ഹാരോൾഡ്‌ ഷിപ്പ്‌മാൻ എന്നയാൾ ആരാണ് ?

565

എഴുതിയത്  : Adv Sreejith Perumana

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയെ സംബന്ധിച്ച് വാർത്താസമ്മേളനം നടത്തവേ റൂറൽ എസ് പി ആവർത്തിച്ച് പ്രതിപാദിച്ച ഹാരോൾഡ്‌ ഷിപ്പ്‌മാൻ എന്നയാൾ ആരാണ് ? എന്തിനാണ് പോലീസ് സൂപ്രണ്ട് ഷിപ്പ്‌മാന്റെ കഥ വായിക്കാൻ പറഞ്ഞത് ?

മരണത്തിന്റെ ഡോക്ടർ എന്ന ബ്രിട്ട്ടനിലെ ഹരോൾഡ്‌ ഷിപ്പ്മാനും താമരശ്ശേരി കൂടത്തായിയിലെ ജോളിയും തമ്മിലുള്ള ബന്ധമെന്ത് ? 

Adv Sreejith Perumana
Adv Sreejith Perumana

അറിയേണ്ടതെല്ലാം

1. ആരാണ് ഹരോൾഡ് ഷിപ്‌മാൻ ? ⛔️✍️

👉ലോക ചരിത്രത്തിലെ ഏറ്റവും വലിയ സീരിയൽ കൊലയാളിയാണ് ഹരോൾഡ് ഷിപ്‌മാൻ എന്ന ബ്രിട്ടീഷുകാരനായ ഒരു മോഡേൺ മെഡിസിൻ ഡോക്ടർ. ബ്രിട്ടനിലെ നോട്ടിംഗ്ഹാമിൽ ഒരു ലോറി ഡ്രൈവറുടെ നാല് മക്കളിൽ രണ്ടാമനായി 14 ജനുവരി 1946 നു ജനിച്ച ഹാരോൾഡ്‌ ഫ്രഡറിക് ഷിപ്‌മാൻ. സ്‌കൂളിലെ ഏറ്റവും നല്ല അത്‌ലറ്റും മിടുക്കനായ വിദ്യാർത്ഥിയും.

👉ലീഡ്സ് സ്‌കൂൾ ഓഫ് മെഡിസിനിൽ നിന്നും ബിരുദം നേടിയ ശേഷം ജൂനിയർ ഡോക്ടർ ആയി യോർക്ക്‌ഷെയറിലെ ആശുപത്രികളിൽ പ്രാക്ടീസ് ചെയ്തു. thudarnn 1974 ൽ ഒരു ജനറൽ പ്രാക്ടീഷണർ ആയി ടോഡ്മോർഡനിൽ (Todmorden) ജോലിക്ക് കയറി എന്നാൽ പ്രിസ്‌ക്രിപ്‌ഷനിൽ തിരിമറി കാണിച്ചു സ്വന്തം ആവശ്യത്തിന് പെത്തഡിൻ കൈവശപ്പെടുത്തിയെന്ന കുറ്റത്തിന് സസ്‌പെൻഡ് ചെയ്യപ്പെട്ടു. പക്ഷേ ഇയാൾ ഒരു ഡ്രഗ് റീഹാബിലിറ്റേഷൻ കോഴ്‌സിന് അയക്കപ്പെടുകയും 600 പൗണ്ട് പിഴ ശിക്ഷ നൽകിയും ഇതിൽ നിന്ന് രക്ഷപ്പെട്ടു. വീണ്ടും ഡോക്ടർ വേഷമണിഞ്ഞു ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഹൈഡിൽ (Hyde) ഒരു ജനറൽ പ്രാക്ടീസിൽ ജോലിക്ക് ചേർന്നു കഠിനാദ്ധ്വാനിയും രോഗികളോട്‌ അലിവുമുള്ള ഡോക്ടർ എന്ന നിലയിൽ പേരെടുക്കാൻ ഷിപ്‌മാന് അധികം സമയം വേണ്ടി വന്നില്ല. ചെറു പട്ടണമായ ഹൈഡിലെ ഒരു പ്രമുഖനായി മാറാനും അയാൾക്ക് സാധിച്ചു. തുടർന്ന് 1993ൽ അയാൾ സ്വന്തമായി ഒരു ജിപി പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു.

ഡോക്ടറിലും നിന്നും കൊലപാതകിയിലേക്ക്..

Image may contain: 1 person2. പിന്നീട് എന്താണ് സംഭവിച്ചത് ?

👉ജനറൽ പ്രാക്ടീഷണറായ ഡോക്ടറായി പ്രാക്ടീസ് ചെയ്യവേ ചികിത്സിച്ച രോഗികളെ ഓരോരുത്തരെയായി ഷിപ്‌മാൻ കൊല്ലാൻ തുടങ്ങി.

എങ്ങനെയാണ് രോഗികളെ കൊന്നത് ?

👉ഡയമോർഫിൻ (heroin) എന്ന വേദന സംഹാരി കുത്തിവെച്ചായിരുന്നു ഡോക്ടർ അദ്ദേഹത്തിന്റെ രോഗികളെ കൊന്നൊടുക്കിയത്.

3. എന്തുകൊണ്ടാണ് രോഗികളെ കൊല്ലാൻ ഡയമോർഫിൻ (heroin) എന്ന മരുന്ന് ഉപയോഗിച്ചത് ?

👉ഡോക്ടർ ഹാരോൾഡ്‌ ഷിപ്‌മാനു ചെറുപ്പകാലത്ത് ഏറ്റവും കൂടുതൽ ആത്മബന്ധമുണ്ടായിരുന്നത് അദ്ദേഹത്തിന്റെ അമ്മയോടായിരുന്നു. അദ്ദേഹത്തിന് 17 വയസ്സുള്ളപ്പോൾ ലങ് ക്യാൻസർ ബാധിച്ച ‘അമ്മ മരണപ്പെടുകയായിരുന്നു. അതുവരെ ദിവസവും ഒരു ഡോക്ടർ വീട്ടിലെത്തി അമ്മയ്ക്ക് ഡയമോർഫിൻ (heroin) കുത്തിവെക്കുന്നത് ഹാരോൾഡ്‌ ശ്രദ്ധിക്കാറുണ്ടായിരുന്നു. പിന്നീട് ഡോക്ടറായ ശേഷം ഹാരോൾഡ്‌ തന്റെ ക്രൂരകൃത്യങ്ങൾക്ക് ഉപയോഗിച്ചതും ഡയമോർഫിൻ (heroin) എന്ന Image may contain: 12 people, people smilingവേദനസംഹാരിയാണ്.

