തീവ്രവാദികളെയും കൊണ്ട് രാജ്യതലസ്ഥാനത്തേക്ക് ഉല്ലാസ യാത്ര നടത്തവേ പിടിയിലായ എസ്‌പി ദേവീന്ദർ സിംഗിനെക്കുറിച്ച് ഏതെങ്കിലും ഒരു ദേശഫക്തൻ ഈ സമയംവരെ ഒരക്ഷരം പ്രതികരിച്ചതായി അറിവുണ്ടോ ?

39

അഡ്വ ശ്രീജിത്ത് പെരുമന

ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ടവരിൽ 2/3 മൂന്നിൽ രണ്ടും മുസ്ലീങ്ങൾ. മുസ്‌ലിം പള്ളികൾ ചുട്ടെരിച്ചു/ ക്ഷേത്രങ്ങൾക്ക് ഒരു കേടുപാടും സംഭവിച്ചിട്ടില്ല. മുസ്ലീങ്ങളുടെ വ്യാപാര സ്ഥാപനങ്ങളും, വീടുകളും കത്തിച്ചാമ്പലായി . ബിജെപി നേതാവ് കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗമാണ് തന്റെ മകൻ കൊല്ലപ്പെടാൻ കാരണമെന്നു രാഹുൽ സോളാങ്കിയുടെ പിതാവ് പറഞ്ഞു ; കപിലിനെതിരെ കേസില്ല. മരണപ്പെട്ട അങ്കി തിന്റെ സഹോദരൻ താഹിർ ഹുസൈനെതിരെ ആരോപണം ഉന്നയിക്കുന്നു ; താഹിർ ഹുസൈനെ തീവ്രവാദിയാക്കി കേസെടുത്ത്, പിടികിട്ടാപുള്ളിയായിപ്രഖ്യാപിക്കുന്നു.റോഡ് തടസ്സപ്പെടുത്തിയതിന് രാജ്യദ്രോഹ കുറ്റം ചുമത്തി ഗർഭിണിയായ 27 വയസ്സുകാരിയെ തീഹാർ ജയിലിൽ അടച്ചു. അതായത്…ഒരു ഹിന്ദു മുസ്ലീമിനെ കൊന്നാൽ അത് “communal violence,അഥവാ സാമുദായിക സംഘർഷം എന്നാൽ പ്രതിരോധമെന്നോണം ഒരു മുസ്‌ലിം ഒരു ഹിന്ദുവിനെ കൊന്നാൽ അത് “Islamic terrorism.”അഥവാ മുസ്‌ലിം തീവ്രവാദം .

When a Hindu kills a Muslim, it’s “communal violence,” but when a Muslim fights back in self defense, it’s “Islamic terrorism.” ഈ ഇരട്ടത്താപ്പിന്റെ പേരാണ് ഡൽഹിയിലെ ഭരണകൂട ഫാസിസം അഥവാ ഹിന്ദുത്വ ഫാസിസം.സമാന രീതിയിൽ തീവ്രവാദികളെയും കൊണ്ട് രാജ്യ തലസ്ഥാനത്തേക്ക് ഉല്ലാസ യാത്ര നടത്തവേ പിടിയിലായ എസ്‌പി ദേവീന്ദർ സിംഗിനെക്കുറിച്ച് ഏതെങ്കിലും ഒരു ദേശഫക്തൻ ഈ സമയംവരെ ഒരക്ഷരം പ്രതികരിച്ചതായി അറിവുണ്ടോ ? ഇതിൽ നിന്നും നമുക്കെന്തു മനസിലാക്കാം? തീവ്രാദി ആരുമാകട്ടെ പക്ഷെ രാജ്യദ്രോഹിയാകണമെങ്കിൽ അയാൾ മുസ്‌ലിം നാമധാരിയോ, നിസ്കാരത്തഴമ്പുള്ളവനോ ആകണം ! അപ്പോഴേ ഒരു ശരാശരി ദേശഫക്തന്റെ ധ്വജം ഉണരൂ