സാമുവല്‍ പാറ്റിക്ക് ഫ്രാൻസിന്റെ പരമോന്നത പുരസ്‌കാരം

0
87

Adv Sreejith Perumana

ഇസ്ലാമിക തീവ്രവാദത്തിന്റെ തലയറുത്ത് ഫ്രാൻസ്; പ്രവാചകന്റെ കാരിക്കേച്ചർ പ്രദർശിപ്പിച്ച് മതനിന്ദ നടത്തിയെന്ന് തീവ്രവാദികൾ ആരോപിക്കുന്ന അധ്യാപകന് രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരം നൽകും 🚩അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ടതിന് ഇസ്ലാമിക തീവ്രവാദിയാൽ കഴുത്തറത്ത് കൊലചെയ്യപ്പെട്ട അധ്യാപകനാണ് ഫ്രാൻസിന്റെ പരമോന്നത ബഹുമതി നൽകി ആദരിക്കുന്നത്

രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയായ ലെജിയണ്‍ ഡി ഹോണര്‍ നല്‍കിയാണ് ആദരിക്കുന്നത്.
പൊതു ചടങ്ങില്‍വെച്ചായിരിക്കും അദ്ദേഹത്തിനുള്ള ബഹുമതി സമ്മാനിക്കുക. ഇതിനായി പാരിസിലെ സൊര്‍ബോണ്‍ സർവകലാശാലയില്‍ ചടങ്ങ് സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ജീൻ മൈക്കൽ ബ്ലാങ്ക്വർ അറിയിച്ചു.

കൂടാതെ മികച്ച സംഭാവനകൾക്ക് അധ്യാപകർക്കും അക്കാദമിക് വിദഗ്ധർക്കും നൽകുന്ന പുരസ്കാപരും സാമുവൽ പാറ്റിക്ക് നൽകും.
ഒക്ടോബര്‍ 16 നാണ് സാമുവല്‍ പാറ്റി കൊല്ലപ്പെട്ടത്. മതനിന്ദാകരമായ കാര്‍ട്ടൂണുകള്‍ വിദ്യാർഥികളെ കാണിച്ചുവെന്ന് ആരോപിച്ചാണ് സാമുവല്‍ പാറ്റിയെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ കടുത്ത നടപടികളുമായി ഫ്രാന്‍സ് ഭരണകൂടം മുന്നോട്ടുപോവുകയാണ്. പാരീസ് പള്ളി ആറുമാസത്തേക്ക് അടച്ചതായി ഫ്രഞ്ച് അധികൃതർ അറിയിച്ചു. പള്ളി അടച്ചതിന് പുറമെ ഹമാസ് അനുകൂല മുസ്ലിം സംഘടനയ്ക്കും വിലക്ക് ഏര്‍പ്പെടുത്തി.