4. എത്ര രോഗികളെ ഡോക്ടർ ഹാരോൾഡ്‌ ഷിപ്‌മാൻ കൊലചെയ്തിട്ടുണ്ട് ?

👉 2004 ലെ അന്വേഷണ റിപ്പോർട്ടുകളിലെ ഔദ്യോദിക കണക്കുകൾ പ്രകാരം 218 ആളുകളെ ഡോക്ടർ ഷിപ്‌മാൻ കൊല ചെയ്തിട്ടുണ്ട് എന്നതിന് തെളിവുകൾ ലഭ്യമായിട്ടുണ്ട്. എന്നാൽ 1971 മുതൽ 1998 വരെ ആകെ 459 ആളുകൾ ഷിപ്‌മാനാൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്നും പ്രസ്തുത റിപ്പോർട്ടിൽ തന്നെ പറയുന്നു. 459 ആളുകളെയും പരസഹായമില്ലാതെ ഒറ്റയ്ക്കാണ് ഷിപ്‌മാൻ കൊല ചെയ്തിട്ടുള്ളത്.

5. എത്ര കാലയളവിനുള്ളിലാണ് കൊലപാതകങ്ങൾ നടന്നിട്ടുള്ളത് ? 

👉ഷിപ്പ്മാനെ കുറിച്ച് അന്വേഷണം നടത്തിയ ഹൈക്കോർട്ട് ജഡ്ജ് ആയ ജാനറ്റ് സ്മിത്ത് നടത്തിയ എൻക്വയറി പ്രകാരം 1974 മുതൽ 1998ൽ പിടിയിലാകുന്നത് വരെയുള്ള കാലയളവിൽ അയാൾ 218 രോഗികളെ കൊന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ലെസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ റിച്ചാർഡ് ബേക്കറുടെ ക്ലിനിക്കൽ ഓഡിറ്റ് പ്രകാരം ഇത് 236 ആയിരുന്നു.
കൊലചെയ്ത 215 ആളുകളുടെയും മരണ സർട്ടിഫിക്കറ്റിൽ ഒപ്പിട്ടിരുന്നതും, മരണം ഉറപ്പുവരുത്തിയതും ഡോക്ടർ ഷിപ്‌മാൻ ആയിരുന്നു.
1997 ൽ മാത്രം ഒരു വർഷം 37 കൊലപാതകങ്ങൾ നടത്തി.

6. എവിടെ നിന്നായിരുന്നു ഡോക്ടർ ഷിപ്‌മാനു ഡയമോർഫിൻ (heroin) ലഭിച്ചിരുന്നത് ?

👉ജനറൽ മെഡിക്കൽ പ്രാക്ടീഷണറായിരുന്ന ഷിപ്‌മാൻ മരണാസന്നനായ രോഗികൾക്ക് ആവശ്യമാണ് എന്ന വ്യാജേനയായിരുന്നു ഡയമോർഫിൻ (heroin) സ്റ്റോക്ക് ചെയ്തിരുന്നത്. പെത്തഡിൻ, ഹെറോയിൻ പോലുള്ള മരുന്നുകൾ നഗരത്തിലെ ലോക്കൽ കെമിസ്റ്റുകളുടെ കടകളിൽ നിന്നും ഡോക്ടർ ഷിപ്പ്‌മാന്റെ പ്രെസ്‌ക്രിപ്‌ഷനിൽ ധാരാളം വാങ്ങപ്പെട്ടിരുന്നു. കൊലചെയ്യപ്പെട്ട രോഗികൾക്ക് തങ്ങളിൽ കുത്തിവെക്കുന്നത് മരണത്തിനു കരണമാകാവുന്ന മാരക മയക്കുമരുന്നുകളാണെന്നു അറിവില്ലായിരുന്നു.

Image may contain: outdoor👉1996 ൽ മരണാസന്നനായ ഒരു രോഗിക്ക് എന്ന പേരിൽ 12000 mg ഡയമോർഫിൻ (heroin) ഡോക്ടർ ഷിപ്‌മാൻ സ്റ്റോക്ക് ചെയ്തിരുന്നു. 12000 -mg ഡയമോർഫിൻ (heroin) ഉപയോഗിച്ച് ഏകദേശം 360 ആളുകളെ കൊല്ലാൻ സാധിക്കും. ബ്രിട്ടനിൽ മരുന്നുകൾ വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനും നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും അതീവ രഹസ്യമായിട്ടായിരുന്നു ഷിപ്‌മാൻ ഇവ സൂക്ഷിച്ചിരുന്നത്. ഒരിക്കൽപോലും പിടിക്കപ്പെട്ടിരുന്നില്ല.

7. ഏതു വിഭാഗത്തിപെട്ട രോഗികളെയായിരുന്നു ഡോക്ടർ കൂടുതൽ കൊല ചെയ്തിരുന്നത് ?

👉 ആകെ കൊലപാതകത്തിന്റെ 80 ശതമാനവും പ്രായാധിക്യമുള്ള സ്ത്രീകളായ രോഗികളായിരുന്നു. എന്നാൽ 4 വയസ്സുകാരൻ മുതൽ 41 വയസ്സുള്ള ഒരു സ്ത്രീവരെ കൊലചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു. 1975 ൽ കോട്ടൺ മിൽ തുന്നൽക്കാരിയായ ഇവാ ലയോൺസ് എന്ന സ്ത്രീയായിരുന്നു അവരുടെ 71 മത് ജന്മദിനത്തിന്റെ അന്ന് ഡോക്ടർ ഷിപ്പ്‌മാന്റെ ആദ്യത്തെ ഇര.

Image may contain: indoor8. എങ്ങനെയായിരുന്നു ഡോക്ടർ ഷിപ്‌മാൻ ഒരു സംശയത്തിനും ഇട നൽകാതെ രോഗികളെ യഥേഷ്ടം 23 വർഷത്തോളം കൊന്നൊടുക്കിക്കൊണ്ടിരുന്നത് ?

