ലൈംഗികത എന്ന ‘പാപം’ ഒളിച്ചും പാർത്തും നല്ല പ്രായത്തിൽ ആസ്വദിക്കാത്ത എത്ര സദാചാര വാദികൾ നമ്മുടെ നാട്ടിൽ ഉണ്ട്?

525

എഴുതിയത്  : Adv Sreejith Perumana

സദാചാര ആകുലതകളെല്ലാം മാറ്റിവെച്ച് സ്ത്രീ ശരീരത്തിന്റെ രാഷ്ട്രീയം ചരിത്രപരമായി പ്രഖ്യാപിക്കാൻ തയ്യാറായ മോഡലും, ഗൃഹാലക്ഷ്മിയെയും മാതൃഭുമിയെയും സാമൂഹ്യ
ദ്രൊഹികളായി മുദ്രകുത്തിയ സദാചാരന്മാരുടെ മുഖത്തേക്ക് തെറിച്ചുവീണ കാർക്കിച്ച് തുപ്പലാണ് വഴുതനങ്ങ.

അന്ന് ലിപ്സ്റ്റിക്കും, പട്ടുസാരീം ഉടുത്തോണ്ടു കൊച്ചമ്മമാർ മൂട്ടിലെ പൊടീം തട്ടി പാലില്ലാത്ത മുല കുഞ്ഞിന് കൊടുത്തത് പാപമാണെന്നും മുലയുടെ അൽപ ഭാഗം ദൃശ്യമായത് അശ്ലീലമാനിന്നു പറഞ്ഞു സ്വതന്ത്ര സമരം നടത്തിയതൊന്നും ആരും മറന്നിട്ടില്ലല്ലോ അല്ലേ ?

അഴീക്കൽ കടപ്പുറത്തു പ്രാഥമിക കൃത്യം നടത്താൻ പോയ യുവാവിനെയും യുവതിയും അശ്ലീലകരവും അപമാനകാരവുമാം വിധം ശരീരത്തിൽ സ്പർശിച്ചുകൊണ്ടുവരെ ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ നൂറുവാരം ഓടിയപ്പോഴും ഒടുവിൽ ആ യുവാവ് ഒരു മുഴം കയറിൽ മരണത്തെ വരിച്ചപ്പോഴും, അപമാനിക്കപ്പെട്ട പെൺകുട്ടി പ്രബുദ്ധ സദാചാര മലയാളികളാൽ അപമാനിക്കപ്പെട്ട് പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചപ്പോഴും വിജ്രംഭിക്കാത്ത ഫെമിനിസ്റ്റ് സദാചാര ലിംഗങ്ങൾ ഒരു മാഗസിനിൽ മുലയൂട്ടുന്ന ചിത്രം കണ്ടപ്പോൾ മാത്രം അന്ന് വിജ്രംഭിക്കുന്നതു ജുബൽസാവഹവും അപലപനീയവുമാണെന്നു പറയാതെ വയ്യ !

ഇന്ന് വഴുതനങ്ങയിൽ പൊതിഞ്ഞു സമർപ്പിക്കപ്പെട്ട സ്വയംഭോഗ രചനയും നമ്മുടെ ലൈംഗിക അരാജകത്വത്തിന്റെ പ്രതിഫലനമാണ്. പക്ഷെ ചമ്പച്ചോട്ടിൽ തൈവയ്ക്കാനും അമ്മാവന്റെ മകളെ കല്യാണം കഴിക്കാനും മലയാളിക്ക് മുഹൂർത്തം നോക്കണ്ടല്ലോ അല്ലേ ?

