അശ്ലീല സദാചാരം പ്രസംഗിക്കുന്ന കുട്ടൻപിള്ള പോലീസിന്റെ കാവി കളസം കാണാത്തവരുണ്ടോ ❓️

190

Adv Sreejith Perumana


അശ്ലീല സദാചാരം പ്രസംഗിക്കുന്ന കുട്ടൻപിള്ള പോലീസിന്റെ കാവി കളസം കാണാത്തവരുണ്ടോ ❓️

കമ്മ്യുണിസ്റ്റ് പാർട്ടി ഭരിക്കുന്ന മതേതര സുന്ദര നാട്ടിൽ ഇരുന്നുകൊണ്ട് “മുസ്ലീങ്ങളാണ് കൊറോണ പരത്തിയതെന്നും, നോട്ടിൽ തുപ്പൽ പുരട്ടി നാട്ടിൽ വിതരണം ചെയ്യുകയാണെന്നും” പച്ചക്ക് വിളിച്ചു പറഞ് വർഗീയ കലാപത്തിനും, മതസപർദ്ദയ്ക്കും ആഹ്വാനം ചെയ്ത എൻ ഗോപാലകൃഷ്ണനെതിരെ സൊ കോൾഡ് കേരള പോലീസ് കേസെടുത്തു. കേട്ടപ്പോൾ ഒരുൾപുളകമൊക്കെ തോന്നി അല്ലേ?

എങ്കിൽ കേട്ടോളു.., അങ്ങേയറ്റം ഗൗരവകരമായ ജാമ്യമില്ലാത്ത കുറ്റകൃത്യം ചെയ്ത ഗോപാലകൃഷ്ണനെതിരെ കുന്നംകുളം പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് പ്രഥമ ദൃഷ്ട്യാ നിലനിൽകാത്ത കേവലം ആറുമാസം തടവ് ലഭിക്കാവുന്ന FIR.
ഇന്ത്യൻ പീനൽ കോഡിലെ 153 വകുപ്പും, കേരള പോലീസ് ആക്റ്റിലെ 120(o) വകുപ്പും. രണ്ട് വകുപ്പിലും പരമാവധി ശിക്ഷ ഒരു വർഷവും പിഴയും.

153 എന്നാൽ കലാപമുണ്ടക്കാൻ ഉദ്ദേശിച്ചുള്ള പ്രകോപനം സൃഷ്‌ടിക്കൽ. 120(o) എന്നാൽ ഏതെങ്കിലും രീതിയിലുള്ള വിനിമയ ഉപാധിയിലൂടെ വിളി, കത്ത്, എഴുത്ത്, ഇമെയിൽ എന്നിവയിലൂടെ സ്വയം മറ്റുള്ളവർക്ക് ശല്യമാകൽ. മേല്പറഞ്ഞ രണ്ട് ലളിതമായ വകുപ്പുകൾക്കും പരമാവധി ശിക്ഷ ഒരുവർഷം തടവും അയ്യായിരം പിഴയും. ഗോപാലകൃഷ്ണൻ പ്രഥമ ദൃഷ്ട്യാ ചെയ്ത മതത്തിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കി കലാപത്തിന് ആഹ്വാനം ചെയ്യുന്നതിനുള്ള 153a വകുപ്പും, സമൂഹത്തിൽ വിദ്വേഷവും, ശത്രുതയും പരത്തുന്നതിന് 124 വകുപ്പും ഐടി ആക്റ്റിലെ റിലവന്റ് വകുപ്പുകളും അറിയാത്തവരാണ് കേരള പൊലീസിലെ കുട്ടൻപിള്ളമാർ എന്ന് കരുതുക വയ്യ.

മാത്രവുമല്ല നിലവിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ഹൈക്കോടതിയെ സമീപിച്ചാൽ വാദം പോലും അനുവദിക്കാതെ പോലീസിന്റെ കേസ് ചവറ്റുകുട്ടയിൽ തള്ളുമെന്ന് കോടതിയുടെ വരാന്തയെങ്കിലും കണ്ടിട്ടുള്ള ആർക്കും അറിയാം. പോലീസിന്റെ രണ്ട് വകുപ്പുകളിലും ഉള്ള കുറ്റകൃത്യങ്ങളല്ല പ്രതി ചെയ്തിട്ടുള്ളത് എന്നതിനാൽ നിലവിലെ കേസ് വിചാരണ കോടതിയുടെ പടി പോലും കാണില്ലെന്ന് വ്യക്തം.

ഉസ്മാൻ എന്നയാളുടെ പരാതി പ്രകാരമാണ് നിലവിൽ കേസ് രജിസ്റ്റെർ ചെയ്തത് എങ്കിലും ഞാനുൾപ്പെടെ നൽകിയ പരാതികൾ ക്ലബ് ചെയ്തു അന്വേഷണം നടത്തുന്നുണ്ടെന്നാണ് പോലീസ് ആസ്ഥാനത്തു നിന്നും അറിയിക്കുന്നത്.
ഫെയിസ്ബുക്ക് കൈയടിക്കായി ജനങ്ങളെ വിഡ്ഢികളാക്കാൻ പ്രതിയായ ഗോപാലകൃഷ്ണനും, പോലീസും നടത്തുന്ന മാമനും മരുമോനും കളിയാണ് ഈ കേസെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ല. നിയമത്തിന്റെ ബാലപാഠങ്ങൾ അറിയുന്ന ആരും ഇങ്ങനെ ഒരു എഫ്‌ഐആർ ഇടില്ല.