👉ഡോക്ടർ ഷിപ്പ്മാനെ കുറിച്ച് ഹൈക്കോർട്ട് ജഡ്ജ് ആയ ജാനറ്റ് സ്മിത്ത് നടത്തിയ വർഷങ്ങൾ നീണ്ടുനിന്ന അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ വിശദമായി പ്രതിപാദിക്കുന്നത്. ജാനറ്റ് സ്മിത്തിന്റെ കണ്ടെത്തലുകൾ ഇങ്ങനെ..

👉രോഗികൾക്ക് ഏറെ ഇഷ്ട്ടമുണ്ടായിരുന്ന ഒരു ഡോക്ടർ എന്നതിനപ്പുറം ഡോക്ടർ ഷിപ്‌മാൻ മനുഷ്യജീവന് യാതൊരുവിധ വിലയും കൽപ്പിക്കാത്ത ആളായിരുന്നു.

Image may contain: text👉കൊലപാതകത്തിന് അഡിക്റ്റഡ് (ചാപല്യമുള്ള)ആയ ആളായിരുന്നു ഡോക്ടർ ഷിപ്‌മാൻ എന്ന് കണ്ടെത്തിയെങ്കിലും 23 വർഷങ്ങൾ നീണ്ട കാലത്തിനുള്ളിൽ അദ്ദേഹം നടത്തിയ 459 കൊലപാതകങ്ങൾക്ക് പിന്നിലുള്ള യഥാർത്ഥ കാരണങ്ങൾ ഇന്നും അവ്യക്തമാണ് എന്നായിരുന്നു അന്വേഷണ കമ്മീഷന്റെ ചെയർവുമൺ ആയ ജാനറ്റ് സ്മിത്ത് റിപ്പോർട്ട് ചെയ്തത്.

👉“I regret to say that I can shed very little light on why Shipman killed his patients,” എന്തിനാണ് ഡോക്ടർ ഷിപ്‌മാൻ തന്റെ രോഗികളെ കൊന്നത് എന്ന് പൂർണ്ണമായും കണ്ടെത്താൻ സാധിക്കാത്തതിൽ എനിക്ക് ഖേദമുണ്ട് , വളരെ കുറച്ചു വിവരങ്ങൾ മാത്രമേ അതുമായി ബന്ധപ്പെട്ട് ലഭ്യമായിട്ടുള്ളൂ” എന്നാണ് 336 പേജുള്ള റിപ്പോർട്ടിന്റെ ആറാമത്തെ വോളിയത്തിൽ ജാനറ്റ് സ്മിത്ത് പറഞ്ഞുവെക്കുന്നത്.

👉“There is some evidence that he is an addictive personality, and it is possible that killing was a form of addiction.” വളരെ അഡിക്കട്ടീവായിട്ടുള്ള (ആസക്തിയുള്ള)വ്യക്തിത്വമാണ് ഡോക്ടർ ഷിപ്പ്‌മാന്റെത് എന്നതിന് ചില തെളിവുകൾ ലഭിച്ചിട്ടുണ്ട് , അതുകൊണ്ടുതന്നെ കൊലപാതകങ്ങൾ നടത്തുക എന്നത് അദ്ദേഹത്തിന്റെ ഒരുതരം അഡിക്ഷൻ (അടിമപ്പെടൽ) ആയിരിക്കാൻ സാധ്യതയുണ്ട്” ജാനറ്റ് സ്മിത്തിന്റെ റിപ്പോർട്ടിൽ പറയുന്നു

👉ഡോക്ടർ ഹാരോൾഡ്‌ ഷിപ്പ്‌മാന്റെ സ്വഭാവത്തെക്കുറിച്ചും,കൊലപാതകങ്ങൾക്കുള്ള പ്രേരകശക്തിയെക്കുറിച്ചും 20 പേജുകളിലായി ജാനറ്റ് സ്മിത്ത് പറയുന്നതിങ്ങനെയാണ്..

👉ആക്രമണസ്വഭാവവും, ദുരഭിമാനവും, ധിക്കാരവുമുള്ള ആളായിരുന്നു ഡോക്ടർ ഷിപ്‌മാൻ എന്നതുകൊണ്ടുതന്നെ വളരെ കുറച്ച് സുഹൃത്തുക്കൾ മാത്രമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ സാമാന്യ യുക്തിയെ ചോദ്യം ചെയ്യുന്നവരോട് എന്നും പുച്ഛവും, അവജ്ഞയും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. അമിത ആത്മവിശ്വാസവും, ധിക്കാരവും ഇപ്പോഴും ഒരു മുഖമറയായി കൊണ്ടുനടന്നിരുന്നു.

👉പണത്തോടും, സമ്പാദ്യത്തോടും മറ്റെല്ലാ വസ്തുക്കളോടും അത്യാർത്തിയുള്ള ഒരാളുകൂടിയായിരുന്നു ഡോക്ടർ ഷിപ്‌മാൻ.

👉1985 ൽ ഷിപ്പ്‌മാൻ കൊലചെയ്ത മിസിസ്സ് മാർഗരറ്റ് കോൺവെയോട് അവരുടെ വളർത്തു പക്ഷിയെ വേണം എന്നായിരുന്നു ഷിപ്‌മാൻ ആവശ്യപ്പെട്ടത്. എന്നാൽ അവരത് നൽകിയില്ല. ശേഷം അവരുടെ മരണവർത്തയാണ് ലോകം അറിയുന്നത്.

👉1997 ൽ കുമാരി ലെന സ്ലാട്ടർ എന്ന രോഗിയുടെ സഹോദരനോട് അവരുടെ തുന്നൽ മെഷീൻ വേണമെന്നായിരുന്നു ഷിപ്‌മാന്റെ ആവശ്യം. അവരത് ഡോക്ടർക്ക് നൽകുകയും ചെയ്തു എന്നാൽ ആ രോഗിയും കൊല്ലപ്പെട്ടു.

👉മിസിസ്സ് ജോൺ സെല്ലേഴ്സ് എന്ന സ്ത്രീയോട് ഷിപ്പ്‌മാൻ ചോദിച്ചത് അവരുടെ രോഗിയായ ബന്ധുവിന്റെ വീട്ടിലെ പഴയ ചാരുകസേരയായിരുന്നു. മരണപ്പെട്ട ബന്ധു അത് ഡോക്ടർക്ക് കൊടുക്കാൻ ആഗ്രഹിച്ചിരുന്നു എന്ന് ഡോക്ടർ ഷിപ്‌മാൻ കള്ളം പറഞ്ഞുവെങ്കിലും ജോണ് സെല്ലേഴ്സ് അത് ഷിപ്പ്മാന് നൽകിയില്ല.