ശരാശരി പതിനഞ്ച് വയസ്സാകുന്നതോടെ സ്ത്രീക്കും പുരുഷനും അനുഭവപ്പെടുന്ന സ്വാഭാവിക ശാരീരിക ചോദനയാണ് ലൈംഗികത. ഇരുപത്തഞ്ചിനും മുപ്പത്തിനും ഇടക്ക് ശരാശരി വിവാഹ പ്രായം ഉള്ള അഭ്യസ്തവിദ്യരായ സ്ത്രീ പുരുഷന്മാർ ഈ ഒരു ശാരീരിക ആവശ്യത്തെ പത്തും പതിനഞ്ചും കൊല്ലം പിടിച്ച് വെക്കേണ്ടതുണ്ടോ? അങ്ങനെ പിടിച്ച് വെക്കാൻ കഴിയുമോ ? ഇത്തരം ഒരു ചോദ്യത്തെ അഭിമുഖീകരിക്കാൻ പോലും മലയാളിക്ക് പേടിയാണ്. ലൈംഗികത എന്ന ‘പാപം’ ഒളിച്ചും പാർത്തും നല്ല പ്രായത്തിൽ ആസ്വദിക്കാത്ത എത്ര സദാചാര വാദികൾ നമ്മുടെ നാട്ടിൽ ഉണ്ട്? ഈ പാപത്തെ പാപമല്ലാതാക്കാൻ വല്ല വഴിയുമുണ്ടോ? ലൈംഗിക ‘തിമിരം’ ബാധിച്ചവർക്കാണ് ഫ്‌ലാറ്റിലേക്ക് കേറിപ്പോകുന്ന ഓരോ ആണും പെണ്ണിനെ തേടി വരുന്നവൻ ആണെന്ന് തോന്നുന്നത്. അങ്ങനെയുള്ളവർക്കാണ് മുലയൂട്ടുന്ന സ്ത്രീ നഗ്നത സദാചാരമാകുന്നത്..
അങ്ങനെയുള്ളവർക്കാണ് സ്ത്രീ വഴുതനങ്ങ പറയ്ക്കുന്നത് സ്വയംഭോഗം ചെയ്യാനാണെന്നു തോന്നുന്നത് !!

സണ്ണി ലിയോണിന്റെ ബ്രായുടെ ഹുക്ക് പൊട്ടി എന്നും, കാവ്യയുടെ പുതിയ കാമുകനെ കണ്ടാൽ നിങ്ങൾ ഞെട്ടും ഇവിടെ ക്ലിക്ക് ചെയ്യൂ എന്നുമൊക്കെ വെണ്ടക്കയാക്കി തലക്കെട്ടും നൽകി ഒരു ലിങ്കിട്ടാൽ ഒളിഞ്ഞും തെളിഞ്ഞും ക്ലിക്കി ആത്മരതിയടയുന്ന, അങ്ങനെ അത്തരം വാർത്തകൾക്ക് 100k യും 10000k യും ലൈക്കുകൾ നൽകുന്ന സൈബർ മാന്യന്മാരുടെ നാട്ടിൽ സണ്ണി ലിയോണിനുവേണ്ടി ഹർത്താൽ പ്രഖ്യാപിച്ചാൽ പോലും ഒട്ടും അതിശയോക്തി വേണ്ടതില്ല.

സെലിബ്രറ്റികളും മറ്റും തങ്ങൾ ചെയ്തിട്ടുള്ള ഫോൺ സെക്‌സും, ലൈംഗിക കഥകളും അഭിമുഖങ്ങളിൽ മസാലയിൽ ചാലിച്ച് പറയുമ്പോൾ അത് എന്റർടെയിൻമെന്റ് വാർത്തയെന്ന തലക്കെട്ടിൽ വെണ്ടക്കയും ബ്രെയ്ക്കിങ്ങും ആക്കുന്ന മാധ്യമങ്ങൾ ഒരു സാധാരണ പെൺകുട്ടി റേപ്പ് ചെയ്യപ്പെട്ടാൽ പിഴച്ചവൾ എന്ന് മുദ്രകുത്തി അവളെ സമൂഹത്തിൽ നിന്നും പടിയടച്ചു പിണ്ഡം വയ്ക്കുന്നു.

