പുതിയ ഇന്ത്യ , ഇന്ത്യയിലെ ആദ്യത്തെ “വളി വിടൽ ” മത്സരം ഗുജറാത്തിലെ സൂറത്തിൽ നടന്നു !

1500

Adv Sreejith Perumana

പുതിയ ഇന്ത്യ , ഇന്ത്യയിലെ ആദ്യത്തെ “വളി വിടൽ ” മത്സരം ഗുജറാത്തിലെ സൂറത്തിൽ നടന്നു !

യതിൻ സംഗോയിയുടെ നേതൃത്വതിലുള്ള സംഘമാണ് ഇന്ത്യയിലെ ആദ്യത്തെ വളി വിടൽ മത്സരം സംഘടിപ്പിച്ചത്. ഏറ്റവും നീളത്തിൽ, ഏറ്റവും വലിയ ശബ്ദത്തിൽ ഏറ്റവും താളാത്മകമായി വളി വിടുന്നവർക്കാണ് പണവും, ട്രോഫിയും സമ്മാനിക്കുന്ന മത്സരം ഗുജറാത്തിലെ സൂറത്തിലെ വേസു ബാങ്ക്വറ്റ് ഹാളിൽ ഞായറാഴ്ച നടന്നത്.

60 മത്‌സരാർത്ഥികൾ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും, 20 ആളുകളാണ് മത്‌സരത്തിനെത്തിയത്. മാധ്യമങ്ങളും 70 ൽ അധികം കാണികളുടെയും മുൻപിൽ നിന്നും വളി വിടൽ മത്സരത്തി പങ്കെടുത്ത ആർക്കും പക്ഷെ ശബ്ദം വരുത്തി വളി വിടാൻ സാധിക്കാത്തതിനാൽ ആരെയും വിജയികളായി പ്രഖ്യാപിച്ചിട്ടില്ല.

വളിയുടെ അളവും, ശബ്ദവും അളക്കുന്ന പ്രത്യേക ഉപകരണവും സംഘാടകർ തയ്യാറാക്കിയിരുന്നെങ്കിലും മത്സരാർത്ഥികളുടെ വളി ഉപകരണത്തിൽ പരിശോധിക്കാൻ സാധികാത്ത അത്രയും ഇല്ലായിരുന്നുവെന്ന് സാങ്കേതിക വിദഗ്‌ധർ പറയുന്നു.

അടുത്ത വളി വിടൽ മത്സരം ബോംബെയിൽ ഒക്ടോബർ മാസത്തിൽ സംഘടിപ്പിക്കുമെന്നും സംഗോയി പറഞ്ഞു.
സുശീൽ ജെയിൻ , അൽകേഷ് പാണ്ട്യ, വിഷ്ണു ഹെഡ എന്നിവരാണ് ഇന്നലെ നടന്ന മത്സരത്തിൽ അവസാന റൗണ്ടിൽ എത്തിയത്

അഡ്വ ശ്രീജിത്ത് പെരുമന