👉ഏറ്റവും ക്രൂരനും പാപിയുമായ ആളാണെങ്കിലും രോഗികളോട്‌ ഏറ്റവും കരുതലും, ശ്രദ്ധയുമുള്ള ഡോക്ടറായി മാറാൻ ഷിപ്‌മാൻ തീരുമാനിക്കുകയായിരുന്നു.

👉ഇത്രയും കരുതലോടെ രോഗിക്ക് സമീപമിരുന്ന് രോഗികളെ പരിചരിക്കുന്ന മറ്റൊരു സ്നേഹനിധിയായ ഡോക്ടറെയും അവർ കണ്ടിട്ടില്ല എന്നാണു ഡോക്ടർ ഷിപ്പ്മാനെ കുറിച്ച് രോഗികൾ വിശേഷിപ്പിച്ചിരുന്നത്. പ്രത്യേകിച്ചും പ്രായമായ സ്ത്രീകളോടുള്ള ഡോക്ടറുടെ ഇടപെടൽ അങ്ങയറ്റം പേരുകേട്ടതായിരുന്നു. ശ്രദ്ധയോടെ പരിചരിക്കുന്നതിനോടൊപ്പം രോഗികളെ സൗമ്യതയോടെ പരിഹസിക്കുകായും ചെയ്യുമായിരുന്നു ഷിപ്‌മാൻ. അതും രോഗികൾ ഷിപ്പ്മാനുമായി കൂടുതൽ അടുക്കാൻ കാരണമായി. പല രോഗികളും വിദേശ യാത്രകൾ കഴിഞ്ഞുവരുമ്പോൾ വിലകൂടിയ സമ്മാനങ്ങൾ ഷിപ്‌മാനായി കൊണ്ടുവരാറുണ്ടായിരുന്നു. ഒരു രോഗിയുടെ ഏറ്റവും നല്ല സുഹൃത്തും ഡോക്ടറുമായി ഷിപ്പ്മാന് ഒരേസമയം മാറാൻ സാധിച്ചത് രോഗികളുടെ പ്രീതി ലഭിക്കാൻ കാരണമായി.

Video

👉എന്തുകാര്യവും രോഗികളോട്‌ തുറന്നടിച്ചു പറയുമായിരുന്നു ഡോക്ടർ ഷിപ്‌മാൻ. അതുണ്ട്‌തന്നെ പലരും അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ ഇഷ്ടപ്പെട്ടിരുന്നു.

👉1998 ഫെബ്രുവരി 28 ന് സ്റ്റീഫൻ ഡിക്‌സൺ എന്നയാൾ ക്യാൻസർ ചികിത്സയിലായിരുന്ന തന്റെ ഭാര്യ പിതാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഡോക്ടർ ഷിപ്മാനോട് ചോദിച്ചു :എത്രകാലം തന്റെ father-in-law ജീവിച്ചിരിക്കുമെനന്നായിരുന്നു അദ്ദേഹം ചോദിച്ചത് ? അതിനു ഡോക്ടർ ഷിപ്‌മാൻ കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു “I wouldn’t buy him any Easter eggs ” തുടർന്ന് 4 ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഷിപ്‌മാൻ ആ രോഗിയെ കൊന്നു.

👉1997 ഏപ്രിലിൽ താൻ കൊല ചെയ്ത ഒരു രോഗിയുടെ വീട്ടിൽ മരണാന്തര ചടങ്ങുകളിൽ പങ്കെടുക്കവെ ബന്ധുക്കളോടായി ഡോക്ടർ ഷിപ്പ്‌മാൻ വിഷമം അഭിനയിച്ചുകൊണ്ട് പറഞ്ഞു ” അവർ മരിച്ചു പോയി എന്ന് ഞാൻ വിശ്വസിക്കുന്നില്ല, അവർ നമ്മളോടൊപ്പമുണ്ട് “. താൻ കൊല ചെയ്തവരുടെ മുൻപിൽ ഷിപ്‌മാൻ നടത്തുന്ന ഈ അഭിനയം ബന്ധുക്കളിൽ ഷിപ്മാനോട് അനുകമ്പയും, സ്നേഹവും വർദ്ധിപ്പിച്ചു.

👉ഡോക്ടർ ഷിപ്‌മാന് എന്തെങ്കിലും പ്രത്യേക താത്പര്യങ്ങൾ ഉള്ളതുകൊണ്ടാണോ കൊലപാതകങ്ങൾ നടത്തുന്നത് അല്ലെങ്കിൽ കൊല്ലുമ്പോൾ ലഭിക്കുന്ന ആനന്ദത്തിനു വേണ്ടിയാണോ എന്ന ചോദ്യത്തിന് ജാനറ്റ് സ്മിത്ത് പറയുന്നതിങ്ങനെയാണ്..
“he liked to play the role of master of ceremonies after a death ‘ കൊലപാത ശേഷം മരണാനന്തര ചടങ്ങുകളിൽ മുഖ്യ കാർമികത്വം വഹിക്കുന്നത് ഷിപ്‌മാന്റെ പ്രധാന പരിപാടിയായിരുന്നു. കൊലപാതകം എന്നത് അദ്ദേഹത്തിന് ആനന്ദം നൽകിയിരുന്നു എന്നതിന് തെളിവുകളുണ്ട്. ഓരോ കൊലപാതകത്തിനും വ്യത്യസ്ത കാരണങ്ങളും.

👉കൊലപാതകം നടത്തിയ ശേഷം മരണാന്തര ചടങ്ങുകൾക്ക് എത്തുന്ന ഷിപ്‌മാൻ ഭൗതിക ശരീരം എങ്ങനെ നീക്കണം, എങ്ങനെ സംസ്കരിക്കണം തുടങ്ങി എല്ലാ നിർദേശങ്ങളും ബന്ധുക്കൾക്ക് നൽകും. കൂടാതെ ബന്ധുക്കൾ കൂടി നിൽക്കുന്ന ഭാഗത്ത് പോയി എല്ലാവരും കേൾക്കെ ബന്ധുക്കളോട് ചില വെളിപ്പെടുത്തലുകൾ നടത്തും ” മരണപ്പെട്ടത് നന്നായി അവർക്ക് ക്യാൻസർ ആയിരുന്നു ” അല്ലെങ്കിൽ മറ്റെന്തെങ്കിലും രോഗമായിരുന്നു “ഞാൻ ഇതുവരെ പറഞ്ഞില്ലെന്നേ ഉള്ളൂ ” തുടങ്ങി ബന്ധുക്കളുടെ ജിജ്ഞാസയും ശ്രദ്ധയും പിടിച്ചു പറ്റാനും ഷിപ്‌മാൻ ശ്രമിച്ചിരുന്നു.

