ശവപ്പെട്ടിയിൽ പോലും കുംഭകോണം നടത്തിയവർ പ്രചരിപ്പിക്കുന്നത് കേട്ടാൽ തോന്നും ഇന്ത്യക്ക് ആദ്യമായി ലഭിച്ച 5യുദ്ധവിമാനങ്ങളാണ് ഇപ്പോൾ മേടിച്ച റഫാലെന്ന്

  383

  അൻപത്തി ഒമ്പതിനായിരം കോടിയുടെ റാഫേൽ കരാറിൽ അനിൽ അംബാനിക്ക് റാഫേലിന്റെ കമ്പനി നൽകിയത് മുപ്പതിനായിരം കോടിയാണ്. ഇതേ വിമാനം ഖത്തറിന് അവർ വിറ്റത് മൂന്നിലൊന്ന് വിലക്കാണ് . അതവിടെ നിൽക്കട്ടെ, റാഫേൽ വിമാന കമ്പനി മുപ്പതിനായിരം നൽകിയ അനിൽ അംബാനി ഇപ്പോൾ ആയിരം കോടിയുടെ ആസ്തി പോലും ഇല്ലാതെ പാപ്പർ ഹർജി നൽകി നിൽക്കുകയാണ്. എന്നിട്ടും എന്തുകൊണ്ടാണ് റാഫേൽ കമ്പനി അയാൾക്കെതിരെ കേസ് കൊടുക്കാത്തത്? ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമായ HAL നു കിട്ടേണ്ട സാങ്കേതിക വിദ്യ പോലും വേണ്ടെന്നു വെച്ചാണ് കേന്ദ്ര ഗവൺമെൻര് ഈ കരാറിൽ അനിൽ അംബാനിയെ പങ്കാളിയാക്കിയത്. എന്നിട്ടും എന്ത്കൊണ്ടാണ് കേന്ദ്രഗവണ്മെന്റ് അയാൾക്കെതിരെ നടപടി സ്വികരിക്കാത്തത്.
  NB: ഇത് വെച്ച് ചൈനയെ അങ്ങ് മറിച്ചു കളയും എന്ന് പറയുന്നവരോട്. ഇരുപത്തി ഒമ്പതിനായിരം കോടി എന്നത് ചൈനക്ക് കടലിൽ കായം കലക്കുന്നത് പോലെയാണ്. അത്രയും കൊടുത്താൽ അവർക്കും കിട്ടും ഈ വിമാനങ്ങൾ. എന്റെ അറിവിൽ ഈ അടുത്ത കാലത്ത് അവർ ആകെ കൂടി ഒരു സൈനീക ഉപകാരണമേ കാശ് കൊടുത്ത് വാങ്ങിയിട്ടുള്ളു. അത്‌ റഷ്യയുടെ S-400 പ്രതിരോധ സിസ്റ്റം ആണ്‌. അമേരിക്ക പോലും പേടിക്കുന്ന ഒന്ന്. ഇന്ത്യ ഇപ്പോഴും ക്യാഷ് കൊടുത്ത് വെയിറ്റ് ചെയ്തിരിക്കുന്ന സാധനം.

   