തീവ്രവാദ ആശയങ്ങള് പുലര്ത്തുന്നവരും ഇത്തരം സംഘടനകളുമായി ബന്ധവുമുള്ള 231 വിദേശികളെ രാജ്യത്ത് നിന്ന് പുറത്താക്കാന് ഫ്രഞ്ച് സര്ക്കാര്
ഫ്രാന്സ് ആഭ്യന്തരമന്ത്രി ഞായറാഴ്ച വിളിച്ചു ചേര്ത്ത യോഗത്തിലാണ് ഈ നിര്ദ്ദേശം മുന്നോട്ട് വെച്ചത്.എന്നാല് ഇദ്ദേഹം ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഫ്രാന്സില് അഭയാര്ത്ഥി പദവി നേടാന് ആഗ്രഹിക്കുന്നവരുടെ അപേക്ഷകള് കൂടുതല് സൂക്ഷ്മമായി പരിശോധിക്കാന് ആഭ്യന്തരമന്ത്രി നിര്ദ്ദേശം നല്കിയതായും യൂറോപ്പ് 1 എന്ന മാധ്യമത്തെ ഉദ്ദരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്ട്ട് ചെയ്യുന്നു.
ഇത്തരം വസ്തുതകൾ എഴുതുമ്പോൾ മാത്രം ചില പ്രത്യേക അന്തരീക്ഷത്തെ കുറിച്ചും ഇസ്‌ലാമോഫോബിയയെ കുറിച്ചും ക്ലാസെടുക്കാൻ വരുന്നവരോട് പറയട്ടെ,
അതെ എനിക്ക് ഇസ്ലാമോഫോബിയ ഉണ്ട്…
* ബാക്ക്പാക്കുമായി വന്ന് പൊട്ടിത്തെറിക്കുന്ന ഇസ്ലാമിസ്റ്റിനെ എനിക്ക് ഭയമാണ്
* വിമാനങ്ങൾ റാഞ്ചി കെട്ടിടങ്ങളിൽ ഇടിച്ചു കയറ്റി ആയിരങ്ങളെ കൊല്ലുന്ന ഇസ്ലാമിസ്റ്റുകളെ എനിക്ക് പേടിയാണ്.
* ബ്ലോഗ്ഗർമാരെ ലിസ്റ്റ് ഉണ്ടാക്കി വെട്ടിക്കൊല്ലുന്ന ഇസ്ലാമിസ്റ്റുകളെ എനിക്ക് ഭയമാണ്.
* അധ്യാപകരുടെ കൈ വെട്ടുന്ന ഇസ്ലാമിസ്റ്റുകളെ എനിക്ക് ഭയമാണ്
* മതം വിട്ടവരെ, വിമർശിക്കുന്നവരെ വെട്ടി കൊല്ലുന്ന ഇസ്ലാമിസ്റ്റുകളെ എനിക്ക് ഭയമാണ്
* സ്ത്രീകളെ ബലാത്സംഗം ചെയ്ത് ഇറച്ചി കഷണങ്ങൾ പോലെ തൂക്കി വിൽക്കുന്ന ഇസ്ലാമിസ്റ്റുകളെ എനിക്ക് ഭയമാണ്.
* ആറും ഏഴും വയസ്സുള്ള പെൺകുഞ്ഞുങ്ങളെ വിവാഹം ചെയ്യുന്ന മധ്യവയസ്കരുള്ള ഇസ്ലാമിനെ എനിക്ക് ഭയമാണ്.
* ചേകന്നൂർ മൗലവിയെ പോലെ മതത്തെ പരിഷ്കരിക്കാൻ തുനിഞ്ഞവരെ പോലും കൊന്നു തള്ളുന്ന ഇസ്ലാമിസ്റ്റുകളെ എനിക്ക് ഭയമാണ്.
* ഭാര്യയെ തല്ലാനുള്ള കാരണങ്ങൾ ലിസ്റ്റ് ഉണ്ടാക്കി നടക്കുന്ന ഇസ്ലാമിനെ എനിക്ക് ഭയമാണ്.
* യന്ത്ര തോക്കുകൾ കൊണ്ട്… ബോംബുകൾ കൊണ്ട്…വടിവാളുകൾ കൊണ്ട്…. കഠാരകൾ കൊണ്ട് സംസാരിക്കുന്ന ഇസ്ലാമിസ്റ്റുകളെ എനിക്ക് ഭയമാണ്.
*എല്ലാം എല്ലാം അറിഞ്ഞാലും മിണ്ടാതെ.. പ്രതികരിക്കാതെ ഇതുകൊണ്ടൊക്കെ ഞമ്മന്റെ മതം വളർന്ന് കാണാൻ ഇരിക്കുന്ന ചില പ്രത്യേക ഇസ്ലാമിക സമൂഹത്തെയും ഭയമാണ്.
*സിറിയയിലേക്ക് ആടുമേക്കാൻ പോകുന്നവർക്ക് ട്രെയിനിങ് നൽകുന്ന ഇസ്ലാമിസ്റ്റുകളെ എനിക്ക് ഭയമാണ്.
മുകളിൽ പറഞ്ഞ ഭയങ്ങളാണ് നിങ്ങൾ പറയുന്ന ഇസ്ലാമോഫോബിയ എങ്കിൽ എനിക്ക് ഇസ്ലാമോഫോബിയ ഉണ്ട്….