👉തനിക്ക് ശല്യമായവരെയും, തന്നെ സംശയിച്ചവരെയും, തന്നോട് മോശമായി സംസാരിച്ചവരെ ഉൾപ്പെടെ ഷിപ്‌മാൻ കൊന്നുകളഞ്ഞിരുന്നു.

👉സത്യസന്ധമാണെന്നു തോന്നിപ്പിക്കുന്ന രീതിയിൽ നുണ പറയാനുള്ള ഷിപ്‌മാന്റെ അസാമാന്യ കഴിവിലൂടെയാണ് അയാൾ ഓരോ മരണങ്ങളെയും ബന്ധുക്കളോടും മറ്റും വിവരിച്ചു നൽകിയിട്ടുള്ളത്.

👉കൊല ചെയ്ത ചില സ്ത്രീകളുടെ ബന്ധുക്കളോട് മരണകരണമായി ഷിപ്‌മാൻ പറഞ്ഞതിങ്ങനെയാണ്. ‘I turned round to get my stethoscope out of my bag and she just collapsed and died ” എന്റെ ബാഗിൽ നിന്നും സ്റ്റെതസ്ക്കോപ്പ് എടുക്കാൻ ഒന്ന് തിരിഞ്ഞപ്പോഴേക്കും രോഗി കുഴഞ്ഞുവീഴുകയും മരിക്കുകയും ചെയ്തു”;

👉 ‘I was telephoning for an ambulance and she gave one cough. When I turned round, I could see that she had died’ ഞാൻ ആംബുലൻസിനു ഫോൺ ചെയ്തുകൊണ്ടിരിക്കെ രോഗി ഒന്ന് ചുമച്ചു , പെട്ടന്ന് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് അവൾ മരിച്ചു കിടക്കുന്നതാണ് ”

👉‘She just died while I was examining her’ “ഞാൻ അവരെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടന്ന് മരണപ്പെടുകയായിരുന്നു” ഇങ്ങനെയായിരുന്നു തന്റെ കൊലപതകങ്ങൾക്ക് ഡോക്ടർ ഷിപ്‌മാൻ പറഞ്ഞുകൊണ്ടിരുന്ന നുണകൾ. ഇത് ബന്ധുക്കൾ പൂർണ്ണമായും വിശ്വസിച്ചിരുന്നു

👉ഗുരുതരമായ രോഗം ബാധിച്ചവരെയും, മാറാരോഗം ബാധിച്ചവരെയും തുടങ്ങി യാതൊരു രോഗവുമില്ലാത്തവരെ വരെ ഷിപ്പ്‌മാൻ കൊല ചെയ്തിട്ടുണ്ട്.

9. എന്തുകൊണ്ടാണ് ഡോക്ടർ ഷിപ്പ്മാനെ സംശയിക്കുകയോ പിടിക്കുകയോ ചെയ്യാതിരുന്നത് ?

👉വളരെ രഹസ്യമായിട്ടായിരുന്നു ഡയമോർഫിനും (heroin) , പെത്തഡിനും ഉൾപ്പെടെയുള്ള മരുന്നുകൾ ഷിപ്‌മാൻ സൂക്ഷിച്ചിരുന്നത്. കൂടാതെ താൻ കൊല ചെയ്ത ഒരു ശവശരീരവും പോസ്റ്റ് മോർട്ടം നടത്താൻ ഷിപ്പ്‌മാൻ വിട്ടുനൽകിയിരുന്നില്ല.

10. ബ്രിട്ടനിൽ ശവസംസ്കാരവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ പോസ്റ്റ് മോർട്ടം നിർബന്ധമല്ല ?

👉തീർച്ചയായും ആണ് എന്നുമാത്രല്ല ലോകത്ത് ഏറ്റവും ശക്തമായ നിയമമുള്ളതും ബ്രിട്ടനിലാണ്. അതായത് ഭൗതിക ശരീരം ദഹിപ്പികുമ്പോൾ അഥവാ അഗ്നിക്കിരയാക്കുന്നതിനു മുൻപ് ചികിത്സിച്ചതല്ലാതെയുള്ള മറ്റൊരു ഡോക്ടർ പരിശോധിക്കേണ്ടതും മരണകാരണം റിപ്പോർട്ട് ചെയ്യേണ്ടതും, ശ്മാശാന സ്ഥലത്ത് മൂന്നാമതൊരു ഡോക്ടർ ഭൗതിക ശരീരവും രേഖകളും പരിശോധിക്കുകയും അതിനു ശേഷം ദഹിപ്പിക്കാൻ അനുമതി നൽകുകയും ചെയ്യണം എന്നാണ് നിയമം. എന്നാൽ താൻ കൊല ചെയ്ത 218 ആളുകളുടെയും മൃദദേഹങ്ങൾ ഇത്തരമൊരു പരിശോധനയുമില്ലാതെ സംസ്‌കരിക്കാൻ ഡോക്ടർ ഷിപ്പ്മാന് സാധിച്ചു.
മാത്രവുമല്ല ഏറെ ധൃതിപ്പെട്ട് വൈദ്യുത ശ്മശാനത്തിൽ സംസ്കരിക്കാനുള്ള തയ്യാറെടുപ്പ് ഓരോ കൊലപാതകത്തിന് ശേഷവും ഷിപ്‌മാൻ നടത്തുമായിരുന്നു.

11. എങ്ങനെയാണു അവസാനം ഷിപ്‌മാൻ പിടിക്കപ്പെടുന്നത് ?

