ഹാലിളകിയ സംഘം പെരുമനക്ക് കാവലുണ്ട്

89

ആര്ഷസംസ്കാര ഭാഷയുമായി പ്രതിയോഗികളെ നേരിടുന്ന ഫാസിസ്റ്റുകളുടെ ആക്രമണം സ്ഥിരമായി ഏൽക്കേണ്ടിവരുന്ന യുവ അഭിഭാഷകൻ അഡ്വ ശ്രീജിത്ത്‌ പെരുമന എഴുതുന്നു 

ഹാലിളകിയ സംഘം പെരുമനക്ക് കാവലുണ്ട് ✌️

അപ്രതീക്ഷിതമായി എത്തിയ മഹാമാരിയിൽ ലോകത്തോടൊപ്പം ഈയുള്ളവനും വീടിലെ ചുമരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ടു, ബോണസായി കൈയിലൊരു ഫ്രാക്ച്ചറും. എങ്ങനെ സമയം തള്ളിനീക്കുമെന്ന് അറിയാതിരിക്കുമ്പോഴാണ് കൊറോണയിലും നിലയ്ക്കാത്ത സങ്കരയിനം ഗോഡ്‌സെ കുഞ്ഞുങ്ങളുടെ തീവ്രവാദവും, വിദ്വേഷ പ്രചാരണവും, ഉഡായിപ്പുകളും ശ്രദ്ധയിൽപ്പെടുന്നത് അമാന്തിച്ചില്ല അറഞ്ചം പുറഞ്ചം അലക്കി. ഒരുത്തൻ ജയിലിലായി, ഒരുത്തി ഒളിവിൽപോയി ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യം തേടി. ഒടുവിൽ ഹൈക്കോടതിതന്നെ വിധിയിൽ എഴുതാൻ പറ്റാത്ത അശ്ലീലമാണ് പ്രതിയുടേതെന്നും, പോലീസ് അന്വേഷണം നടത്തണമെന്നും വിധിയെഴുതി കൊറോണ കാലമായതുകൊണ്ട് ജാമ്യം നൽകി.

മാത്രവുമല്ല നാട്ടിലും വിദേശത്തുമിരുന്ന് വർഗീയ വിഷം തുപ്പിയ ചെറുതും വലുതുമായ സർവ്വ സങ്കര കുഞ്ഞുങ്ങൾക്കെതിരെയും നിയമ നടപടികൾ സ്വീകരിച്ചു. കൊറോണക്കാലത്ത് വീട്ടിലിരുന്ന് നാടിനു വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം എന്ന രീതിയിൽ പിന്നീട് ഞാനത് ആസ്വദിക്കുകയായിരുന്നു.ഇന്നിപ്പോൾ സർവ്വമാന സങ്കികളുടെയും, തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെയും, ക്രിമിനൽ സംഘങ്ങളുടെയും ഒരേയൊരു ലക്ഷ്യം പെരുമനയാണ്. മുസ്ലീങ്ങളെ മുഴുവനും ജിഹാദിയെന്നും തീവ്രവാദിയെന്നും വിളിക്കുന്ന പ്രൊഫഷണൽ എത്തിക്സ് ഏഴയൽവകത്തുകൂടി പോകാത്ത, സ്വയം ദൈവപുത്രനായി പ്രഖ്യാപിക്കപ്പെട്ട ഒരു പാലക്കീവാലവക്കീൽ വക്കീലാണെത്രെ നേതൃത്വം.

