടുകളോടുള്ള വിയോജിപ്പുകളും എതിർപ്പുകളും എല്ലാം പറഞ്ഞോളൂ പക്ഷെ ആരെയെങ്കിലും ടാർജറ്റ് ചെയ്തുവെന്നോ ബോറടിക്കുന്നുവെന്നോ പറഞ്ഞുകൊണ്ട് ആനകളെയും തെളിച്ച് എന്റെ വാളിലേക്ക് വരാതിരിക്കാൻ ശ്രദ്ധിക്കാൻ താത്പര്യം

അഡ്വ ശ്രീജിത്ത് പെരുമന