  Adv Sreejith Perumana എഴുതുന്നു

  നാഗ്‌പൂരിന്റെ വലിപ്പം പോലുമില്ലാത്ത ഖത്തർ എന്ന രാജ്യത്തിനുണ്ട് 36 റഫാൽ യുദ്ധവിമാനങ്ങൾ. അതിലെല്ലാം ഇന്ത്യ ഓർഡർ ചെയ്ത വീമാനത്തിലുള്ള മൂന്ന് ആയുധങ്ങളും മിസൈലുകളുമുണ്ട് എന്ന് മാത്രമല്ല.അമേരിക്കൻ ലേസർ ടാർജെറ്റിങ് സിസ്റ്റവും, ഇസ്രായേലിന്റെ ഹെൽമറ്റ് മൗണ്ടഡ് ഡിസ്‌പ്ലെ സിസ്റ്റവും (HMD) ഖത്തറിന്റെ റഫാൽ യുദ്ധ വീമാനങ്ങളിലുണ്ട്. ഇന്ത്യൻ എയർഫോഴ്സ് ആവശ്യപ്പെട്ട പ്രധാനപ്പെട്ട ഒന്ന് ഇസ്രായേലിന്റെ ഈ HMD ആയിരുന്നു.മാത്രവുമല്ല 12 എണ്ണം വേറെയും പുതുതായി ഖത്തർ ദസൾട്ടിൽ നിന്നും ഓർഡർ ചെയ്‌തിട്ടുണ്ട് എന്നാണ് ഏവിയേഷൻ ഇന്റർനാഷണൽ ന്യുസ് പറയുന്നത്.വസ്തുതതകൾ ഇങ്ങനെ ആണെന്നിരിക്കെയാണ് ഓർഡർ നൽകിയതിലും മൂന്നിരട്ടി പണം നൽകി എത്തിച്ച 5 റഫാൽ വീമാനങ്ങൾ ഭക്തന്മാരും മിത്രങ്ങളും ചേർന്ന്.തള്ളി മറച്ച് ആത്മരതി അടയുന്നത്.ധീര രക്തസാക്ഷിയായ സൈനികർക്ക് ശവപ്പെട്ടി മേടിച്ചതിൽപോലും കയ്യിട്ട് വാരിയ ഇനമല്ലേ.അത്രയൊക്കെ നമ്മളും പ്രതീക്ഷിച്ചാൽ മതി.ഫ്രഞ്ച് കമ്പനിയുമായുള്ള സറണ്ടർ മോഡിയുടെ പുതിയ റാഫേൽ ഇടപാടിന് ശേഷം അംബാനി മുതലാളിയുടെ കമ്പനിക്ക് ഫ്രഞ്ച് സർക്കാർ €143.7 മില്യൺ പൗണ്ടിന്റെ നികുതി ഇളവ് നൽകി എന്നതും ഭായ് ഭായ് കരാറിന്റെ പ്രത്യേകതയാണ് ✌️പേടിക്കേണ്ട സംഘം കാവലുണ്ട്.

  വാട്സാപ്പ് യൂണിവേഴ്‌സിറ്റി ഭക്തരുടെയും, സംഘ മിത്രങ്ങളുടെയും അറിവിലേക്കാണ്.170000 ത്തിലധികം സൈനികരും, 1500 ലധികം യുദ്ധവിമാനങ്ങളുമായി ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ വായു സേന അഥവാ എയർ ഫോഴ്സ് ഇന്ത്യയുടേതാണ്. കേവലം അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് നമുക്ക് മുൻപിലുള്ളത്. ജർമ്മനി, ആസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്കും മുന്നിൽ ലോകത്തെ ഏഴാമത്തെ ഏറ്റവും ശക്തമായ നാവികസേനയും നമ്മുടേതാണ്. 272 സുഖോയിയും, 45 മിറാഷ് 2000 വും, 17 HAL തേജസും, 65 മിഗ് 29 ഉം, 54 മിഗ് 21 ഉം, 118 SEPECAT ജാഗ്വറും തുടങ്ങി ലോകത്തെ മികച്ച യുദ്ധ വീമാനങ്ങൾ നമുക്കുണ്ട്. ഈ നേട്ടങ്ങളിലൊന്നും അബദ്ധത്തിൽ പോലും ഒരു സംഘിക്ക് പോലും പങ്കില്ല എന്ന് മാത്രമല്ല സൈനികരുടെ ശവപ്പെട്ടിയിൽ പോലും കുംഭകോണം നടത്തി കയ്യിട്ട് വാരിയ പാരമ്പര്യവുമുണ്ട്. എന്നാൽ സംഘ ഭക്തരും, മിത്രങ്ങളും പ്രചരിപ്പിക്കുന്നത് കേട്ടാൽ തോന്നും ഇന്ത്യക്ക് ആദ്യമായി ലഭിച്ച 5 യുദ്ധവിമാനങ്ങളാണ് ഇപ്പോൾ മേടിച്ച റഫാലെന്ന്. രണ്ടായിരത്തിന്റെ നോട്ടിലെ ചിപ്പും, കക്കൂസ് നിർമ്മാണ ഫണ്ടിലേക്കുള്ള പെട്രോൾ വിലവർധനയും, പാവങ്ങളുടെ അക്കൗണ്ടിലേക്കുള്ള 15 ലക്ഷവും തുടങ്ങി ഒടുവിലിപ്പോൾ 600 കോടിക്ക് കിട്ടേണ്ട യുദ്ധ വിമാനം 1600 കോടികൊടുത്ത് മേടിച്ചിട്ട് ലേശം പോലും ശങ്കരാടി ഇല്ലാതെ തള്ളുന്നത് കാണുമ്പോൾ നമ്മുടെ നാടിനോട് തന്നെ സഹതാപം തോന്നിപോകുകുന്നു.

  റഫാൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം സുപ്രീംകോടതിയിൽ എത്തിയപ്പോൾ ഇന്ത്യയുടെ അറ്റോർണി ജനറൽ അഥവാ കേന്ദ്ര സർക്കാരിന്റെ ഏറ്റവും ഉന്നതനായ ലോ ഓഫീസർ കെകെ വേണുഗോപാൽ കോടതിയെ അറിയിച്ചത് “റഫാൽ ഇടപാടുമായി ബന്ധപ്പെട്ട രഹസ്യ ഫയലുകൾ പ്രതിരോധ മന്ത്രാലയത്തിന്റെ ആപ്പീസിൽ നിന്നും കളവു പോയി ” എന്നായിരുന്നു.
  വീമാനങ്ങളുടെ വിലയുടെ കാര്യത്തിൽ ദസാൾട്ട് കമ്പനിയുമായി നെഗോസിയേഷൻ നടത്താൻ നിയോഗിക്കപ്പെട്ട 7 അംഗ Indian Negotiating Team (INT) ടീമിലെ 3 അംഗങ്ങൾ കൂടിയ വിലയ്ക്ക് വീമാനങ്ങൾ വാങ്ങുന്നതിനെ ശക്തമായി എതിർത്തിരുന്നു. എന്നാൽ 4:3 എന്ന ഭൂരിപക്ഷത്തിൽ കൂടുതൽ തുകയ്ക്ക് വീമാനങ്ങൾ വാങ്ങാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു എന്നും രേഖപ്പെടുത്തിയ ഡോക്യൂമെന്റസ് ദി ഹിന്ദു പത്രത്തിന് രഹസ്യമായി ലഭിച്ചു എന്ന് ഹിന്ദു പത്രാധിപർ വെളിപ്പെടുത്തിയത് ഈ യുദ്ധവിമാന ഇടപാടിലെ അഴിമതിയും, ഉഡായിപ്പുമാണ് പറഞ്ഞുവെക്കുന്നത്.

  കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ നടന്ന റഫാൽ രേഖകളുടെ മോഷണം അന്വേഷിക്കുന്നുണ്ടോ എന്നാരാഞ്ഞുകൊണ്ട് സാകേത് ഗോഖലെ എന്ന മാധ്യമ പ്രവർത്തകൻ നൽകിയ വിവരാവകാശ അപേക്ഷയിൽ ലഭിച്ച മറുപടി ഈ പോസ്റ്റിനോടൊപ്പം ചേർക്കുന്നു. മോഷണത്തിൽ ഒരു വർഷമായി അന്വേഷണം നടക്കുന്നുണ്ടത്രേ…. അതും പ്രതിരോധ മന്ത്രാലയത്തിൽ നടന്ന മോഷണത്തിൽ !
  രാജ്യത്തിന്റെ പ്രതിരോധ മന്ത്രാലയ ആപ്പീസിൽ നിന്നും യുദ്ധവിമാനം മേടിക്കുന്ന കരാറും രേഖകളും മോഷണം പോയിട്ടും ഒരു വർഷം കഴിഞ്ഞിട്ടും ആളെ കണ്ടെത്താനോ രേഖകൾ കണ്ടെത്താനോ സാധിച്ചില്ലെത്രെ . ഇത്രൊയൊക്കെ കണ്ടിട്ടും, കേട്ടിട്ടും അറിഞ്ഞിട്ടും രാജാവിന് ക്ളീൻ ചിട്ട് നൽകിയ ചീഫ് ജസ്റ്റിസ് ഇന്ന് ബിജെപിയുടെ രാജ്യ സഭ അംഗമാണെന്നത് വിധിവൈപരീത്യം !