Adv Sreejith Perumana

തൃശൂരിലെ കള്ളനോട്ടടിക്കാരനെ ജയിലിലടച്ച ഭരണകൂടം കണക്കില്ലാതെ കേരളത്തിൽ എത്തിയ 200 കോടിക്കും മറുപടിപറയണം

സാമൂഹിക നീതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻതന്നെ സർക്കാർ ഭാഗമായിരുന്നുകൊണ്ട് സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ ഓൺലൈൻ ചാരിറ്റി തട്ടിപ്പിനെക്കുറിച്ച് തുറന്നു പറഞ്ഞ സാഹചര്യത്തിലും 200 കോടിയിലധികം രൂപ കണക്കുകളില്ലാതെ കേരളത്തിൽ വിനിമയം നടക്കപ്പെട്ടു എന്ന വെളിപ്പെടുത്തലിന്റെ സാഹചര്യത്തിലും സംഭവത്തിൽ വിശദമായ അന്വേഷണം അടിയന്തരമായി നടക്കേണ്ടതുണ്ട്.

ചികിത്സയുടെ പേരിലും, സ്ത്രീധനത്തിന്റെ പേരിലും നടക്കുന്ന ഓൺലൈൻ പിരിവുകൾ അങ്ങേയറ്റം അപകടകരമാണ് എന്നത് സംസ്ഥാന സാമൂഹിക നീതി വകുപ്പ്-ആരോഗ്യവകുപ്പ് മന്ത്രിതന്നെ രേഖാമൂലം മുഖ്യമന്ത്രിക്ക് പരാതി നൽകിയതും. ഓൺലൈൻ ചാരിറ്റി തട്ടിപ്പുകൾക്കെതിരെ അന്വേഷണം നടത്തുമെന്നും ഓൺലൈൻ ചാരിറ്റി പിരിവ് നിയന്ത്രിക്കുമെന്നും സംസ്ഥാന മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതും ഈ വിഷയം കേവല നന്മ മെര വിഷയമായി മാത്രം കാണരുത് എന്ന സന്ദേശമാണ് നൽകുന്നത്

കള്ളനോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്യുന്നതിന് സമാനമാണ് അനധികൃത വിദേശ പണം വിനിമയം ചെയ്യപ്പെടുന്നതുകൊണ്ടുണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് നിലനിക്കെ നടന്നിട്ടുള്ള ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് കൊച്ചി സോണൽ ഡയറക്റ്റർക്ക് പരാതി നൽകി. കൂടാതെ സംഭവത്തെക്കുറിച്ചു അന്വേഷിക്കണെമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹോം സെക്രട്ടറിക്കും സമാനമായ പരാതി കൈമാറി.

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.