നന്മയെ മറയാക്കിയാൽ എന്തുമാകാമെന്ന സന്ദേശം കണ്ടുവളരുന്ന ഒരു തലമുറ നമുക്ക് മുന്പിലുണ്ട്

206

Adv Sreejith Perumana

ഫിറോസ് ഉൾപ്പെടെയുള്ള സാമൂഹിക പ്രവർത്തകരെ ഒരിക്കലും ആരും സംശയിക്കില്ലായിരുന്നു, ഈ വെട്ടുക്കിളി കൂട്ടങ്ങൾ അവരെ വാഴ്ത്തിപ്പാടി ദൈവങ്ങളായി പ്രതിഷ്ഠിച്ചില്ലായിരുന്നുവെങ്കിൽ….!
നിയമവിരുദ്ധത ചൂണ്ടിക്കാണിക്കുന്നവരെ മണംപിടിച്ചെത്തുന്ന വെട്ടുകിളികൾ ആക്രമണങ്ങളും പൊങ്കാലകളും വ്യക്തിഹത്യയും നടത്തിയില്ലായിരുന്നുവെങ്കിൽ !

മതം, മനുഷ്യത്വം, ദയനീയത, രോഗം, നിസ്സഹായത തുടങ്ങിയ ജനങ്ങളുടെ വൈകാരികമായ അവസ്ഥകളെ മുൻ നിർത്തിയുള്ള ആൾക്കൂട്ട മുതലെടുപ്പും, ആൾക്കൂട്ട ആക്രമണങ്ങളും, നിയമവിരുദ്ധ പ്രവർത്തികളും തത്കാലം അംഗീകരിക്കാൻ സാധ്യമല്ല !

നന്മയെ മറയാക്കിയാൽ എന്തുമാകാമെന്ന സന്ദേശം കണ്ടുവളരുന്ന ഒരു തലമുറ നമുക്ക് മുൻപിലുണ്ട്. ചുരുങ്ങിയപക്ഷം ആ തലമുറയ്‌ക്കെങ്കിലും ആൾക്കൂട്ട പൊതു ബോധത്തിനുമപ്പുറം നിയമവാഴ്ചയുള്ള നാടാണിതെന്ന് ചൂണ്ടിക്കാണിച്ചുകൊടുക്കാൻ ഓൺലൈൻ ചാരിറ്റി തട്ടിപ്പുകളെ തുറന്നു കാണിച്ചേ മതിയാകൂ….

ഉപ്പുതിന്നവർ മാത്രം വെള്ളം കുടിക്കട്ടെ, ഇനി ഉപ്പ് തിന്നാൻ ഉദ്ദേശിച്ചിരുന്നവർ വെള്ളംകുടി ഓർത്ത് പിൻമാറട്ടെ !

News18 kerala യിൽ ഇന്ന് സംപ്രേക്ഷണം ചെയ്ത “സ്പെഷ്യൽ കറസ്‌പോണ്ടന്റിൽ നിന്നും