👉പണത്തോടും, വസ്തുവകകളോടും ഉണ്ടായ അത്യാർത്തിയാണ് ഷിപ്‌മാനെ കുടുക്കിയത്. 24 ജൂൺ 1998 ന് അവസാനം കൊല ചെയ്ത കാത്‌ലീൻ ഗ്രണ്ടി എന്ന മുൻ മേയറുടെ മരണത്തിൽ സംശയം തോന്നിയ അഭിഭാഷകയായ മകളാണ് ഷിപ്പ്മാനെതിരെ പോലീസിൽ പരാതി നൽകിയത്. കാത്‌ലീൻ ഗ്രണ്ടിയെ അവരുടെ വീട്ടിൽ വന്നു ചികിത്സിക്കുകയായിരുന്നു ഷിപ്‌മാൻ. അങ്ങനെയിരിക്കെ ഒരു ദിവസം മരുന്ന് കുത്തിവെച്ചു കൊന്ന ശേഷം പ്രായാധിക്യം കൊണ്ടാണ് മരണപ്പെട്ടതെന്ന്‌ മരണ സർട്ടിഫിക്കറ്റ് ഷിപ്‌മാൻ തന്നെ നൽകുകയും ചെയ്തു.

തുടർന്ന് കാത്‌ലീൻ ഗ്രണ്ടിയുടെ പേരിൽ ഒരു വ്യാജ ഒസ്യത്ത് ഉണ്ടാകുകയും അവർ സ്വത്തുക്കളെല്ലാം സ്വമേധയാ ഷിപ്പ്‌മാന്റെ പേരിൽ എഴുതിവെച്ചു എന്ന രേഖകൾ സ്വയം ഉണ്ടാകുകയും ചെയ്തു. തന്റെ ഓഫീസിൽ വെച്ച് ഒരു പഴയ ടൈപ്പ്‌റൈറ്ററിലായിരുന്നു ഷിപ്‌മാൻ വ്യാജ ഒസ്യത്ത് ഉണ്ടാക്കിയത്.

ഒസ്യത്തിൽ സംശയം തോന്നിയ മകൾ ആംഗേല വുഡ്‌റൂഫ്‌ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ രേഖകൾ വ്യാജമാണെന്നു കണ്ടെത്തുകയും ടൈപ്പ്‌റൈറ്റർ ഉൾപ്പെടെയുള്ളവ പിടിച്ചെടുക്കുകയും ചെയ്തു. ടൈപ്പ്‌റൈറ്ററിൽ ഒരു key പൊട്ടിപോയതിനാൽ രേഖയിൽ കൃത്യമായി കാണാൻ സാധിച്ചു. കൂടാതെ ഷിപ്പ്‌മാന്റെ ഫിംഗർ പ്രിന്റും അതിൽ നിന്ന് ലഭിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷിപ്പ്‌മാന്റെ ക്ലിനിക്കിൽ നിന്നും ഡയമോർഫിൻ (heroin) കണ്ടെത്തുകയും സംസ്കരിച്ച 15 ഭൗതിക ശരീരങ്ങളിൽ ശാസ്ത്രീയ പരിശോധന നടത്തുകയും ചെയ്തതിൽ ഇവരിൽ എല്ലാവരുടെയും ശരീരത്തിൽ ഡയമോർഫിൻ (heroin) കുത്തിവെച്ചതിന്റെ തെളിവുകൾ ലഭ്യമാകുകയും, രോഗവിവരങ്ങൾ വ്യാജ മെഡിക്കൽ രേഖകളാണെന്നു വ്യക്തമാക്കുകയും ചെയ്തു.

12. വിചാരണയും ശിക്ഷാവിധിയും എന്തായിരുന്നു ?

👉 7 സെപ്റ്റംബർ 1998 ന് ഷിപ്‌മാൻ അറസ്റ്റിലായി
ബ്രിട്ടനിലെ പ്രെസ്റ്റൻ ക്രൗൺ കോടതിയിൽ ഒക്ടോബർ 5 , 1999 ന് ഷിപ്പ്‌മാന്റെ വിചാരണ ആരംഭിച്ചു. വ്യാജ രേഖ ചമച്ചതും 15 കൊലപാതകങ്ങളും ഉൾപ്പെടെ 16 കേസുകളിൽ ആയിരുന്നു വിചാരണ നടത്തിയത്. കേസിൽ അഭിഭാഷകനെ വെച്ചുകൊണ്ട് ഷിപ്‌മാൻ വാദം നടത്തി.

ഏറ്റവും അവസാനം നടത്തിയ കാത്‌ലീൻ ഗ്രണ്ടിയുടെ കൊലപാതകത്തിൽ മകളായ ആംഗേല വുഡ്‌റൂഫ്‌ ആയിരുന്നു ഒന്നാം സാക്ഷി. കൂടാതെ 15 മരണങ്ങളുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കപ്പെട്ടു. എല്ലാ മരങ്ങൾക്കും കാരണമായത് ഡയമോർഫിൻ (heroin) അമിത അളവിൽ കുത്തിവെച്ചതായിരുന്നു എന്നും കൊല്ലപ്പെട്ട രോഗികളിൽ ആർക്കും ഗുരുതര രോഗങ്ങൾ ഇല്ലായിരുന്നു എന്നും രേഖകളിൽ നിന്നും വ്യക്തമായി.

കാത്‌ലീൻ ഗ്രണ്ടി ഷിപ്പ്‌മാന്റെ പേരിൽ യാതൊരുവിധ ഒസ്യത്തും എഴുതിയിരുന്നില്ലെന്നും രേഖകൾ വ്യാജമാണെന്നും ഫിംഗർ പ്രിന്റ് അനാലിസിസ് എക്സ്പെർറ്റ് കോടതിയെ അറിയിച്ചു. കൂടാതെ ഓരോ രോഗിയെയും കൊല്ലുന്നതിനു മണിക്കൂറുകൾ മുൻപ് ഷിപ്‌മാൻ തന്റെ കമ്പ്യുട്ടറിൽ അവരുടെ രോഗം സംബന്ധിച്ച വ്യാജമായ വിവരങ്ങൾ ഏഴുതിച്ചേർത്തിരുന്നതായും വിദഗ്ധ റിപ്പോർട്ടുകൾ കോടതിയിൽ ഹാജരാക്കി.