പെരുമന ജിഹാദികളുമായി ചേർന്ന് പ്രവർത്തിക്കുന്ന കൊള്ളക്കാരനാണെന്നും സുപ്രീംകോടതിയെ അപമാനിച്ച ഭീകരനാണെന്നുമൊക്കെയാണ് ഗോഡ്‌സെ കുഞ്ഞുങ്ങളുടെ പ്രചാരണം. രാജ്യദ്രോഹ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പാൽക്കീവാല വക്കീൽ തന്നെ ഒരു അര സംഘിയുടെ വക്കാലത്തും മേടിച്ച് കേന്ദ്ര സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ സുപ്രീംകോടതി ഇടപെടാത്തതിനെ വിമർശിച്ച് ഫെയിസ്ബുക്ക് പോസ്റ്റിട്ടതിനു “കോടതിയലക്ഷ്യത്തിന് കേസ് “രജിസ്റ്റർ ചെയ്യാൻ അനുവദിക്കാനെന്നാണ് ആവശ്യം.

പൽക്കീവാലയും, ഗോഡ്‌സെ കുഞ്ഞുങ്ങളും കരുതി അവർ ഇതുവരെ കണ്ടിട്ടുള്ള ഏതെങ്കിലും ഞാഞ്ഞൂലുകളുടെ ഗണത്തിൽപ്പെട്ടവനായിരിക്കും പെരുമന എന്ന്. കേസ്, അറസ്റ്റ് ജയിൽ എന്നൊക്കെ കേട്ടാൽ കളസത്തിലൂടെ മൂത്രമൊഴിക്കാൻ ഞാൻ മിത്രങ്ങളുടെയോ ഷൂ നക്കാൻ മറ്റേ സങ്കി ഗുരുവിന്റെയോ രക്തമല്ല പെരുമനയുടെ ഞരമ്പിലൂടെ ഓടുന്നത് എന്ന് ഉമ്മാക്കി സംഘങ്ങളെ പുച്ഛത്തോടെ ഓർമ്മിപ്പിക്കട്ടെ, ഇന്നിപ്പോൾ സങ്കികൾക്കും, സങ്കി ഓൺലൈൻ ഗ്രൂപ്പുകൾക്കും, പോർട്ടലുകൾക്കും പേടിസ്വപ്നമാണ് ഈയുള്ളവൻ. അവരുടെ സർവ്വമാന പരിപടികളും വർഗീയ പ്രചാരണങ്ങളും മാറ്റിവെച്ച് മുഴുവനും സമയവും പെരുമനക്ക് വേണ്ടിയാണ് അധ്വാനം. അന്ത ഭയമിറുക്കണം.മറ്റൊരു രസകരമായ കാര്യം.

അറിഞ്ഞോ അറിയാതെയോ സങ്കികളുടെ വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായി പെരുമനയെ തെറിവിളിക്കാനിറങ്ങിയവരിൽ ചിലർ അൽപം മുൻപ് വിളിച്ച് മാപ്പ് പറഞ്ഞു. കൃത്യമായി ഫോണിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്. പബ്ലിഷ് ചെയ്യില്ല എന്ന ഉറപ്പ് അവർക്ക് നൽകിയതുകൊണ്ട് അക്കാര്യം പിന്നീട് ആവശ്യം വന്നാൽ പുറത്തുവിടാം. പോലീസ് വിളിച്ച് നാളെ സ്റ്റേഷനിൽ എത്താൻ പറഞ്ഞ ശേഷമാണ് ലവന്മാർ വിളിച്ച് മാപ്പ് പറഞ്ഞത് എന്നതാണ് അതിലേറെ രസകരം. ചൊറിഞ്ഞിട്ടും അറിയാത്ത ചില മൂന്നാംകിട സാമൂഹികവിരുദ്ധകൾക്കും വിരുദ്ധർക്കുമെതിരെ ഇന്നും തെളിവുകൾ സഹിതം പരാതികൾ നൽകിയിട്ടുണ്ട്.

