സാധാരണക്കാരനെ പുറംലോകം കാണിക്കാത്ത ഫോറസ്റ്റ് നിയമങ്ങൾ ലെഫ്റ്റനന്റ് കേണൽ മോഹൻലാലിന് വേണ്ടി ആവിയായി

0
386

 

സാധാരണക്കാരനെ പുറംലോകം കാണിക്കാതെ ജയിലിൽ തളയ്ക്കുന്ന ഫോറസ്റ്റ് നിയമങ്ങൾ ലെഫ്റ്റനന്റ് കേണൽ മോഹൻലാലിന് വേണ്ടി ആവിയായി.

മോഹൻലാലിനുവേണ്ടി നിയമത്തെ കാറ്റിൽ പറത്തിക്കൊണ്ട് എല്ലാവിധ ആനുകൂല്യങ്ങളും ചെയ്തുകൊടുത്തത് ഉന്നത ഫോറസ്റ്റ് ഉദ്യോഗസ്ഥർ !
ആനക്കൊമ്പ് കേസിലെ യാഥാർഥ്യങ്ങൾ തെളിവുകൾ സഹിതം #EXCLUSIVE

1 . ആനക്കൊമ്പ് മോഹൻലാലിന് പാരമ്പരാഗതമായി കിട്ടിയതാണെന്ന അദ്ദേഹത്തിന്റെ വാദം തെറ്റ്. “തന്റെ വീടുപൊളിക്കുമ്പോൾ ആനകൊമ്പ് പിടിപ്പിച്ച ഡ്രസ്സിങ് മേശ മോഹൻലാലിൻറെ വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ നല്കിയതാണെന്ന്. യഥാർത്ഥ ഉടമയെന്നു പറയപ്പെടുന്ന തൃപ്പൂണിത്തറ കൃഷണ കുമാറിന്റെ കത്ത് ഈ പോസ്റ്റിനോടൊപ്പം )

2 . 2012 ജൂണിൽ വീട്ടിൽ റെയിഡ് നടത്തി ആനക്കൊമ്പ് കണ്ടെത്തുമ്പോഴും 2012 ഡിസംബർ 22 നു ആനക്കൊമ്പുകൾ കസ്റ്റഡിയിൽ എടുക്കുമ്പോഴും മോഹൻലാലിന് ലൈസൻസില്ലായിരുന്നു. അതായത് 7 വർഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റം. എന്നാൽ അറസ്റ്റ് ചെയ്യാതെ മോഹൻലാലിനെ സംരക്ഷിച്ച മന്ത്രിയും ഉദ്യോഗസ്ഥരും മോഹൻലാലിന് നാൾ വർഷങ്ങൾക്ക് ശേഷം ജനുവരി 12 , 2016 നു O. QOC2-Ei04/l4 നമ്പർ ആനക്കൊമ്പ് ലൈസൻസ് അനധികൃതമായി നൽകുന്നു. അതായത് ക്രിമിനൽ കേസിലെ പ്രതിക്ക് കേസിലെ തൊണ്ടി മുതൽ ലൈസൻസ് ഉണ്ടാക്കി തിരികെ നൽകുന്നു (ലൈസൻസിന്റെ പകർപ്പ് ഈ പോസ്റ്റിനോടൊപ്പം )

1983 ൽ ചെന്നൈയിൽ വെച്ച് നളിനി എന്നൊരു സ്ത്രീയുടെ കയ്യിൽ നിന്നും 60000 രൂപയ്ക്ക് താൻ വാങ്ങിയതാണ് ഈ ആനക്കൊമ്പുകൾ എന്നും നളിനിയുടെ ഭർത്താവിന്റെ പിതാവിന്റെ പിതാവ് കൊച്ചീ മഹാരാജാവായിരുന്നു എന്നും യഥാർത്ഥ ഉടമ എന്നുപറയുന്ന കൃഷ്ണകുമാർ പറയുന്നു.

കൊച്ചീ രാജാവിന്റെ മരുമകൾ എന്തിനാണ് വെറും അറുപതിനായിരം രൂപയ്ക്ക് തന്റെ ഗ്രെറ്റ് ഫാദറിന്റെ ഓർമ്മകൾ നിലനിൽക്കുന്ന ഡ്രസ്സിങ് ടേബിൾ വിറ്റത്??

കൃഷ്ണകുമാർ വീട് പുതുക്കി പണിയുമ്പോൾ എന്തിനാണ് ഒരു ഡ്രസിങ് ടേബിൾ മാത്രം അങ്ങ് തിരുവനന്തപുരത്തുള്ള മോഹൻലാലിൻറെ വീട്ടിൽ സുരക്ഷയ്ക്ക് വേണ്ടി കൊണ്ടുവെക്കുന്നത്?

വീട് പൊളിച്ചു പണിയുമ്പോൾ വെക്കാൻ കൊടുത്ത ഒരു സാധനം എന്തുകൊണ്ട് കൃഷ്ണകുമാർ തിരികെ മേടിച്ചില്ല??