6 ദിവസത്തെ വിശദമായ വിചാരണയ്ക്ക് ശേഷം ജനുവരി 31, 2000 ഉച്ചകഴിഞ്ഞു 3 മണിക്ക് ജസ്റ്റിസ് ഫോർബ്‌സ് ഡോക്ടർ ഹാരോൾഡ്‌ ഷിപ്പ്മാനെ 15 കൊലപാത കേസിലും ഒരു വ്യാജരേഖ കേസിലും കുറ്റക്കാരനാണെന്നു കണ്ടെത്തി.

13. എന്തായിരുന്നു ശിക്ഷ ?

👉15 കൊലപാതകങ്ങൾക്ക് 15 ജീവപര്യന്തം ശിക്ഷയും, വ്യാജരേഖ ചമച്ചതിനു 4 വർഷം തടവുമാണ് പ്രെസ്റ്റൺ ക്രൗൺ കോടതി ജഡ്ജ് ജസ്റ്റിസ് ഫോർബ്‌സ് വിധിച്ചത്. ഒരിക്കലും ഷിപ്മാന് പരോൾ നൽകരുതെന്നും കോടതി വിധിച്ചു. തുടർന്ന് അദ്ദേഹത്തെ ഡർഹാം ജയിലിലേക്ക് മാറ്റി.

കോടതി വിധി വന്ന് 10 ദിവസങ്ങൾക്ക് ശേഷം ജനറൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇംഗ്ലണ്ട് 11 ഫെബ്രുവരി 2000 അവരുടെ ഡോക്ടർമാരുടെ രജിസ്റ്ററിൽ നിന്നും ഷിപ്പ്‌മാന്റെ പേര് നീക്കം ചെയ്തു.

14. പിന്നീട് എന്ത് സംഭവിച്ചു?

👉ഷിപ്‌മാൻ ജയിലിലായി എന്നാൽ തനിക്കെതിരായ എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു. ശാസ്ത്രീയ തെളിവുകൾ ശരിയല്ലെന്ന് അദ്ദേഹം വാദം ഉയർത്തി. ആ സമയത്താണ് കുറ്റവാളികൾക്ക് മിനിമം ശിക്ഷ കാലാവധി തീരുമാനിക്കാനുള്ള ഗവണ്മെന്റിന്റെ അധികാരം റദ്ധാക്കപ്പെട്ടത് എന്നതും ഷിപ്പ്‌മാന്റെ ജയിൽവാസം ജീവിതാവസാനം വരെ നീളും എന്ന സൂചന നൽകി. എന്നാൽ ഷിപ്പ്‌മാന്റെ ഭാര്യ പ്രിംറോസ് മെയ് ഓക്സ്റ്റോബി വിധി അംഗീകരിച്ചില്ല എന്നനുമാത്രമല്ല തന്റെ ഭർത്താവ് നിരപരാധിയാണെന്ന് വാദിക്കുകയും ചെയ്തു. ഭാര്യയും നാല് മക്കളും ഷിപ്പ്‌മാൻ നിരപരിധിയാണെന്നു വിശ്വസിച്ചുപോന്നു.

15. ഒടുവിൽ മരണത്തിന്റെ ഡോക്ടറുടെ ജയിലിലെ ആത്മഹത്യ ? 

👉അന്വേഷണ ഘട്ടത്തിലേലം ഡർഹാം ജയിലിലായിരുന്ന ഷിപ്പ്മാനെ കുടുംബങ്ങൾക്ക് സന്ദർശിക്കാനുള്ള സൗകര്യാർത്ഥം 2003 ൽ വേയ്ക്ക്ഫീൽഡ് ജയിലിലേക്ക് മാറ്റി. ഒടുവിൽ 2004 ജനുവരി 3 ന് രാവിലെ 6 .20 മണിക്ക് തന്റെ ജയിൽ റൂമിലെ ജനാലയിൽ ബെഡ്ഷീറ്റ് കെട്ടി തൂങ്ങി മരിച്ച നിലയിൽ ഷിപ്പ്മാനെ കാണുകയായിരുന്നു. അന്നേദിവസം അദ്ദേഹത്തിന്റെ 58 മത് ജന്മദിനമായിരുന്നു.

എന്നാൽ ഇന്നുവരെ അദ്ദേഹത്തിന്റെ ബുദിക ശരീരത്തെക്കുറിച്ച് ആർക്കും അറിവില്ല. ഇപ്പോഴും അദ്ദേഹത്തിന്റെ ശരീരം സൂക്ഷിച്ചിട്ടുണ്ട് എന്ന് ഒരുവിഭാഗം പറയുമ്പോൾ അദ്ദേഹത്തിന്റെ ശ്രീരാം കുടുംബങ്ങളുടെ കൈവശമാണെന്നും ഷിപ്പ്മാനെ ജയിലിൽ കൊല ചെയ്തതെന്ന് അവർ വിശ്വസിക്കുന്നു എന്നും വാർത്തകളുണ്ട്.

ഷിപ്‌മാൻ കൊലചെയ്ത ആളുകളുടെ കുടുംബാംഗങ്ങൾ പക്ഷെ അദ്ദേഹത്തിന്റെ മരണത്തിൽ സന്തോഷവാന്മാരായിരുന്നില്ല. കാരണം തങ്ങളുടെ ഉത്തവരെ ഡോക്ടർ കൊല്ലാനുള്ള യഥാർത്ഥ കാരണം ഇനി ഒരിക്കലും പുറത്തുവരികയില്ലല്ലോ എന്ന യാത്രാത്യം പലർക്കും ഉൾക്കൊളളാൻ സാധിച്ചിട്ടില്ല.

ഷിപ്‌മാൻ കൊല ചെയ്ത ആളുകളുടെ മരണ സർട്ടിഫിക്കറ്റിൽ ഒപ്പിട്ടതിനു 6 ഡോക്ടർമാർക്കെതിരെ മെഡിക്കൽ കൗൺസിൽ കേസെടുത്തെങ്കിലും 2005 ഒക്ടോബറിൽ അവരെ വെറുതെ വിടുകയായിരുന്നു.

