ഇവിടെ മരട് ഫ്ലാറ്റ് പൊളിക്കൽ, അവിടെ അങ്ങ് അന്ധ്രയിൽ മുഖ്യമന്ത്രിയുടെ വീട് പൊളിക്കൽ

0
281

എഴുതിയത്  : Adv Sreejith Perumana

 

ഇവിടെ മരട് ഫ്ലാറ്റ് പൊളിക്കൽ അവിടെ അങ്ങ് അന്ധ്രയിൽ മുഖ്യമന്ത്രിയുടെ വീട് പൊളിക്കൽ (രണ്ടും അനധികൃതം) 

“മരട് പൊളിക്കൽ വീട് പൊളിക്കൽ “( ശ്രീനിവാസൻ) 

മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു അമരാവതിയില്‍ താമസിക്കുന്ന സ്വകാര്യ വസതി 7 ദിവങ്ങൾക്കുള്ളിൽ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ അന്ത്യശാസനം നൽകി.

ചന്ദ്രബാബു നായിഡു ഇപ്പോള്‍ താമസിക്കുന്ന വീടിന് മുന്നിലാണ് ആന്ധ്ര ക്യാപ്പിറ്റല്‍ റീജണല്‍ ഡവലപ്മെന്‍റ് അതോറിറ്റി നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്.

അമരാവതിയിലെ വുണ്ടാവല്ലിയിലെ വീടാണ് ഇതോടെ ഒഴിഞ്ഞു നൽകേണ്ടത്. ആന്ധ്രപ്രദേശ് ക്യാപിറ്റൽ റീജിയൻ ഡെവലപ്പ്മെന്റ് അതോറിറ്റി അധികൃതർ ഇതുമായി ബന്ധപ്പെട്ട് വീടിന്റെ ചുറ്റുമതിലിൽ നോട്ടീസും പതിച്ചിട്ടുണ്ട്. ശനിയാഴ്ച മുതൽ ഏഴ് ദിവസത്തിനകമാണ് വീട്ട് ഒഴിഞ്ഞുനൽകേണ്ടത്.

ചന്ദ്രബാബു നായിഡുവും കുടുംബവും എയര്‍ കോസ്റ്റ ഉടമയായിരുന്ന ലിംഗനേനി രമേശില്‍ നിന്ന് ലീസിനിനെടുത്ത വീട്ടിലാണ് താമസിക്കുന്നത്. കൃഷ്ണ നദിയുടെ തീരത്താണ് ഈ വീട് പണിതിരിക്കുന്നത്.

രണ്ട് നിലകളിലായുള്ള കെട്ടിടവും സ്വിമ്മിംഗ് പൂളും ഡ്രസ്സിംഗ് റൂമും ഉൾപ്പെടെ പൊളിച്ച് നീക്കണമെന്നും നോട്ടീസിൽ നിർദേശിക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതരിൽ നിന്ന് അനുമതി തേടാതെയാണ് കെട്ടിടം നിർമിച്ചിട്ടുള്ളതെന്നും ആന്ധ്രപ്രദേശ് ക്യാപിറ്റൽ റീജിയൻ ഡെവലപ്പ്മെന്റ് അതോറിറ്റി ചൂണ്ടിക്കാണിക്കുന്നു. കൃഷ്ണ നദിയിൽ നിന്ന് 100 മീറ്റർ അകലെയായി 1.318 ഏക്കർ ഭൂമിയിലാണ് നായിഡു താമസിക്കുന്ന വീട് സ്ഥിതി ചെയ്യുന്നത്.

ഉടമ സ്വയം പൊളിച്ച് മാറ്റാന്‍ തയാറായില്ലെങ്കില്‍ അതോറിറ്റി കെട്ടിടം പൊളിച്ച് നീക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ, മുഖ്യമന്ത്രിയായിരുന്ന സമയത്ത് വീടിനോട് ചേർന്ന് ചന്ദ്രബാബു നായിഡു പണിത പ്രജാവേദിക എന്ന മീറ്റിങ് കെട്ടിടവും പൊളിച്ച് മാറ്റിയിരുന്നു.

(നോട്ടിസിന്റെ പകർപ്പും, പൊളിച്ചു നീക്കേണ്ട വീടിന്റെ ചിത്രവും, പൊളിച്ചു നീക്കിയ വീടിനോടു ചേർന്നുള്ള മീറ്റിംഗ് ഹാളും പോസ്റ്റിനോടൊപ്പം)

അഡ്വ ശ്രീജിത്ത് പെരുമന

Advertisements