സൗദിയിൽ വിവാഹിതരല്ലാത്ത വിദേശികളായ സ്ത്രീക്കും പുരുഷനും ഇനിമുതൽ ഒന്നിച്ച് ഹോട്ടലിൽ താമസിക്കാം

269

Adv Sreejith Perumana

സൗദിയിൽ വിവാഹിതരല്ലാത്ത വിദേശികളായ സ്ത്രീക്കും പുരുഷനും ഇനിമുതൽ ഒന്നിച്ച് ഹോട്ടലിൽ താമസിക്കാം ; വിപ്ലവകരമായി പുതിയ നിയമം 👌 സൗദ്യ അറേബ്യ പോലും മാറ്റങ്ങൾ അംഗീകരിക്കുന്ന ഈ നാളുകളിലും ഇന്ത്യയിൽ ആർത്തവം മഹാപരാധമാണ്. അമേരിക്കയെക്കാൾ കൂടുതൽ സാക്ഷരതയുള്ള കേരളത്തിലെ സദാചാരന്മാർക്കും.. കുലസ്ത്രീകൾക്കും സമർപ്പയാമി 👫

വാർത്ത ഇങ്ങനെ ⛔️

ഇനിമുതൽ ഭാര്യാഭർത്താക്കന്മാർ അല്ലാത്ത വിദേശികളായ സ്ത്രീക്കും പുരുഷനും ഹോട്ടലിൽ ഒരു മുറിയിൽ കഴിയാം. മുമ്പുണ്ടായിരുന്ന കർശന നിയന്ത്രണങ്ങൾ ഒഴിവാക്കിയാണ് സൗദി ഭരണകൂടം വിദേശ സഞ്ചാരികൾക്കായി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

വിവാഹേതര ലൈംഗിക ബന്ധം നിരോധിച്ചിട്ടുള്ള രാജ്യമെന്ന നിലക്കാണ് സൗദിയിൽ വിവാഹിതരല്ലാത്ത പുരുഷനും സ്ത്രീക്കും ഒന്നിച്ചു താമസിക്കുന്നതിനു വിലക്കുള്ളത്.. ടൂറിസം ആന്ഡ് നാഷനൽ ഹെറിറ്റേജ് കമീഷനാണ് സൗദി പത്രമായ ഉകാസ് വഴി ഇക്കാര്യം സ്ഥിതീകരിച്ചത്.