മോദി അതിലൂടെ നമുക്ക് അത്രകണ്ട് പരിചിതമല്ലാത്ത ഒരു പദം തന്നു പ്ലോഗിങ്; എന്താണ് പ്ലോഗിങ് ?

0
448

Adv Sreejith Perumana എഴുതുന്നു 

തമിഴ്‌നാട്ടിലെ മഹാബലിപുരത്തെ കടൽ തീരത്തിലൂടെയുള്ള പ്രഭാത സവാരിക്കിടെ മാലിന്യങ്ങൾ പെറുക്കിയെടുത്ത് പ്രധാനമന്ത്രി നൽകിയത് ഉദാത്തമായ സന്ദേശമാണ്.

പ്രസ്തുത സന്ദേശത്തെ രാഷ്ട്രീയം കലർത്തി ട്രോളുന്നവരോട് വിയോജിക്കുന്നു. ഇനി നേരത്തെ പ്ലാസ്റ്റിക് മാലിന്യം അവിടെ കൊണ്ടുവന്നു നിക്ഷേപിച്ചതിനു ശേഷമാണു ക്യാമറയ്ക്ക് മുൻപിൽ മോഡി അത്തരമൊരു സന്ദേശം നൽകിയത് എങ്കിൽപ്പോലും അത്തരമൊരു പ്രവൃത്തിയെ അഭിവാദ്യം ചെയ്യന്നു.

നമുക്ക് അത്രകണ്ട് പരിചിതമല്ലാത്ത plogging എന്നൊരു പദവും പ്രധാനമന്ത്രി മാലിന്യമുക്ത സന്ദേശത്തിലൂടെ നൽകി.
‘plogging ” Running for exercise and picking up trash you find along the way. It’s good for the body, mind, soul, and environment! Started in Sweden but is making its way to the U. S.

“plocka upp” എന്ന സ്വീഡിഷ് പദത്തിൽ നിന്നുമാണ് പ്ലോഗിങ് എന്ന വാക്കുണ്ടായതും ആദ്യമായി ഉപയോഗത്തിൽ വന്നതും സ്വീഡനിലാണ്. “വ്യായാമത്തിനു വേണ്ടിയുള്ള ഓട്ടത്തിനോടൊപ്പം ചപ്പുചവറുകൾ വാരുന്നതിനെയാണ്” plogging എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 2016 മുതൽ സ്വീഡനിൽ പ്ലോഗിങ്ങുകൾ സംഘടിതമായി നടത്തിവരാറുണ്ടായിരുന്നു. ഇപ്പോൾ അമേരിക്കയിലുൾപ്പെടെ വ്യാപകമായി പ്ലോഗിങ്ങുകൾ പ്രചാരത്തിലുണ്ട്

വാൽ: “ഗുജറാത്തു കൂട്ടക്കൊലയിൽ മോദിക്ക് പങ്കുണ്ടെങ്കിൽപോലും അതുമായി ബന്ധപ്പെടുത്തി രാഷ്ട്രീയ വിദ്വേഷം പ്രകടിപ്പിക്കേണ്ട ഒരു കാര്യമല്ല മോദിയുടെ മാലിന്യമുക്ത സന്ദേശം.” “രാവിലെ കടപ്പുറത്തെത്തി മാലിന്യം വാരലുമല്ല ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ പണി.” അതുകൊണ്ടുതന്നെ ഞാൻ മുകളിൽ പറഞ്ഞ രണ്ടു യുക്തിയിലും ഈ കാര്യത്തെ കാണരുത്. മറിച്ച് അദ്ദേഹത്തിന്റെ പ്രവർത്തിയിൽ ആവേശം ഉൾക്കൊണ്ട ഏതെങ്കിലും ഒരു പൗരനിലെങ്കിലും മാലിന്യത്തെക്കുറിച്ചുള്ള അവബോധം ഉണ്ടായെങ്കിൽ അതാണ് പ്രസ്തുത സന്ദേശത്തിന്റെ ആത്യന്തികമായ നേട്ടം.

കുഞ്ഞുങ്ങൾക്ക് മുല കൊടുക്കണം എന്നുപറയാൻ ഐശ്വര്യാറായിയെയും, വീടുകളിൽ കക്കൂസുണ്ടാക്കണമെന്നു പറയാൻ വിദ്യാബാലനെയും, റോഡ് നിയമങ്ങൾ പാലിക്കണമെന്ന് പറയാൻ സച്ചിൻ ടെണ്ടുൽക്കറെയും, ആരോഗ്യം സൂക്ഷിക്കണമെന്ന് പറയാൻ അമിതാഭ് ബച്ചനേയും, കള്ള് കുടിക്കരുതെന്നു പറയാൻ കെ പി എസ് സി ലളിതയേയും, ലോട്ടറി എടുക്കണമെന്ന് പറയാൻ ഇന്നസെന്റിനെയും, കോണ്ടം ഉപയോഗിക്കണം എന്ന് പറയാൻ പോൺ നടികളെയും കോടികൾ കൊടുത്ത് പരസ്യം പിടിച്ചു പ്രചരിപ്പിക്കുമ്പോൾ കണ്ണിമവെട്ടാതെ ടീവിയിലേക്ക്ക് നോക്കിയിരുന്ന് ആത്മരതിയടഞ് അവയെല്ലാം അനുസരിക്കുന്ന നമ്മൾ രാജ്യത്തിൻറെ പ്രധാനമന്ത്രി സ്വയം മാതൃകയായി പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിന്റെയും, മല്യാണസംസ്കരണത്തിന്റെയും, ശുചിത്വത്തിന്റെയും സന്ദേശം സ്വന്തം പ്രവൃത്തിയിലൂടെ നൽകുന്നത് കാണുമ്പോൾ തെറിപറയുന്നതും ട്രോളുന്നതും , പൊങ്കാലയിടുന്നതും ഒന്നാംതരം അശ്ലീലമാണെന്നത് പറയാതെ വയ്യ !

പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളോടും, നയംപരമായ നിലപാടുകളോടും, പ്രവൃത്തികളോടും അങ്ങേയറ്റം മെഹ്റിർപ്പും പ്രതിഷേധവും ഉള്ള ഒരാളാണ് ഈയുള്ളവൻ എന്നും ഈ അവസരത്തിൽ അഭിനവ രാഷ്ട്രീയ ബുദ്ധിജീവികളേ അറിയിക്കുന്നു.