മതസ്പർദ്ദയും, മത വിദ്വേഷവുമാണ് ലക്ഷ്യം എന്ന് എഫ്‌ഐആറിൽ തന്നെ പറയുന്നുമുണ്ട് എന്നതാണ് മറ്റൊരു വിരോധാഭാസം. കേസ് നൽകി ഒരു മാസം കഴിയാൻ കഴിയാൻ പോകുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി അമേരിക്കയിലേക്ക് കത്തയച്ച് റിപ്പോർട്ട് കാത്തിരിക്കുകയാണ്‌ കേരളാ പോലീസ് എന്നാണ് ഹൈട്ടെക്ക് സെല്ലിലെ ഉന്നത ഉദ്യോഗസ്ഥർ പരാതിക്കാരനായ എന്നെ ദിവാദങ്ങൾക്ക് മുൻപ് അറിയിച്ചത്. അമേരിക്കയിലുള്ള യൂട്യൂബിനും, ഫെയ്‌സ്ബുക്കിനും നോട്ടീസ് അയച്ചിട്ടുണ്ടെത്രെ, റിപ്പോർട്ട് കിട്ടിയാൽ ഉടൻ പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും അറിയിക്കുന്നു.

എന്ത് പ്രഹസനമാണെടോ പോലീസേ ഇത്. അങ്ങേയറ്റം വിദ്വേഷവും വർഗീയതയും ഭീഷണിയും മുഴക്കിക്കൊണ്ട് പ്രമുഖനായ ഒരാൾ ഒരു വീഡിയോ പ്രചരിപ്പിക്കുന്നു. വീഡിയോയിൽ ആളെ മനസിലാകും, പറയുന്നത് കുറ്റകരമായ കാര്യമെന്നും മനസിലാകും എന്നിട്ടും കേസ് രജിസ്റ്റർ ചെയ്യാതെ അമേരിക്കയിലേക്ക് കത്തയച്ചു എന്ന് പരാതിക്കാരനോട് പറയുകയും, ഒടുവിൽ ആഴ്ചകൾക്ക് ശേഷം കണ്ണിൽ പൊടിയിടാൻ ” പരാതിക്കാരനെ കളിയാക്കുന്ന രീതിയിൽ “ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വിധേയത്വം കാണിക്കാൻ
ഒന്നുകിൽ അത്രയ്ക്ക് ഉളുപ്പില്ലായ്മ വേണം അല്ലെങ്കിൽ കാക്കിക്കുള്ളിൽ കാവി കളസമായിരിക്കണം.

ഇതിൽ ഏതാണ് പോലീസ് ആസ്ഥാത്തെയും, കുന്നംകുളത്തേയും ഉദ്യോഗസ്ഥർക്കുള്ളത് എന്ന് ജനഞങ്ങൾക്കറിയണം.
ഫെയിസ്ബുക്കിനും, ഗൂഗിളിനും ഇന്ത്യയിലും അതും സൗത്ത് ഇന്ത്യയിലും ഓഫീസുകൾ ഉണ്ടെന്നിരിക്കെ കേരളാപോലീസ് അമേരിക്കയിലേക്ക് കത്തയച്ചു എന്നൊക്കെ ഒരു പരാതിക്കാരനോട് പറയുന്നത് ഒന്നാന്തരം നിയമ വ്യഭിചാരമാണ്. നിയമ മേഘലയിലുള്ള ഒരു പരാതിക്കാരനോട് ഇങ്ങനെയാണ് ഇടപെടൽ എങ്കിൽ നിയമമറിയാത്ത പരാതിക്കാരിൽ എത്ര ആളുകളെ പോലീസ് പ്രതികളാക്കി മാറ്റിയിട്ടുണ്ടാകാം?

ഏതെങ്കിലും ഒരു ഫോൺ കോളിൽ പോലും രജിസ്റ്റർ ചെയ്യാവുന്ന കുറ്റമായിട്ടും അമേരിക്കയിലേക്ക് കത്തയച്ച് കാത്തിരിക്കുകയാണ് എന്ന് പറഞ്ഞ ഉദ്യോഗസ്ഥരെ പൊതുജനത്തിന് മുൻപിൽ കൊണ്ടുവരണം. പോലീസ് ആസ്ഥാനത്ത് നിന്നും വിളിച്ചതിന്റെ ശബ്ദമുൾപ്പെടെയുള്ള വിവരങ്ങൾ കൈവശമുണ്ട്. ഫെയിസ്ബുക്ക് പോസ്റ്റുകളുടെ പേരിലും ഫോർവേർഡ് മെസേജുകളുടെ പേരിൽ പോലും ന്യുനപക്ഷ മതവും ഭാഗങ്ങളിൽപ്പെട്ടവർക്കെതിരെ ജാമ്യമില്ലാത്ത കേസ് രജിസ്റ്റർ ചെയ്ത് ജയിലിൽ അടയ്ക്കുന്ന പോലീസ് വർഗീയ പ്രചാരണം നടത്തി തീവ്ര ഹിന്ദുത്വ ഭീകരത പ്രചരിപ്പിക്കുന്നവർക്കെതിരെ പരാതി ലഭിച്ചാൽ പോലും കേസെടുക്കില്ല എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.