സാധാരണക്കാരന് മനസിലാകുന്ന യമണ്ടൻ തിരക്കഥകൾ ആരെ ബോധിപ്പിക്കാൻ??

വസ്തുതകൾ ഇങ്ങനെ..

1 . എങ്ങനെയാണ് മോഹൻലാലിന്റെ വീട്ടിൽ നിന്നും ആനക്കൊമ്പ് പിടിച്ചത് 

👉മമ്മൂട്ടിയും, മോഹൻലാലും ഉൾപ്പെടെയുള്ള സൂപ്പർസ്റ്റാറുകളുടെ വീടുകളിൽ ആദായ നികുതി വകുപ്പ് 2012 ജൂണിൽ നടത്തിയ റെയിഡിലാണ് മോഹൻലാലിന്റെ കൊച്ചിയിലെ വിസ്മയ ഹൌസ് , CC 26/2802 വിദ്യ വിഹാർ റോഡ് , തേവര, കൊച്ചി എന്ന വീട്ടിൽ നിന്നും 4 ആനക്കൊമ്പുകൾ കണ്ടെടുക്കുന്നത്.

2 . മോഹൻലാലിന്റെ വീട്ടിൽ ഇന്നും കണ്ടെടുത്ത ആനക്കൊമ്പുകൾക്ക് ലൈസൻസ് ഉണ്ടായിരുന്നോ

👉ഇല്ല. റെയ്‌ഡിൽ കണ്ടെടുത്ത ആനക്കൊമ്പുകൾ ലൈസൻസില്ലാതെ മോഹൻലാൽ വീട്ടിൽ സൂക്ഷിക്കുകയായിരുന്നു.

ലൈസൻസ് ഇല്ലെങ്കിൽ എന്താണ് ശിക്ഷ 

👉വനം വകുപ്പിന്റെ അനുമതിയോ പ്രത്യേക ലൈസന്സുകളോ ഇല്ലാതെ ആനക്കൊമ്പ് കൈവശം വെച്ചത് പിടികൂടിയാല് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം ഉടന് അറസ്റ്റ് ചെയ്യേണ്ടതും കൊമ്പുകള് പിടിച്ചെടുക്കേണ്ടതുമാണ്. മൂന്ന് വര്ഷം മുതല് 7 വര്ഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റം കൂടിയാണത്.

3 . ലൈസൻസില്ലാതെ ആനക്കൊമ്പുകൾ വീട്ടിൽ സൂക്ഷിക്കുന്നതിന് നിരോധനമുണ്ടോ

👉ഉണ്ട്. 1971 ലെ വന്യജീവി സംരക്ഷണ നിയമം 39 (3 ) പ്രകാരം സംസ്ഥാന ചീഫ് വൈൽഡ്‌ലൈഫ് വാർഡന്റെയോ/അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ എഴുതപ്പെട്ട മുൻ‌കൂർ അനുമതിയില്ലാതെ ആർക്കും ആനക്കൊമ്പുകളോ, ഫോറസ്റ്റ് പ്രോപ്പർട്ടികളോ സൂക്ഷിക്കാൻ പാടുള്ളതല്ല.

Section 39 in The Wild Life (Protection) Act, 1972
39. Wild animals, etc., to be Government property.—(3) No person shall, without the previous permission in writing of the Chief Wild Life Warden or the authorised officer—
(a) acquire or keep in his possession, custody or control, or
(b) transfer to any person, whether by way of gift, sale or otherwise, or
(c) destroy or damage, such Government property.

4 . മോഹൻലാലിൻറെ കൈവശം അത്തരത്തിൽ എഴുതപ്പെട്ട ലൈസൻ പിടിക്കപ്പെടുമ്പോൾ ഇല്ലായിരുന്നോ 

👉ഇല്ല. 2011 ഡിസംബർ 22 നാണു മോഹൻലാലിൻറെ വീട്ടിൽ നിന്നും ലൈസൻസ് ഇല്ലാത്തതിനാൽ 4 ആനക്കൊമ്പുകളും ഫോറസ്റ്റ് അധികൃതർ കസ്റ്റഡിയിൽ എടുക്കുന്നത്.

5 . ആനക്കൊമ്പുകൾ ഗവണ്മെന്റ് പ്രോപ്പർട്ടിയാണോ 

👉അതെ 1961 ലെ കേരളം ഫോറസ്റ്റ് ആക്റ്റ്പ്ര വകുപ്പ് 69 പ്രകാരം ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം സർക്കാരിന് മാത്രമാണ്.

6 . മോഹൻലാലിനെതിരെ നിയമലംഘനത്തിന് കേസ് എടുത്തോ ?