1998 ൽ ഷിപ്പ്‌മാൻ കൊലചെയ്ത ഒരു ഇരയുടെ വീട്ടിൽ നിന്നും മോഷ്ടിച്ചു എന്ന് കരുതപ്പെടുന്ന 1000 പൗണ്ട് വിലവരുന്ന ആഭരണങ്ങൾ ഷിപ്പ്‌മാന്റെ ഗ്യാരേജിൽ നിന്നും കണ്ടെത്തി. കണ്ടെത്തിയ ആഭരണകളിൽ ഭാര്യ അവകാശം ഉന്നയിച്ചെങ്കിലും കൊല്ലപ്പെട്ട ഇരകളുട ബന്ധുക്കളോട് ആഭരണങ്ങൾ തിരിച്ചറിയാൻ പോലീസ് ആവശ്ഗ്യപ്പെട്ടു. തുടർന്ന് തിരിച്ചറിയാത്ത ആഭരണങ്ങൾ അസ്സറ്റ്സ് റിക്കവറി ഏജൻസിക്ക് കൈമാറി.

തിരിച്ചറിഞ്ഞ 66 ആഭരണങ്ങൾ ഷിപ്പ്‌മാന്റെ ഭാര്യക്ക് കൈമാറുകയും ബാക്കി 33 എണ്ണം ലേലം വിളിക്കുകയും ചെയ്തു. ഫോട്ടോഗ്രാഫി കാണിച്ചതിനെ തുടർന്ന് ഒരു ഡയമണ്ട് മോതിരം മാത്രം കൊല്ലപ്പെട്ട ഇരയുടെ ബന്ധുവിന് കൈമാറി.

2005 ജൂലൈ 30 ന് ബ്രിട്ടനിലെ ഹൈഡ് പാർക്കിൽ ഷിപ്പ്‌മാൻ കൊലചെയ്ത ഇരകളുടെ ഓർമ്മയ്ക്കായി the Garden of Tranquillity,എന്ന പേരിൽ മെമ്മോറിയൽ ആരംഭിച്ചു.
തങ്ങളുടെ ഉറ്റവരുടെ മരണത്തിനു കാരണമായ ഷിപ്പ്മാനിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബന്ധുക്കൾ 2009 ൽ കോടതിയെ സമീപിച്ചു . തുടർന്ന് ഷിപ്പ്‌മാൻ ജയിലിൽ നിന്നും എഴുതിയ കാതുകൾ ലേലം ചെയ്ത് വിറ്റ് പണം സ്വരൂപിക്കാൻ തീരുമാനിച്ചെങ്കിലും ബന്ധുക്കളുടെ എതിർപ്പമൂലം ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

end note ⛔️

കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച കൂടത്തായി കൊലപാത പരമ്പരകളുടെ അഭേദ്യമായ ബന്ധമാണ് ഷിപ്പ്‌മാന്റെ കേസുമായിട്ടുള്ളത്. രണ്ടു കേസുകളിലുമുള്ള ചില അഭേദ്യമായ സമാനതക ഇതാണ്.

👉രണ്ട് കേസുകളിലും ഒന്നിൽ കൂടുതൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്.

👉രണ്ടിലും പ്രതികൾ വളരെ വൈദഗ്ദ്യത്തോടെ കളവു പറഞ്ഞിരുന്നു.

👉രണ്ടിലും പ്രതികൾ മരണവുമായി ബന്ധപ്പെട്ട് എല്ലാകാര്യങ്ങളിലും സജീവമായി പങ്കെടുക്കുകയും മരണകാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

👉രണ്ട് കേസിലും പ്രതികൾക്ക് ഓരോ കൊലപാതകത്തിലും ഓരോ ലക്ഷ്യമായിരുന്നു.

👉രണ്ടുകേസിലും പ്രതികൾക്ക് സാമ്പത്തികമായതും, പ്രോപ്പർട്ടിപരമായതുമായ ലക്ഷ്യങ്ങളുണ്ടായിരുന്നു.

👉രണ്ടു കേസിലും ഇരുവരെയും ആരും ഒരിക്കലും സംശയിച്ചിരുന്നില്ല.

👉രണ്ടുകേസിലും പ്രതികൾ കൊലചെയ്ത ഭൗതിക ശരീരങ്ങൾ പോസ്റ്റ് മോർട്ടം ചെയ്യാൻ അനുവദിച്ചില്ല.

👉രണ്ടു കേസിലും പ്രതികൾ വലിയ അടുപ്പം കൊലചെയ്യപ്പെട്ടവരോട് കാണിച്ചിരുന്നു.

👉രണ്ടു കേസിലും പ്രതികൾ മയക്കു മരുന്നുകളും, രാസ പദാർത്ഥങ്ങളും നൽകിയാണ് കൊലകൾ നടത്തിയിട്ടുള്ളത്.

തുടങ്ങി എല്ലാ കാര്യങ്ങളിലും അപൂർവമായി സമാനതകൾ ഒത്തുവന്നുവെന്ന പ്രത്യേകതയും ഈ ഘട്ടത്തിൽ മനസിലാക്കാം.

അതുകൊണ്ടുതന്നെയാണ് കേസന്വേഷിച്ച വടകര റൂറൽ എസ്‌പി സി ജി സൈമൺ വാർത്താസമ്മേളനത്തിനിടെ ആവർത്തിച്ച് ഡോക്ടർ ഹാരോൾഡ്‌ ഷിപ്പ്‌മാന്റെ കേസിനെക്കുറിച്ച് പ്രതിപാദിച്ചത്

☯️ അഡ്വ ശ്രീജിത്ത് പെരുമന

ചിത്രങ്ങൾ;

1 . ഡോക്ടർ ഹാരോൾഡ്‌ ഷിപ്‌മാൻ
2 . കരോൾഡ് ഷിപ്‌മാൻ കൊല ചെയ്ത ചില സ്ത്രീകളുടെ ചിത്രങ്ങൾ
3 . മാഞ്ചെസ്റ്ററിലുള്ള ഷിപ്പ്‌മാന്റെ സർജറി ക്ലിനിക്കും ഫാർമസിയും,
4 ഷിപ്പ്‌മാന്റെ ക്ലിനിക്കിന്റെ ഉൾഭാഗം
5 .ഷിപ്പ്മാനെക്കുറിച്ചുള്ള പത്രങ്ങളിലെ വാർത്തകൾ
6 . അവസാനം കൊല ചെയ്ത കാത്‌ലീൻ ഗ്രണ്ടിയുടെ പേരിൽ ഷിപ്പ്‌മാൻ ടൈപ്പറേറ്ററിൽ ഉണ്ടാക്കിയെടുത്ത വ്യാജ ഒസ്യത്തിന്റെ പകർപ്പ്


Image result for harold shipman

Related image

Related image