സദാചാര കമ്മറ്റിക്കാരും ഞരമ്പ് രോഗികളും അറിയാൻ

305

Adv Sreejith Perumana എഴുതുന്നു 

സദാചാര കമ്മറ്റിക്കാരും ഞരമ്പ് രോഗികളും അറിയാൻ

സദാചാര പോലീസു ചമഞ്ഞു ആൾക്കൂട്ട ആക്രമണം നടത്തുന്നവരുടെയും , കമിതാക്കളുടെ വീഡിയോ പിടിച്ച് “മാതാപിതാക്കളെ വഞ്ചിച്ച സാമദ്രോഹികൾ ” എന്നൊക്കെ പൈങ്കിളി സദാചാര പ്രചാരണങ്ങൾ നടത്തുന്ന ഞരമ്പ് രോഗികളുടെയും ശ്രദ്ധയ്ക്ക്, നിങ്ങൾ ഈ വിധികൾ തീർച്ചയായും വായിച്ചിരിക്കണം

നിയമ പ്രകാരം വിവാഹം കഴിച്ചെങ്കിലും ഇല്ലെങ്കിലും പ്രായപൂർത്തിയായ പ്രണയിതാക്കൾക്കളുടെ ജീവനും, സ്വാതന്ത്ര്യത്തിനും സുരക്ഷാ നൽകാൻ ഭരണകൂടം ബാധ്യസ്ഥമാണെന്ന് ഹൈക്കോടതിയുടെ സുപ്രധാന വിധി.

Image result for moral policing keralaനിയമപരമായി വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും, ഇല്ലെങ്കിലും പ്രായപൂർത്തി ആയെങ്കിലും, ഇല്ലെങ്കിലും പൗരന്മാരുടെ ജീവനും, സ്വാതന്ത്ര്യത്തിനും ഭരണഘടനയുടെ മൗലികാവകാശം ആർട്ടിക്കിൾ 21പ്രകാരം സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വം സ്റ്റേറ്റിന് ഉണ്ടെന്നു പഞ്ചാബ് ഹരിയാന ഹൈക്കോടതിയാണ് വിധിച്ചത്. വിവിധ സുപ്രീംകോടതി വിധികൾ ഉദ്ദരിച്ചുകൊണ്ടാണ് ഈ സുപ്രധാന വിധി.

പ്രായപൂർത്തിയായെങ്കിലും ഹിന്ദു മാരേജ് ആക്റ്റ് പ്രകാരം വരന് 21 വയസ്സാകാത്തതിനാൽ വിവാഹം നിയമപരമല്ല എന്നും അതുകൊണ്ട് സംരക്ഷണം നൽകാൻ സാധിക്കില്ലെന്നുമുള്ള പോലീസിന്റെ വാദങ്ങളെ ശക്തമായ ഭാഷയിലാണ് ഹൈക്കോടതി വിമർശിച്ചത്.
The issue in hand, however, is not marriage of the petitioners,
but the deprivation of fundamental right of seeking protection of life and liberty. I have no hesitation to hold that Constitutional Fundamental Right under Article 21 of Constitution of India stands on a much higher pedestal.
Being sacrosanct under the Constitutional Scheme it must be protected, regardless of the solemnization of an invalid or void marriage or even the absence of any marriage between the parties.

Image result for moral policing keralaപ്രണയിച്ച് വിവാഹിതരായ യുവാവും യുവതിയും, ഒരുമിച്ചു താമസിക്കുന്നതിനിടെ ഇരുവരുടെയും ബന്ധുക്കൾ ഭീഷണിപ്പെടുത്തുകയും, കൊന്നുകളയുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതിനെ തുടർന്നാണ് ഇരുവരും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്. എന്നാൽ വരന് 21 വയസ്സാകാതെയാണ് ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ചതെന്നും അതിനാൽ പോലീസ് സംരക്ഷണം തരാൻ സാധിക്കില്ലെന്നും പോലീസ് നിലപാടെടുത്തു. തുടർന്നാണ് ഇരുവരും കോടതിയെ സമീപിച്ചത്.

കേസിൽ ശക്തമായ വിമർശനമാണ് പോലീസിനെതിരെ കോടതി ഉന്നയിച്ചത്. നിയമപരമായി വിവാഹം കഴിച്ചോ ഇല്ലയോ എന്നത് പിന്നീട് പരിഗണിക്കേണ്ട വിഷയമാണ്. വിവാഹം കഴിച്ചാലും ഇല്ലെങ്കിലും പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും ഒരുമിച്ചു ജീവിക്കാം. അവരുടെ ജീവനും, സ്വാതന്ത്ര്യത്തിനു സംരക്ഷണത്തെ നൽകുക.

മാനുഷിക മൂല്യങ്ങളോടെ ജീവിക്കാനുള്ള ആർട്ടിക്കിൾ 21 മൗലികാവകാശം സംരക്ഷിക്കപെടുക എന്നത് മൗലികാവകാശമാണ്. നിയമപരമായി വിവാഹം കഴിച്ചില്ല എന്നത് കൊണ്ട് മൗലികാവകാശമായ ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണം നൽകാതിരിക്കാൻ സാധിക്കില്ല. പ്രായപൂർത്തിയായ ആളാണെങ്കിലും, അല്ലെങ്കിലും എല്ലാ പൗരന്മാർക്കും ജീവിക്കാനുള്ള സംരക്ഷണത്തിനുള്ള മൗലികാവകാശമുണ്ടെന്നും കോടതി അസന്നിഗ്ധമായി വ്യക്തമാക്കി
“It is the bounden duty of the State as per the Constitutional
obligations casted upon it to protect the life and liberty of every citizen.Right to human life is to be treated on much higher pedestal, regardless of a citizen being minor or a major. The mere fact that the petitioner No.2 is not of marriageable age in the present case would not deprive the petitioners of
their fundamental right as envisaged in Constitution of India, being citizens of India. ” the court said in its judgment.

തുടർന്ന് ഇരുവർക്കും ജീവനും സ്വത്തിനും, സ്വാതന്ത്ര്യത്തിനും ആവശ്യമായ എല്ലാവിധ സർക്ഷണവും നൽകാൻ പഞ്ചാബ് മൊഹാലി പോലീസ് മേധാവിയോട് കോടതി ഉത്തരവിട്ടു. 04.10.2019 ന് , ജസ്റ്റിസ്അരുൺ മോംഗയാണ് വിധി പ്രഖ്യാപിച്ചത്

വാൽ : ഇതൊക്കെ വായിച്ചിട്ടും കേട്ടിട്ടുമെങ്കിലും, ഫ്ളാറ്റിലേക്കോ , റൂമിലേക്കോ കയറിപോകുന്ന ആണും പെണ്ണും, ബീച്ചിൽ തനിച്ചിരിക്കുന്ന ആളുകളും മറ്റേ പരിപാടിക്കാണ് എന്ന് ചിന്തിക്കുന്ന സദാചാര അപ്പോസ്തലന്മാരുടെ നാട്ടിൽ അർദ്ധരാത്രിക്ക് സൂര്യനുദിക്കാതിരിക്കട്ടെ.

Image may contain: text

അഡ്വ ശ്രീജിത്ത് പെരുമന

Advertisements