അതായത്., മനുഷ്യ സഹചമായ ലൈഗീക ചോദനയെ മണിച്ചിത്ര താഴിട്ട് പൂട്ടി വച്ച് സദാചാരം പ്രസംഗിക്കുന്ന വിഡ്ഡിത്വത്തിന് മാധ്യമങ്ങൾ എന്നല്ല ലോകത്തെ ഒരു സംസ്‌കാരവും, ഒരു ഇൻസ്റ്റിറ്റ്യുഷനും, മതവും ഒന്നും സത്യത്തിൽ കൂട്ടുനിൽക്കുന്നില്ല. പകരം ലൈംഗികതയെ ആസ്വാദ്യവും നിയന്ത്രണ വിധേയമാക്കുകയാണ് ചെയ്തിട്ടുള്ളത്. ഉഭയ കക്ഷി സമ്മത പ്രകാരം സെക്‌സിൽ ഏർപ്പെടുന്നതിനു യാതൊരു നിയമപരമായ വിലക്കും ഇല്ലാത്ത രാജ്യമാണ് നമ്മുടേത്.

ഒരു ആണും പെണ്ണും ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചാൽ അവർ ഭാര്യ ഭർത്താക്കന്മാർ അല്ലെങ്കിൽ ‘ഇമ്മോറൽ ട്രാഫ്ഫിക്ക്’ ആരോപിച്ച് കേസെടുക്കുകയും വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്യുന്ന അപ്രഖ്യാപിത നിയമം ഉള്ള നാടാണിത്. ഈ നിയമലംഘനമാണ് ആണ് ആദ്യം മാറേണ്ടത്. പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും ഒന്നിച്ച് താമസിച്ചാൽ, ഇനി അവർ ശാരീരിക ബന്ധം പുലർത്തി എന്ന് തന്നെ ഇരിക്കട്ടെ, അല്ലെങ്കിൽ ഫോൺ സെക്സ്, ഓൺലൈൻ സെക്സ് അങ്ങനെ തന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് മറ്റൊരു പൗരനും ശല്യമോ ന്യൂയിസൻസോ ആകാതെ നടത്തുന്ന ഏതൊരു ലൈംഗിത പ്രവൃത്തിയിലും നിയമപരമായോ ധാർമികമായോ യാതൊരു തെറ്റുമില്ല എന്നത് മാത്രമല്ല അത്തരം ഒരു സ്വകാര്യതയെ മാനിക്കാത്തവർ ചെയ്യുന്നത് ക്രിമിനൽ കുറ്റവുമാണ്. ഇതിൽ മാധ്യമങ്ങൾക്കും സ്റ്റേറ്റിനും എന്താണ് കാര്യം. ഒരു പ്രായപൂർത്തിയായ ഒരു സ്ത്രീയ്ക്ക് പരാതിയില്ലെങ്കിൽ അവളുടെ കന്യാചർമ്മത്തിന് കാവൽ നില്ക്കാൻ ഭരണ ഘടനയുടെ ഏത് വകുപ്പാണ് മാധ്യമങ്ങളെയും, പൊതുജനങ്ങളെയും അധികാരപ്പെടുത്തിയത്?

വീട്ടമ്മ വഴുതനങ്ങ പറയ്ക്കുന്നത് സ്വയംഭോഗം ചെയ്യാനാണെന്നു ചിന്തിച്ചുകൊണ്ട് മലയാളികൾ ആത്മരതിയടയുമെന്ന ടെലിഫിലിമുകാരുടെ രചന ലൈംഗിക അരാചകതയിലൂന്നി കച്ചവട മേമ്പൊടിയിട്ട് പറയുമ്പോൾ അതിനു മറ്റ്‌ വർത്തകളെക്കാളും സിനിമകളെക്കാളും വലിയ സ്വീകാര്യത കിട്ടുന്നത് മലയാളിയുടെ കപട ലൈംഗികതയുടെ ഒന്നാമത്തെ തെളിവാണ്

അഡ്വ ശ്രീജിത്ത് പെരുമന

വഴുതന – short film

Advertisements