👉എടുത്തു. എറണാകുളം ജില്ലയിലെ , കോടനാട് റെയിഞ്ചിൽപ്പെട്ട മേക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ മോഹൻലാലിനെതിരെ O.R. No. 14 of 2012 എന്ന എഫ് ഐ ആർ രജിസ്റ്റർ ചെയ്യപ്പെട്ടു.

7 . കേസിൽ മോഹൻലാലിനെ അറസ്റ്റ് ചെയ്തോ 

👉കേസ് രജിസ്റ്റർ ചെയ്ത് 50 മാസങ്ങൾ കഴിഞ്ഞിട്ടും മോഹൻലാലിനെ അറസ്റ്റ് ചെയ്യുകയോ, ചോദ്യം ചെയ്യുകയോ ചെയ്തില്ല. എന്നാല് പ്രതി മോഹന്ലാല് ആയതിനാല് അറസ്റ്റ് ചെയ്തില്ലെന്ന് മാത്രമല്ല, ആനക്കൊമ്പ് മോഹന്ലാലിന്റെ വീട്ടില് തന്നെ സൂക്ഷിക്കാന് വനം വകുപ്പ് അനുമതി കൊടുക്കുകയും ചെയ്തു. മോഹന്ലാലിനെതിരെ കേസ് നടക്കുമ്പോഴും തൊണ്ടി മുതല് പ്രതിയുടെ വീട്ടില് തന്നെ സൂക്ഷിക്കാന് അനുമതി കൊടുക്കുകയാണ് വനംവകുപ്പ് ചെയ്തത്.

8 . പിന്നീട് കേസിനു എന്ത് സംഭവിച്ചു 

👉ഫോറസ്റ്റ് കേസ് പെരുമ്പാവൂർ ജുഡീഷ്യൽ ഫാസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് 3 മുൻപാകെ നൽകിയെങ്കിലും യാതൊരുവിധ തുടർനടപടികളുമുണ്ടായില്ല.

9 . പിന്നീടെങ്ങനെയാണ് അന്വേഷണത്തെ മുന്നോട്ട് പോയത് 

👉സംഭവത്തിൽ പൊതു പ്രവർത്തകനായ എ എ പൗലോസ് എന്നയാൾ ഇടപെടുകയും, കോർട്ട് ഓഫ് എൻക്വയറി കമ്മീഷണർ & സ്‌പെഷ്യൽ ജഡ്ജ് (വിജിലൻസ്) മുവാറ്റുപുഴ മുൻപാകെ Criminal M.P. No. 739 of 2016 എന്ന നമ്പറിൽ വന്യമൃഗ സംരക്ഷണം നിയമത്തിലെ 39(3), 40, 49, 57, 58 (C) വകുപ്പുകളും, അഴിമതി നിരോധന നിയമത്തിലെ 13 (1) (d) വകുപ്പും, ഇന്ത്യൻ പീനൽകോഡിലെ 120B വകുപ്പും ചാർജ്ജ് ചെയ്ത് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹർജ്ജി നൽകി.

ഹർജ്ജി പരിഗണിച്ച കോടതി വിജിലൻസ് ആന്റ് ആന്റി കറപ്‌ഷൻ ബ്യുറോ ഡയറക്ടറോട് ഈ വിഷയത്തിൽ ത്വരിത പരിശോധന നടത്താൻ ഉത്തരവിട്ടു.

9 . മോഹൻലാലിനെ സംരക്ഷിച്ചതാര് 

👉അന്നത്തെ സംസ്ഥാന ഫോറസ്റ്റ് മന്ത്രിയും, മാറ്റ് ഉന്നത ഉദ്യോഗസ്ഥരും ഏറെ സ്വാധാനമുള്ള മോഹൻലാലിനെ സംരക്ഷിക്കുകയും ഫോറസ്റ്റ് കേസ് പിൻവലിക്കാനുള്ള സാരംങൾ നടത്തുകയും ചെയ്തു. 50 മാസങ്ങൾ കഴിഞ്ഞിട്ടും മോഹൻലാലിനെതീരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയോ, അറസ്റ്റ് ചെയ്യുകയോ ചെയ്തില്ല. 1972 വന്യമൃഗ സംരക്ഷണ നിയമം 42 വകുപ്പ് പ്രകാരമുള്ള ലൈസൻസില്ലാതെ ആനക്കൊമ്പ് പാരമ്പര്യമായി കൈമാറ്റം ചെയ്യാനോ സമ്മാനം നൽകാനോ സാധിക്കില്ല എന്നിരിക്കെ മോഹൻലാൽ ക്രിമിനൽ കുറ്റം ചെയ്‌തെങ്കിലും സംരക്ഷിക്കപ്പെട്ടു.

10 . സംഭവത്തിൽ മോഹൻലാൽ പറഞ്ഞതെന്താണ്

👉ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചതാണെന്നതാണ് മോഹൻലാലിന്റെ വാദം.

11. പിന്നീട് സംഭവിച്ചതെന്ത് 

തുടരും…

അഡ്വ ശ്രീജിത്ത് പെരുമന