ലക്ഷക്കണക്കിന് വ്യാജ ഫെയിസ്ബുക്ക് ഐഡികൾ നിർമ്മിച്ച് ടെക്‌നോപാർക്കിലെ അമേരിക്കൻ കമ്പനി നൽകുന്നതിനേക്കാൾ പ്രതിഫലം നൽകിയാണ് വ്യക്തികളെയും, ഗ്രൂപ്പുകളെയും സൈബർ ആക്രമണങ്ങൾക്ക് തയ്യാറാകുന്നത് എന്നും അറിയാൻ സാധിച്ചിട്ടുണ്ട്. അക്കാര്യത്തിലും വ്യാജ ഐഡികളുടെ കാര്യത്തിലും കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണ്.
രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരാൻ നെടുംതൂണായ രാഷ്ട്രപിതാവ് സാക്ഷാൽ മഹാത്മാഗാന്ധിയെപോലും പോയന്റ് ബ്ളാങ്കിൽ വെടിവെച്ചു കൊന്ന രാജ്യം കണ്ട ആദ്യത്തെ ഹിന്ദു തീവ്രവാദിയുടെ പിന്മുറക്കാരിൽ നിന്നും ചതി പ്രതീക്ഷിക്കുന്നുണ്ട് എന്നല്ലാതെ മറ്റോരു രീതിയിലും എന്റെ രോമത്തിൽപ്പോലും ഇവറ്റകളുടെ പ്രചാരണങ്ങളോ, ഭീഷണികളോ ബാധിക്കില്ല എന്നുമാത്രമല്ല ഈ കൊറോണ കാലം സർജ്ജറി കാലം ഇത്ര ലൈവ് ആക്കിത്തന്നതിന് സംഘത്തോട് കടപ്പെട്ടിരിക്കുന്നു.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു ട്വിറ്റർ പോസ്റ്റിട്ടതിനു മുതിർന്ന അഭിഭാഷകനും സംഘികളുടെ ശത്രുവുമായ പ്രശാന്ത് ഭൂഷൺ സാറിനെതിരെ സംഘികൾ ഗുജറാത്തിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി മുൻ‌കൂർ ജാമ്യം നൽകിയത്. അതുപോലെതന്നെ ദേശീയ ന്യുനപക്ഷ കമ്മീഷൻ ചെയർമാനെതിരെ ട്വിറ്റർ പോസ്റ്റിന്റെ പേരിൽ രാജ്യദ്രോഹം ചുമത്തി കേസെടുത്തതിലും ഡൽഹി ഹൈക്കോടതി മുൻ‌കൂർ ജാമ്യം നൽകിയത് കഴിഞ്ഞ ദിവസമാണ്. ഇതുപോലെ അറിയാവുന്ന നാറിയ കളികളെല്ലാം ഇതിനിടയിൽ നിങ്ങൾ കളിക്കുമെന്നറിയാം.

കേന്ദ്രം ഭരിക്കുന്ന സംഘപരിവാർ ഭരണകൂടത്തിന്റെ ആശ്രിതരെക്കൊണ്ട് സംഘമിത്രങ്ങളുടെയും, ഫാസിസ്റ്റ് ഭരണകൂടത്തിന്റെയും തോന്ന്യാസങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ ഇല്ലായ്മ ചെയ്യാം എന്ന് കരുതിയെങ്കിൽ ചതിയിലൂടെ ശാരീരികമായി ആക്രമിക്കാം എന്നല്ലാതെ പെരുമനയുടെ രോമത്തിൽതൊടാൻ സങ്കരയിനം ഗോഡ്‌സെ കുഞ്ഞുങ്ങൾ ജന്മങ്ങൾ പലത് ജനിച്ചു മരിക്കേണ്ടിവരും.
ആശയങ്ങളെ ആശയംകൊണ്ട് നേരിടുന്ന ദിവസം മാത്രമേ നിങ്ങളെ പരിഷ്കൃത മനുഷ്യർ എന്ന് വിളിക്കാൻ സാധിക്കുകയുള്ളു. അതുവരെ നിങ്ങൾ കേവലം സങ്കികളാണ്. വെറും സങ്കികൾ. വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കാതെ, കാളമൂത്രത്തിനു എണ്ണംകൊടുക്കാൻ നോക്കിനെടോ
..