ഭരണഘടന അവകാശപ്രകാരം പൗരത്വ നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച 27 വയസുള്ള 2 മാസം ഗർഭിണിയായ ഗവേഷണ വിദ്യാർത്ഥിനി സഫൂറയെ റോഡ് തടസപ്പെടുത്തിയെന്ന കുറ്റത്തിന് ഊപ്പ UAPA ചുമത്തി തീഹാർ ജയിലിൽ അടച്ചിടുകയും, തുടർച്ചയായി 3പ്രാവശ്യം ജാമ്യം നിഷേധിക്കുകയും ചെയ്തുകൊണ്ട് നീതി നടപ്പിലാക്കുന്ന രാജ്യത്താണ് തീവ്രവാദത്തിനും, വർഗീയ കലാപത്തിനും ചൂട്ടുപിടിക്കുന്ന ഗോപാലാകൃഷ്ണമാരും പശു സേനകളും യഥേഷ്ടം അഴിഞ്ഞാടുന്നത് എന്നോർക്കുക.

ഗോപാലകൃഷ്ണന്റെ സ്ഥാനത് ഒരു മുസ്ലീം നാമധാരിയെ സങ്കല്പിച്ചു നോക്കുക. പറഞ്ഞത് ഹിന്ദുത്വ ഭീകരതയെകുറിച്ചാണ് എന്ന് സങ്കല്പിക്കുക. എന്നതായിരുക്കും പിന്നീട് സംഭവിക്കുക. കാപ്പയും, ഊപ്പയും, എൻഐയെയും സീബീഐയ്യും ഉൾപ്പെടെ പട്ടാളത്തെ വരെയിറക്കി #ഇസ്‌ലാമോഫോബിയക്ക് കുടപിടിച്ചേനെ ഭരണകൂടം.

ഇനിയും അന്തസ്സ് ബാക്കിയുള്ള കമ്മ്യുണിസ്റ്റുകാരോ, ജനപ്രതിനിധികളോ ഈ പോസ്റ്റ് കാണുകയാണെങ്കിൽ ആത്മാഭിമാനം അല്പമെങ്കിലും ബാക്കിയുണ്ടെങ്കിൽ ആഭ്യന്തര മന്ത്രാലയത്തെക്കൊണ്ട് ചുരുങ്ങിയപക്ഷം ഒരു ശരിയായ വിശദീകരണമെങ്കിലും ഈ വിഷയത്തിൽ ജനങ്ങൾക്ക് നൽകുക. പ്രത്യേകിച്ച് ഈ സംഭവത്തിലെ ഇരകളുടെ സ്ഥാനത്തുള്ള മുസ്ലീം ന്യുനപക്ഷങ്ങളോട് വോട്ട് ബാങ്ക് താത്പര്യങ്ങൾക്കപ്പുറം അല്പമെങ്കിലും ആത്മാർഥത ഉണ്ടെങ്കിൽ.

സാധാരണക്കാരുടെ കാര്യത്തിൽ പ്രാഥമിക അന്വേഷണമില്ലാതെ തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ജയിലിൽ അടയ്ക്കുന്ന പോലീസ് സംഘപരിവാർ നേതാക്കളെ സംരക്ഷിക്കുമായാണോ എന്നുപോലും ഈ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരോട് ചോദിക്കേണ്ടി വന്നിട്ടുണ്ട്.

ഇനി അറിയാനുള്ളത് കേരളത്തിലെ ആഭ്യന്തരം ഭരിക്കുന്നത് തില്ലങ്കേരിയാണോ, പിണറായി വിജയനാണോ എന്നതാണ് ❓️

ചുരുങ്ങിയപക്ഷം സൈബർ സഖാക്കളും, യുവജന സഖാക്കളുമെങ്കിലും ഇതിനുള്ള മറുപടി കണ്ടെത്താൻ ശ്രമിക്കണം. അതല്ലെങ്കിൽ #ഇസ്ലാമോഫോബിയക്ക് ചൂട്ടു പിടിച്ച ഹിന്ദുത്വയുടെ B ടീമായി ചരിത്രം കമ്യുണിസ്റ്റ് ഭരണകൂടത്തെ രേഖപ്പെടുത്തും.
©️അഡ്വ ശ്രീജിത്ത്‌ പെരുമന